Monday 11 August 2008

മരിയ്ക്കുന്നില്ല ഞാൻ - ചന്ദന മണി വാതിൽ

അടുത്തതായി, ജി.വേണുഗോപാൽ (ജീവി) ആലപിച്ച, പ്രശസ്തമായ ഒരു പാട്ടിനിട്ട് തന്നെയാവട്ടെ പണി.

നേവിയിലെ സേവനം നിറുത്തി, ആ കലാപരിപാടി നാട്ടിൽ സാമാന്യം തരക്കേടില്ലാതെ നടത്തിക്കൊണ്ടിരുന്ന ചില സായാഹ്നങ്ങളിൽ, എനിയ്ക്ക് മുമ്പേ നേവി വിട്ട്, നാട്ടിൽ ചെത്തിനടന്നിരുന്ന, എന്റെ സുഹൃത്ത് രാമചന്ദ്രനും, അദ്ദേഹത്തിന്റെ കോളേജ് മേറ്റായിരുന്ന രാധാകൃഷ്ണനും പിന്നെ ഞാനും ചേരുന്ന ഒരു കൂടൽ ഉണ്ടാകാറുണ്ട്. രാമചന്ദ്രന്റെ ഇഷ്ടഗാനമായിരുന്ന ഈ ഗാനം രാധാകൃഷ്ണന്റെ വകയായി അവതരിപ്പിയ്ക്കപ്പെടാതെ, അത്തരം കൂടൽ ഒരിയ്ക്കൽ പോലും അവസാനിച്ചിരുന്നില്ല.

ദാ, ഇപ്പോൾ, ഈ ഗാനം ആവശ്യപ്പെട്ടിരിയ്ക്കുന്നത്, നമ്മുടെയെല്ലാം പ്രിയങ്കരിയായ പ്രിയാ ഉണ്ണികൃഷ്ണൻ. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് ഞാനും കരുതി. ബാ‍ക്കിയൊക്കെ നിങ്ങൾ സഹിയ്ക്ക്യാ, ക്ഷമിയ്ക്ക്യാ..

ഈ കസർത്ത്, പ്രിയാ ഉണ്ണികൃഷ്ണനും, ജീവിയുടെ ഡൈഹാർഡ് ഫാനായ പാമരനും സമർപ്പിയ്ക്കുന്നു. തല്ലാൻ വരുന്നവർ, ദയവു് ചെയ്ത്, തല്ല്, തെറി എന്നിവ മൂന്നായി പകുത്ത്, ഓരോ പങ്ക് അവർക്കും കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.

(ആർക്കെങ്കിലും നല്ലത് പറയാനുണ്ടെങ്കിൽ അത് പങ്ക് വെയ്ക്കണമെന്ന് എനിയ്ക്ക് വലിയ നിർബന്ധം ഇല്ല്യാട്ടോ....)

ചിത്രം : മരിയ്ക്കുന്നില്ല ഞാൻ
രചന : ഏഴാച്ചേരി രാമചന്ദ്രൻ
സംഗീതം : രവീന്ദ്രൻ
പാടിയത് : ജി. വേണുഗോപാൽ

വരികൾ വേണ്ടവർ ദാ, ഇവിടെ പോയാൽ മതി.


chandanamnivaathil...