Thursday 13 August 2009

കല്പാന്തകാലത്തോളം.. കാതരേ..

ശ്രീമൂലനഗരം വിജയന്റെ ‘ക’കാരത്തിലുള്ള ഈ കസര്‍ത്ത് ഒന്ന് ശ്രമിച്ചൂടേ എന്നും ചോദിച്ച് കൊണ്ടായിരുന്നു ഒരു ദിവസം രാവിലെ തന്നെ കിലുക്കാംപെട്ടിയുടെ മെയില്‍. കൂട്ടത്തില്‍ ആ പാട്ടിന്റെ ഒരു ലിങ്കും.

അതിലെ വരികള്‍ വായിച്ച് അര്‍ത്ഥം മനസ്സിലാവാതെ തലകറങ്ങി ഇരിയ്ക്കുമ്പോഴാണ് ശ്രീ സജി സഹായവുമായി വന്നത്. സജിയുടെ പോസ്റ്റ് വായിച്ച്, തല്‍ക്കാലത്തേയ്ക്ക് സംഭവങ്ങളുടെ ഒരേകദേശരൂപം മനസ്സിലാക്കി.

എന്റെ ഗ്രാമം എന്ന ചിത്രത്തില്‍, വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കി, യേശുദാസ് പാടിയ ആ മനോഹരഗാനം ഞാന്‍ തൊട്ടപ്പോള്‍ ഈ രൂപത്തിലായി. എല്ലാവരും ക്ഷമിയ്ക്കൂ..

സമര്‍പ്പണം : കിലുക്കാംപെട്ടിയ്ക്ക് (ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)

വരികളിലെ അര്‍ത്ഥം വിശദീകരിച്ച് തന്നതിന് സജിയ്ക്ക് പ്രത്യേക നന്ദി.


Kalpanthakalatholam | Online recorder


കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെ പോലെ..
കവര്‍ന്ന രാധികയെ പോലെ...

കണ്ണടച്ചാലുമെന്റെ കണ്മുന്നില്‍ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ...
കന്മദപ്പൂ വിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ...
കസ്തൂരിമാനല്ലോ നീ...

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ...
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ...
കതിര്‍മയി ദമയന്തി നീ