Tuesday 1 June 2010

ചാരുലതേ.. ചന്ദ്രിക കയ്യിൽ........

ഒരു പരീക്ഷണം കൂടി..

പരീക്ഷണം കഴിഞ്ഞിട്ട് ഒരു വർഷത്തോളമാവുന്നു. ഇവിടെ വന്നതിന്റെ പിറകേ ഈ ഒരു പാട്ട് വല്ലാതെ ശല്യപ്പെടുത്തിയിരുന്നു. എങ്ങനെ ശല്യമാവാതിരിക്കും? വയലാറും ദേവരാജനുമല്ലേ...

കരോക്കന്റെ അകമ്പടിയോടെ ഒന്ന് ശ്രമിക്കാം എന്നു കരുതി, കിട്ടാവുന്ന എല്ലാ സ്ഥലത്തും അന്വേഷിച്ചു. കിട്ടിയില്ല.

അവസാനം അറ്റ കൈ തന്നെ പ്രയോഗിച്ചു.

“നീറോ വേവ് എഡിറ്റർ“ ഉപയോഗിച്ച് ഒറിജിനൽ ട്രാക്കിൽ നിന്നും വികലമായ ഒരു കരോക്കെ ഉണ്ടാക്കിയെടുത്തു. അതിലും വികലമായ ശബ്ദത്തിലാണല്ലോ പാടാൻ പോകുന്നതെന്ന ധൈര്യത്തിൽ ഒന്ന് ശ്രമിച്ചു.

പോസ്റ്റ് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല ഇതു വരെ, അപ്പോഴാ, നമ്മുടെ കിരൺസ് ഇതെടുത്ത് ഇവിടെ ഇട്ടത്. വേറെയും ചിലർ പറയുകയുണ്ടായി, ഇത് പോസ്റ്റ് ചെയ്യാൻ..

എന്നാ പിന്നെ, ഇവിടെയും കിടക്കട്ടെ എന്ന് കരുതി..

ക്ഷമിക്കൂ.. സഹിക്കൂ..


ചിത്രം : റോമിയോ
രചന : വയലാർ രാമവർമ്മ
സംഗീതം : ജി ദേവരാജൻ
ആലാപനം : യേശുദാസ്


Charulathe.. | Upload Music


പ്ലെയർ വർക്ക് ചെയ്യുന്നില്ലെങ്കിൽ ഇവിടെ നിന്ന് ഡവുൺലോഡാം

ചാരുലതേ... ചന്ദ്രിക കൈയ്യിൽ
കളഭംനൽകിയ ചൈത്രലതേ...
എന്റെ മുല്ലപ്പന്തലിൽ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...

ഈറൻ ചുരുൾമുടി തുമ്പുകൾകെട്ടി
ഇലഞ്ഞിപ്പൂ ചൂടി..
വ്രീളാവതിയായ് അകലെ നിൽക്കും നീ
വേളിപെണ്ണല്ലേ..
പ്രതിശ്രുതവരനെ പെണ്ണുങ്ങൾപണ്ടും
പൂജിച്ചിട്ടില്ലേ..

കാറ്റത്തുലയും മാർമുണ്ടൊതുക്കി
കടക്കണ്ണാൽ നോക്കി...
ആലസ്യത്തിൽ മുഴുകിനിൽക്കും നീ
അന്തർജ്ജനമല്ലേ..
പ്രതിശ്രുതവധുവെ ദൈവങ്ങൾപോലും
പ്രാപിച്ചിട്ടില്ലേ...

Thursday 13 August 2009

കല്പാന്തകാലത്തോളം.. കാതരേ..

ശ്രീമൂലനഗരം വിജയന്റെ ‘ക’കാരത്തിലുള്ള ഈ കസര്‍ത്ത് ഒന്ന് ശ്രമിച്ചൂടേ എന്നും ചോദിച്ച് കൊണ്ടായിരുന്നു ഒരു ദിവസം രാവിലെ തന്നെ കിലുക്കാംപെട്ടിയുടെ മെയില്‍. കൂട്ടത്തില്‍ ആ പാട്ടിന്റെ ഒരു ലിങ്കും.

അതിലെ വരികള്‍ വായിച്ച് അര്‍ത്ഥം മനസ്സിലാവാതെ തലകറങ്ങി ഇരിയ്ക്കുമ്പോഴാണ് ശ്രീ സജി സഹായവുമായി വന്നത്. സജിയുടെ പോസ്റ്റ് വായിച്ച്, തല്‍ക്കാലത്തേയ്ക്ക് സംഭവങ്ങളുടെ ഒരേകദേശരൂപം മനസ്സിലാക്കി.

എന്റെ ഗ്രാമം എന്ന ചിത്രത്തില്‍, വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കി, യേശുദാസ് പാടിയ ആ മനോഹരഗാനം ഞാന്‍ തൊട്ടപ്പോള്‍ ഈ രൂപത്തിലായി. എല്ലാവരും ക്ഷമിയ്ക്കൂ..

സമര്‍പ്പണം : കിലുക്കാംപെട്ടിയ്ക്ക് (ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)

വരികളിലെ അര്‍ത്ഥം വിശദീകരിച്ച് തന്നതിന് സജിയ്ക്ക് പ്രത്യേക നന്ദി.


Kalpanthakalatholam | Online recorder


കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെ പോലെ..
കവര്‍ന്ന രാധികയെ പോലെ...

കണ്ണടച്ചാലുമെന്റെ കണ്മുന്നില്‍ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ...
കന്മദപ്പൂ വിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ...
കസ്തൂരിമാനല്ലോ നീ...

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ...
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ...
കതിര്‍മയി ദമയന്തി നീ

Friday 17 April 2009

ചെന്താർമിഴീ...

പെരുമഴക്കാലം എന്ന ചിത്രത്തിലെ “ചെന്താർമിഴീ” എന്ന് തുടങ്ങുന്ന ഗാനം ലക്ഷ്മിയുമൊത്ത് ഒന്ന് ശ്രമിയ്ക്കുന്നു.


Movie : Perumazhakkalam (2005)
Lyrics : Kaithapram
Music : M Jayachandran
Original Singers : Madhu Balakrishnan, Chithra



Chentharmizhi - With Lakshmi | Upload Music

Sunday 15 February 2009

വാൽ എന്റൈൻ ചരമഗീതം

വാലന്റൈൻ ഡേ ആയതുകൊണ്ടോ എന്തോ ഇന്നലെ കാലത്ത് തൊട്ടേ ഈ ഒരു പാട്ടേ നാവിൻ തുമ്പത്ത് വന്നുള്ളൂ. ഇതിലെ ‘മരണകുടീര‘വും ‘മൃതി’യും ഒക്കെ കേട്ട് പെണ്ണുമ്പിള്ള തല്ലാൻ വന്നുവെങ്കിലും ഒരു വിധത്തിൽ ഈ പരുവത്തിൽ ആക്കിയെടുത്തു.

രാത്രിവണ്ടി എന്ന ചിത്രത്തിൽ, പി.ഭാസ്കരൻ രചിച്ച് എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവ്വഹിച്ച് യേശുദാസ് പാടിയ മനോഹരമായ ആ ഗാനത്തിന്റെ വികലമായ എന്റെ ‘കൃത്യം‘ നിങ്ങൾക്കായി അവതരിപ്പിയ്ക്കുന്നു.





ഇവിടെനിന്നും Download ചെയ്യാം.

വരികൾ..

വിജനതീരമേ... എവിടെ... എവിടെ..
രജതമേഘമേ....എവിടെ....എവിടെ

വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
മരണകുടീരത്തിൻ മാസ്മര നിദ്ര വിട്ടു
മടങ്ങി വന്നൊരെൻ പ്രിയസഖിയെ

രജത മേഘമേ കണ്ടുവോ നീ
രാഗം തീർന്നൊരു വിപഞ്ചികയെ
മൃതിയുടെ മാളത്തിൽ വീണു തകർന്നു
ചിറകുപോയൊരെൻ രാക്കിളിയെ

നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെ തള്ളീ
പറന്നുപോയൊരെൻ പൈങ്കിളിയെ

Thursday 22 January 2009

പ്രിയാ ഉണ്ണികൃഷ്ണന്റെ “വെറുതെ“

ശ്രീമതി പ്രിയാ ഉണ്ണികൃഷ്ണന്റെ പുസ്തകപ്രകാശനചടങ്ങിൽ നാലുവരി മാത്രം ചൊല്ലി അവസാനിപ്പിച്ച, പ്രിയയുടെ “വെറുതെ” എന്ന കവിത ഈണം നൽകി ഇവിടെ അവതരിപ്പിയ്ക്കുന്നു.

വളരെ ഭംഗിയായി ഇതിന്റെ ഓർക്കസ്ട്രേഷൻ ചെയ്ത് തന്ന ശ്രീ. ബഹുവ്രീഹിയോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.

രചന : പ്രിയാ ഉണ്ണികൃഷ്നൻ
സംഗീതം, ആലാപനം : പൊറാടത്ത്
ഓർക്കസ്ട്രേഷൻ : ബഹുവ്രീഹി



കവിതയുടെ വരികൾ ഇങ്ങനെ...

പറയാനിരുന്നത്‌ മറന്നു പോയി
പറഞ്ഞതെന്തെന്നോര്‍മ്മയില്ല
സൂര്യനെ സ്നേഹിച്ച പാതിരാപ്പൂവിൻ
മൗനനൊമ്പരങ്ങളിലലിയവേ

ഒരു ഹിമകണമായ്‌ മാറിയെന്നാത്മാവിൽ
നിന്‍ മണിവീണതന്‍ ശ്രീരാഗം
ആ രാഗത്തിന്‍ ശ്രുതിലയമായപ്പോൾ
പറയാനിരുന്നത്‌ മറന്നുപോയി...

പകലിനെ സ്നേഹിച്ച താരത്തെപ്പോല്‍
ഒരു കണ്ണീര്‍പ്പൂവായ്‌ വിടരവേ
ഒരു കുളിര്‍ക്കാറ്റായ്‌ വന്നുവെന്‍ ഹൃത്തില്‍
നിന്‍ ഭാവനതന്‍ സ്വരലയം
ആ ഭാവനയില്‍ വര്‍ണ്ണങ്ങളായപ്പോൾ
പറഞ്ഞതെന്തെന്നു മറന്നു പോയി...
മറക്കുകയാണു ഞാന്‍ മനപ്പൂര്‍വ്വം
പറയാനിരുന്നതും പിന്നെ പറഞ്ഞതെന്തെന്നും...

Tuesday 13 January 2009

താരകരൂപിണീ...

അടുത്തതായി, എന്റെ ഒരിഷ്ടഗായകനായ ബ്രഹ്മാനന്ദൻ പാടിയ “താരകരൂപിണീ..” എന്ന് തുടങ്ങുന്ന ഗാനം ശ്രമിയ്ക്കുന്നു.

ചിത്രം : ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി





ഈ വെർഷൻഇവിടെനിന്നും Download ചെയ്യാം.

ഒറിജിനൽ പാട്ട് ഇവിടെനിന്നും download ചെയ്യാം

വരികൾ ഇങ്ങനെ..

താരകരൂപിണി നീയെന്നുമെന്നുടെ
ഭാവന രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതന്‍ ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും
താരകരൂപിണീ..

നിദ്രതന്‍ നീരദ നീലവിഹായസ്സില്‍
നിത്യവും നീ പൂത്തു മിന്നി നില്‍ക്കും (നിദ്രതന്‍)
സ്വപ്ന നക്ഷത്രമേ നിന്‍ ചിരിയില്‍ സ്വര്‍ഗ്ഗ
ചിത്രങ്ങളന്നും ഞാന്‍ കണ്ടു നില്‍ക്കും
താരകരൂപിണീ...

കാവ്യ വൃത്തങ്ങളില്‍ ഓമനേ നീ നവ
മാകന്ദ മഞ്ജരി ആയിരിക്കും
എന്‍ മണി വീണതന്‍ രാഗങ്ങളില്‍ സഖി
സുന്ദര മോഹനമായിരിക്കും
താരകരൂപിണീ...

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മള്‍
ഈണവും താളവുമായിണങ്ങി
ഈ ജീവ സംഗമ ധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി
(താരകരൂപിണി)