Wednesday, 28 May 2008

ഹൃദയ സരസ്സിലെ.. പ്രണയ പുഷ്പമേ...

“സഹൃദയരെ...

ഗാനമേളയില്‍ അടുത്തതായി ഒരു ചെറു ഇടവേള..

കിരണ്‍സ്, ബഹുവ്രീഹി, സ്വപ്നാടകന്‍, ഇന്ത്യാഹെറിറ്റേജ്, മാറുന്ന മലയാളി എന്നിവരുടെയും മറ്റും സംഗീതം ആസ്വദിച്ച്, സംഗീതത്തിന്റെ മായികലോകത്തില്‍ എത്തിയിരിയ്ക്കുകയാവും നിങ്ങളേവരും എന്നറിയാം..

ഈ ഒരു ചുരുങ്ങിയ ഇടവേളയില്‍, നിങ്ങളെയെല്ലാം ആ ഒരു ലോകത്ത്നിന്നും തിരിച്ച് ബൂലോകത്തേയ്ക്ക് കൊണ്ട് വരിക എന്ന ദുഷ്കരമായ കര്‍മ്മമാണ് ഈ ഗാനമേളയുടെ സംഘാടകര്‍ എന്നെ ഏല്പിച്ചിരിയ്ക്കുന്ന ദൌത്യം..എന്നാല്‍ കഴിയും വിധം ആ കര്‍മ്മം ഞാന്‍ നിര്‍വ്വഹിയ്ക്കാന്‍ പോകുകയാണ്.....

എല്ലാവരും റെഡി അല്ലേ ഈ ഷോക്ക് ട്രീറ്റ്മെന്റിന്...??

നിങ്ങളേവരുടെയും അനുഗ്രഹത്തോടെ... “

ഹലോ... മൈക് ടെസ്റ്റിങ്... വണ്‍.. ടൂ.. ത്രീ...
Get this widget Track details eSnips Social DNA
ചിത്രം - പാടുന്ന പുഴ (1968)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി.ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്‌


ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)

Thursday, 1 May 2008

ഗന്ധര്‍വ ക്ഷേത്രം..”വസുമതീ”

ഇന്നലെ രാത്രി കിടക്കുമ്പോള്‍ സമയമേറെ ആയി. ചൂടിന്റെ ആധിക്യം കാരണം, ഉള്ള ജനലുകളും വാതിലുകളും തുറന്നിട്ട്, കാറ്റിന്റെ ഒരു ചെറിയ കഷണമെങ്കിലും എവിടെയെങ്കിലും ബാക്കീയുണ്ടോന്ന് നോക്കി നടക്കുകയായിരുന്നു.., ഞാന്‍ മാത്രം...

അങ്ങനെ, വിറളി പിടിച്ച്, വീടിന് ചുറ്റും ഓടി ക്കൊണ്ടിരുന്നപ്പോള്‍, ക്ലോക്കില്‍ പന്ത്രണ്ട് അടിയ്ക്കൂന്ന ശബ്ദം കേട്ട്, ചെറുതായി ഒന്ന് നടുങ്ങി.. അകമ്പടിയായി, ഒരു കറുത്ത പൂച്ചയുടെ തിളങ്ങുന്ന കണ്ണുകളും, അതിന്റെ വൃത്തികെട്ട മോന്തയും, പേടിപ്പെടുത്തുന്ന മോങ്ങലും കൂടിയായപ്പോള്‍, ചെറുതായീ ഒന്ന് വിറച്ച്, വീട്ടിനുള്ളിലേയ്ക്ക് വലിയാന്‍ നോക്കിയിരുന്ന എന്റെ ചെവിട്ടിലേയ്ക്ക്, പതുക്കെ ആ ഗാനം അലയടിച്ച് വന്നൂ...

ഉറക്കം ഉണ്ടായില്ലെന്ന് മാത്രമല്ല, ശരിയ്ക്കും പേടിച്ച് പോയി, ഇന്നലെ..

എന്നെ അത്രമാത്രം പേടിപ്പിച്ച ആ ഗാനം ഇതായിരുന്നൂ... ഗന്ധര്‍വ ക്ഷേത്രം എന്ന സിനിമയില്‍ ഗാനഗന്ധര്‍വന്‍ പാടിയ “വസുമതീ....എന്ന് തുടങ്ങുന്ന ഗന്ധര്‍വ ഗാനം..

(പേടിയ്ക്കാനെന്താ കാരണം...? ഞാന്‍ തന്നെ പണ്ടെങ്ങാണ്ടോ റെകോര്‍ഡ് ചെയ്ത് വെച്ചിരുന്നത്, എന്റെ നല്ല പകുതി ഒന്ന് വെച്ച് മൂളിച്ചതാ... എന്നാലെങ്കിലും ഈ കുരുത്തല്ല്യാത്തോന്‍ ഒന്ന് പെരയ്ക്കകത്ത് കേറട്ടെ ന്ന് കരുതി... )

നല്ലൊരു ഗാനം എത്രത്തോളം കൊളമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമായ എന്റെ കസര്‍ത്ത്, ഇനീപ്പൊ നിങ്ങളും ഒന്ന് കേട്ട് നോക്കൂ....വരികള്‍ ഇങ്ങനെ...

ഓ... ഓ.. ഓ..

വസുമതീ..,.. ഋതുമതീ..
ഇനിയുണരൂ.. ഇവിടെ വരൂ.
ഈ ഇന്ദുപുഷ്പഹാരമണിയൂ...
മധുമതീ..

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ..
ഒരു സ്വര്‍ഗാഥിതിയെ പോലെ..
നിന്റെ നൃത്തമേടയ്ക്കരികില്‍...
നില്‍പൂ ഗന്ധര്‍വ പൗര്‍ണമീ..
ഈ ഗാനം മറക്കുമോ..
ഇതിന്റെ സൗരഭം മറക്കുമോ..
ഓ... ഓ..... ഓ....

ശുഭ്ര പട്ടാംബരം ചുറ്റീ..
ഒരു സ്വപ്നാടകയെ പോലെ..
എന്റെ പര്‍ണ്ണശാലയ്ക്കരികില്‍..
നില്‍പൂ ശൃംഗാര മോഹിനീ..
ഈ ഗാനം നിലയ്ക്കുമോ.. ഇതിന്റെ
ലഹരിയും നിലയ്ക്കുമോ...
(വസുമതീ....)