എന്റെ മോൾ വർഷയെ ബൂലോകത്തിന് പരിചയപ്പെടുത്തുന്നു. ഏഴ് വയസ്സ് കഴിഞ്ഞു. ഇപ്പോൾ രണ്ടിൽ പഠിയ്ക്കുന്നു.
ഇത്രനാളും, അത്യ്യാവശ്യം ഡാൻസ് ചെയ്യാനുള്ള ഒരു ചെറിയ കഴിവുണ്ട് എന്നായിരുന്നു എന്റെ ധാരണ. പാട്ട് കേൾക്കാനോ പാടാനോ ഒന്നും ഒരു താല്പര്യവും കാണാറില്ല. എന്നാൽ അടുത്തയിടെ, ഞാൻ മൂളി നടക്കാറുള്ള ചിലത് അവളും പാടാൻ ശ്രമിയ്ക്കുന്നത് ശ്രദ്ധിച്ചു.
ശ്രീ പാമരൻ, അദ്ദേഹം എഴുതിയ ഈ കവിത എനിയ്ക്കയച്ച് തന്ന്, ഒന്ന് ശ്രമിയ്ക്കാമോന്ന് ചോദിച്ചിട്ട് കുറച്ച് കാലമായി. അതിന്റെ പരിശ്രമത്തിനിടയിൽ, എന്നെക്കാൾ നന്നായി അവൾ ഈ കവിത പഠിച്ചെടുത്തു. എന്നാ പിന്നെ ഇത് അവളെക്കൊണ്ട് തന്നെ പാടിപ്പിച്ച് നോക്കാമെന്നായി ആഗ്രഹം.
ഇപ്പോ, ഇത്, ഈ രൂപത്തിലൊക്കെയായി. ഇതിന്റെ ഓർക്കസ്ട്രേഷൻ കേട്ട് ആരും എന്നെ തല്ലരുത്. ചില സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് പരീക്ഷിച്ചതാ.. എന്തായാലും ദയവു ചെയ്ത് സഹിയ്ക്കൂ...
വരികൾ ഇങ്ങനെ..
കൈതപ്പൂവിന്റെ കാതിൽ മൂളണ
കാര്യമെന്താ കരിവണ്ടേ..
കാത്തിരിയ്ക്കണ മാരനെങ്ങാനും
കാണാനെത്തനതിന്നാണോ
പതഞ്ഞൊഴുകണ പുഴയരികില്
പാത്തു നിക്കണ പൊന്മാനേ
കൂട്ടിനുള്ളിൽ വിശന്നിരിയ്ക്കണോ
കുട്ടിക്കുറുമ്പ് രണ്ടെണ്ണം
തുമ്പപ്പൂവില് തേനുറയണ്
തുമ്പിപ്പെണ്ണ് പറഞ്ഞില്ലേ
തേനുറുമ്പിന്റെ കുഞ്ഞുവായില്
കപ്പലോട്ടാനാളുണ്ടോ
കഥ പറയണ കുഞ്ഞിക്കാറ്റേ
കാട്ടിലെന്ത് വിശേഷം
മുല്ലപ്പെണ്ണിന്റെ കാതു് കുത്താൻ
തട്ടാരെത്തണതിന്നാണോ
അറനിറയണ് പറനിറയണ്
കൊടിയുയരണ് കാവിൽ
ചെറുമിപ്പെണ്ണിന്റെ പയിപ്പ് മാറ്റാൻ
ചാമയെത്തണതിന്നാണോ
Showing posts with label വർഷ. Show all posts
Showing posts with label വർഷ. Show all posts
Tuesday, 6 January 2009
Subscribe to:
Posts (Atom)