Saturday 18 October 2008

ഉത്തരാ സ്വയംവരം

അടുത്തതായി, ഒരു സാഹസം കൂടി ശ്രമിയ്ക്കുന്നു. ഇത് പോസ്റ്റ് ചെയ്യുമ്പോൾ, വി.ഡി. രാജപ്പന്റെ പ്രസിദ്ധമായ ഒരു പാരഡിയാണ് ഓർമ്മ വരുന്നത്..

“കല്ലെടുത്ത് എറിയരുതേ നാട്ടാരേ..
എല്ല് വലിച്ചൂരരുതേ നാട്ടാരേ.. ഹയ്യോ...” ഇതിപ്പോൾ നിങ്ങളോടുള്ള എന്റെ അഭ്യർത്ഥനയാണ്.

ദക്ഷിണാമൂർത്തി സാറിന്റെ മനോഹരമായ ഈ സംഗീതം യേശുദാസിന്റെ ശബ്ദത്തിൽ കേട്ടിട്ടുള്ള ബൂലോകരെല്ലാം ദയവുചെയ്ത് ക്ഷമിയ്ക്കുക. പിന്നെ, അത്യാവശ്യം വെള്ളി, ചെമ്പ് മുതലായ ചില വില കൂടിയ വസ്തുക്കൾ ഇതിൽ കിട്ടിയെന്നിരിയ്ക്കും, എല്ലാവരും അനുഭവിച്ചോളൂ...



ചിത്രം : ഡെയ്ഞ്ചർ ബിസ്കറ്റ്
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി

വരികൾ ഇവിടെ വായിയ്ക്കാം

Friday 3 October 2008

കുയിലിന്റെ മണിനാദം കേട്ടു

പ്രിയ ബൂലോകരെ

എഴുപതുകളിലെ, യേശുദാസ് പാടിയ മനോഹരമായ ഒരു പാട്ടിനെ ‘ശരി’യാക്കുന്നതിനുള്ള എന്റെ ശ്രമം ഒന്ന് കേട്ട് നോക്കൂ..

ചിത്രം : പത്മവ്യൂഹം (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം. കെ. അർജുനൻ


Kuyilinte Maninada...



കുയിലിന്റെ മണിനാദം കേട്ടു
കാട്ടില്‍ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടിൽ
‍രണ്ട്‌ കുവലയപൂക്കള്‍ വിടര്‍ന്നു(കുയിലിന്റെ...)

മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ വിണ്ണിലിറങ്ങി
ആ മിഴിത്താമര പൂവില്‍ നിന്നും
ആശാ പരാഗം പറന്നു
ആ വര്‍ണ്ണ രാഗ പരാഗം
എന്റെ ജീവനില്‍ പുല്‍കി പടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടു

ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാ നൂല്‍ ചേല പോലെ
ഈ കാട്ടു പൂന്തേനരുവീ നിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നവീണയായ്‌ എന്നില്‍ നിറഞ്ഞു (കുയിലിന്റെ...)