ഒരു പരീക്ഷണം കൂടി..
പരീക്ഷണം കഴിഞ്ഞിട്ട് ഒരു വർഷത്തോളമാവുന്നു. ഇവിടെ വന്നതിന്റെ പിറകേ ഈ ഒരു പാട്ട് വല്ലാതെ ശല്യപ്പെടുത്തിയിരുന്നു. എങ്ങനെ ശല്യമാവാതിരിക്കും? വയലാറും ദേവരാജനുമല്ലേ...
കരോക്കന്റെ അകമ്പടിയോടെ ഒന്ന് ശ്രമിക്കാം എന്നു കരുതി, കിട്ടാവുന്ന എല്ലാ സ്ഥലത്തും അന്വേഷിച്ചു. കിട്ടിയില്ല.
അവസാനം അറ്റ കൈ തന്നെ പ്രയോഗിച്ചു.
“നീറോ വേവ് എഡിറ്റർ“ ഉപയോഗിച്ച് ഒറിജിനൽ ട്രാക്കിൽ നിന്നും വികലമായ ഒരു കരോക്കെ ഉണ്ടാക്കിയെടുത്തു. അതിലും വികലമായ ശബ്ദത്തിലാണല്ലോ പാടാൻ പോകുന്നതെന്ന ധൈര്യത്തിൽ ഒന്ന് ശ്രമിച്ചു.
പോസ്റ്റ് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല ഇതു വരെ, അപ്പോഴാ, നമ്മുടെ കിരൺസ് ഇതെടുത്ത് ഇവിടെ ഇട്ടത്. വേറെയും ചിലർ പറയുകയുണ്ടായി, ഇത് പോസ്റ്റ് ചെയ്യാൻ..
എന്നാ പിന്നെ, ഇവിടെയും കിടക്കട്ടെ എന്ന് കരുതി..
ക്ഷമിക്കൂ.. സഹിക്കൂ..
ചിത്രം : റോമിയോ
രചന : വയലാർ രാമവർമ്മ
സംഗീതം : ജി ദേവരാജൻ
ആലാപനം : യേശുദാസ്
Tuesday, 1 June 2010
Thursday, 13 August 2009
കല്പാന്തകാലത്തോളം.. കാതരേ..
ശ്രീമൂലനഗരം വിജയന്റെ ‘ക’കാരത്തിലുള്ള ഈ കസര്‍ത്ത് ഒന്ന് ശ്രമിച്ചൂടേ എന്നും ചോദിച്ച് കൊണ്ടായിരുന്നു ഒരു ദിവസം രാവിലെ തന്നെ കിലുക്കാംപെട്ടിയുടെ മെയില്‍. കൂട്ടത്തില്‍ ആ പാട്ടിന്റെ ഒരു ലിങ്കും.
അതിലെ വരികള്‍ വായിച്ച് അര്‍ത്ഥം മനസ്സിലാവാതെ തലകറങ്ങി ഇരിയ്ക്കുമ്പോഴാണ് ശ്രീ സജി സഹായവുമായി വന്നത്. സജിയുടെ ഈ പോസ്റ്റ് വായിച്ച്, തല്‍ക്കാലത്തേയ്ക്ക് സംഭവങ്ങളുടെ ഒരേകദേശരൂപം മനസ്സിലാക്കി.
എന്റെ ഗ്രാമം എന്ന ചിത്രത്തില്‍, വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കി, യേശുദാസ് പാടിയ ആ മനോഹരഗാനം ഞാന്‍ തൊട്ടപ്പോള്‍ ഈ രൂപത്തിലായി. എല്ലാവരും ക്ഷമിയ്ക്കൂ..
സമര്‍പ്പണം : കിലുക്കാംപെട്ടിയ്ക്ക് (ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)
വരികളിലെ അര്‍ത്ഥം വിശദീകരിച്ച് തന്നതിന് സജിയ്ക്ക് പ്രത്യേക നന്ദി.

Monday, 20 July 2009
Friday, 17 April 2009
ചെന്താർമിഴീ...
പെരുമഴക്കാലം എന്ന ചിത്രത്തിലെ “ചെന്താർമിഴീ” എന്ന് തുടങ്ങുന്ന ഗാനം ലക്ഷ്മിയുമൊത്ത് ഒന്ന് ശ്രമിയ്ക്കുന്നു.
Movie : Perumazhakkalam (2005)
Lyrics : Kaithapram
Music : M Jayachandran
Original Singers : Madhu Balakrishnan, Chithra

Movie : Perumazhakkalam (2005)
Lyrics : Kaithapram
Music : M Jayachandran
Original Singers : Madhu Balakrishnan, Chithra
Sunday, 15 February 2009
വാൽ എന്റൈൻ ചരമഗീതം
വാലന്റൈൻ ഡേ ആയതുകൊണ്ടോ എന്തോ ഇന്നലെ കാലത്ത് തൊട്ടേ ഈ ഒരു പാട്ടേ നാവിൻ തുമ്പത്ത് വന്നുള്ളൂ. ഇതിലെ ‘മരണകുടീര‘വും ‘മൃതി’യും ഒക്കെ കേട്ട് പെണ്ണുമ്പിള്ള തല്ലാൻ വന്നുവെങ്കിലും ഒരു വിധത്തിൽ ഈ പരുവത്തിൽ ആക്കിയെടുത്തു.
രാത്രിവണ്ടി എന്ന ചിത്രത്തിൽ, പി.ഭാസ്കരൻ രചിച്ച് എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവ്വഹിച്ച് യേശുദാസ് പാടിയ മനോഹരമായ ആ ഗാനത്തിന്റെ വികലമായ എന്റെ ‘കൃത്യം‘ നിങ്ങൾക്കായി അവതരിപ്പിയ്ക്കുന്നു.
രാത്രിവണ്ടി എന്ന ചിത്രത്തിൽ, പി.ഭാസ്കരൻ രചിച്ച് എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവ്വഹിച്ച് യേശുദാസ് പാടിയ മനോഹരമായ ആ ഗാനത്തിന്റെ വികലമായ എന്റെ ‘കൃത്യം‘ നിങ്ങൾക്കായി അവതരിപ്പിയ്ക്കുന്നു.
Thursday, 22 January 2009
പ്രിയാ ഉണ്ണികൃഷ്ണന്റെ “വെറുതെ“
ശ്രീമതി പ്രിയാ ഉണ്ണികൃഷ്ണന്റെ പുസ്തകപ്രകാശനചടങ്ങിൽ നാലുവരി മാത്രം ചൊല്ലി അവസാനിപ്പിച്ച, പ്രിയയുടെ “വെറുതെ” എന്ന കവിത ഈണം നൽകി ഇവിടെ അവതരിപ്പിയ്ക്കുന്നു.
വളരെ ഭംഗിയായി ഇതിന്റെ ഓർക്കസ്ട്രേഷൻ ചെയ്ത് തന്ന ശ്രീ. ബഹുവ്രീഹിയോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.
രചന : പ്രിയാ ഉണ്ണികൃഷ്നൻ
സംഗീതം, ആലാപനം : പൊറാടത്ത്
ഓർക്കസ്ട്രേഷൻ : ബഹുവ്രീഹി
വളരെ ഭംഗിയായി ഇതിന്റെ ഓർക്കസ്ട്രേഷൻ ചെയ്ത് തന്ന ശ്രീ. ബഹുവ്രീഹിയോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.
രചന : പ്രിയാ ഉണ്ണികൃഷ്നൻ
സംഗീതം, ആലാപനം : പൊറാടത്ത്
ഓർക്കസ്ട്രേഷൻ : ബഹുവ്രീഹി
Tuesday, 13 January 2009
താരകരൂപിണീ...
അടുത്തതായി, എന്റെ ഒരിഷ്ടഗായകനായ ബ്രഹ്മാനന്ദൻ പാടിയ “താരകരൂപിണീ..” എന്ന് തുടങ്ങുന്ന ഗാനം ശ്രമിയ്ക്കുന്നു.
ചിത്രം : ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി
ചിത്രം : ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി
Subscribe to:
Posts (Atom)