കുറച്ച് നാളുകളായി, ആരടെങ്കിലും കയ്യില്‍നിന്ന് രണ്ടെണ്ണം കിട്ടീട്ട്. ഇന്നലെ രാത്രി ഒറങ്ങാന്‍ കെടന്നേപ്പഴാ, എന്നാ ആ ഒരു കൊറവ് അങ്ങ്ട് പരിഹരിച്ചേക്കാം എന്ന് ഒറപ്പിച്ചത്. അതിന് പറ്റിയ ഏറ്റവും എളുപ്പവഴിയായി തോന്നിയത്, താഴെ കൊടുത്തിരിയ്ക്കുന്ന അക്രമം പ്രവര്‍ത്തിയ്ക്ക്യാ എന്നാ..
അപ്പോ തൊടങ്ങ്വല്ലേ...
എല്ലാവരും നിര്‍ത്തി നിര്‍ത്തി തല്ലണം... എന്നാലല്ലേ പതം വരൂ...?
ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി. ഭാസ്കരന്‍
സംഗീതം : എം. എസ്. ബാബുരാജ്
പാടിയത് : യേശുദാസ്
ഇപ്പോ, തല്ല് വാങ്ങാന്‍ വേണ്ടി പാടുന്നത് : പൊറാടത്ത്
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നൂ
പൌര്‍ണ്ണമി സന്ധ്യ തന്‍ പാലാഴി നീന്തി വരും
വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ
തങ്കകിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തംബുരു ശ്രുതി മീട്ടി നീ വന്നൂ
വാനത്തിന്‍ ഇരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്പം പോലെ
മാടിവിളിയ്ക്കാതെ നീ വന്നു
Tuesday, 24 June 2008
Subscribe to:
Posts (Atom)