Wednesday, 28 May 2008

ഹൃദയ സരസ്സിലെ.. പ്രണയ പുഷ്പമേ...

“സഹൃദയരെ...

ഗാനമേളയില്‍ അടുത്തതായി ഒരു ചെറു ഇടവേള..

കിരണ്‍സ്, ബഹുവ്രീഹി, സ്വപ്നാടകന്‍, ഇന്ത്യാഹെറിറ്റേജ്, മാറുന്ന മലയാളി എന്നിവരുടെയും മറ്റും സംഗീതം ആസ്വദിച്ച്, സംഗീതത്തിന്റെ മായികലോകത്തില്‍ എത്തിയിരിയ്ക്കുകയാവും നിങ്ങളേവരും എന്നറിയാം..

ഈ ഒരു ചുരുങ്ങിയ ഇടവേളയില്‍, നിങ്ങളെയെല്ലാം ആ ഒരു ലോകത്ത്നിന്നും തിരിച്ച് ബൂലോകത്തേയ്ക്ക് കൊണ്ട് വരിക എന്ന ദുഷ്കരമായ കര്‍മ്മമാണ് ഈ ഗാനമേളയുടെ സംഘാടകര്‍ എന്നെ ഏല്പിച്ചിരിയ്ക്കുന്ന ദൌത്യം..എന്നാല്‍ കഴിയും വിധം ആ കര്‍മ്മം ഞാന്‍ നിര്‍വ്വഹിയ്ക്കാന്‍ പോകുകയാണ്.....

എല്ലാവരും റെഡി അല്ലേ ഈ ഷോക്ക് ട്രീറ്റ്മെന്റിന്...??

നിങ്ങളേവരുടെയും അനുഗ്രഹത്തോടെ... “

ഹലോ... മൈക് ടെസ്റ്റിങ്... വണ്‍.. ടൂ.. ത്രീ...
Get this widget Track details eSnips Social DNA
ചിത്രം - പാടുന്ന പുഴ (1968)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി.ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്‌


ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)

16 comments:

പൊറാടത്ത് said...

ഈ ഒരു ചുരുങ്ങിയ ഇടവേളയില്‍, നിങ്ങളെയെല്ലാം ആ ഒരു ലോകത്ത്നിന്നും തിരിച്ച് ബൂലോകത്തേയ്ക്ക് കൊണ്ട് വരിക എന്ന ദുഷ്കരമായ കര്‍മ്മമാണ് ഈ ഗാനമേളയുടെ സംഘാടകര്‍ എന്നെ ഏല്പിച്ചിരിയ്ക്കുന്ന ദൌത്യം..എന്നാല്‍ കഴിയും വിധം ആ കര്‍മ്മം ഞാന്‍ നിര്‍വ്വഹിയ്ക്കാന്‍ പോകുകയാണ്..

ഫസല്‍ said...

തരക്കേടില്ലാതെ പാടിയിട്ടുണ്ട്, റെക്കോര്‍ഡിംഗ് ക്വാളിറ്റി ബെസ്റ്റ്.
വരികള്‍ എഴുതിയതിലും, മറ്റു വിവരങ്ങള്‍ ചേര്‍ത്തതിലും നന്ദി
ആശംസകളോടെ

sreekuttan said...

poradatheeee nannayitundu........iniyum ithupole ganangal pratheekshikunnu.....enthayalum ganamela kalakkunundu......ganamelakku sesham staginu backil vannu sankadakarumayi bhandhappedendathanu..........ok

ജിഹേഷ് said...

കൊള്ളാം..:) പരീക്ഷണം സക്സസ്

“അര്‍ദ്ധനിമീലിത മിഴികളിലൂറും ..” എന്ന ഭാഗത്ത് മാത്രം എന്തോ ഒരിത്

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

എത്ര കേട്ടാലും കൊതിതീരാത്ത ഒരു മനോഹരഗാനം നന്ദി കൂട്ടുക്കാരാ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായി ആസ്വദിച്ചു

പാമരന്‍ said...

ശ്രമം വളരെ നന്നായിട്ടുണ്ടു മാഷെ. പഴേ പാട്ടുകള്‍ ഓരോന്നായിട്ടിങ്ങു പോരട്ടെ..

ഗീതാഗീതികള്‍ said...

പൊറാടത്തേ എനിക്കു പാട്ടു കേള്‍ക്കാന്‍ പറ്റുന്നില്ല. എന്നാല്‍ ഈ പേജ് ഓപ്പണ്‍ ആയപ്പോഴേ വസുമതീ എന്ന ഗാനം കേള്‍ക്കുകയും ചെയ്യുന്നു. എന്തായിരിക്കും കുഴപ്പം. പ്ലീസ് പറഞ്ഞുതരൂ.

പൊറാടത്ത് said...

ഗീതടീച്ചറേ.. എനിയ്ക്കിവിടെ ശരിയായി കേള്‍ക്കുന്നുണ്ട്.. എന്താ കുഴപ്പമെന്ന് മനസ്സിലാവുന്നില്ല.. എന്തായാലുംഇവിടെ ഒന്ന് നോക്കൂ..

lakshmy said...

'ഈ ഒരു ചുരുങ്ങിയ ഇടവേളയില്‍, നിങ്ങളെയെല്ലാം ആ ഒരു ലോകത്ത്നിന്നും തിരിച്ച് ബൂലോകത്തേയ്ക്ക് കൊണ്ട് വരിക എന്ന ദുഷ്കരമായ കര്‍മ്മമാണ് ഈ ഗാനമേളയുടെ സംഘാടകര്‍ എന്നെ ഏല്പിച്ചിരിയ്ക്കുന്ന ദൌത്യം'

ദൌത്യം പരാജയം. ബൂലോകത്തേക്ക് തിരിച്ചു വരാന്‍ തുടങ്ങിയ എന്നെ വീണ്ടും കൊണ്ടു പോയി ഏതോ ഉയരങ്ങളിലേക്ക്
ന്നന്നായി പാടിയിരിക്കുന്നു

അത്ക്കന്‍ said...

സംഗതി കൊള്ളാം പൊറാടത്തേ..നന്നായി പാടി.എങ്കിലും,എവിടെയൊക്ക്കെയോ ഒരിത്.മൂക്കുകൊണ്ട്പാടാതെ വായതുറന്ന് പാടിയാല്‍ നന്നയിരിക്കും.പാട്ടൊന്നാവര്‍ത്തിച്ചു കേട്ടാല്‍ സംഗതി മനസ്സിലാക്കാം.

പൊറാടത്ത് said...

എന്റെ ഷോക്ക് ട്രീറ്റ്മെന്റ് സഹിച്ച എല്ലാവര്‍ക്കും നന്ദി..
ഫസല്‍.. വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം...

ശ്രീകുട്ടന്‍... താങ്ക്യൂ..

ജിഹേഷേ.. പാടിത്തെളിഞ്ഞ് വരുന്നതേയുള്ളൂ.. അഭിപ്രായത്തിന് നന്ദി..

അനൂപേ.. സന്തോഷം..(പിന്നെ, പരീക്ഷണങ്ങള്‍ ഒന്നും കണ്ടില്ലല്ലോ..?!)

പ്രിയ..നന്നായി ആസ്വദിച്ചു എന്നറിഞ്ഞതില്‍ വളരെ സന്തോഷം..

പാമരന്‍.. പ്രോത്സാഹനത്തിന് നന്ദി... എന്തായാലും പരിപാടി തുടരാന്‍ തന്ന്യാ ഉദ്ധേശം..

ഗീതടീച്ചറേ.. ഇപ്പോ കേട്ടിട്ട്ടുണ്ടാവും എന്ന് വിശ്വസിയ്ക്കുന്നു.. വന്നതില്‍ നന്ദി..

ലക്ഷ്മി..അപ്പോഎന്റെ കാശ്‌ പോയോ..?!! ഇനി ഞാന്‍ സംഘാടകരുടെ മുഖത്ത് എങ്ങനെ നോക്കും..?!!
വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി..

അത്ക്കന്‍.. മൂക്ക് ണ്ടായിരുന്ന്വോ..?! ആവോ.. എന്തായാലും ഇനി മുതല്‍ ശ്രദ്ധിയ്ക്കാം.. അഭിപ്രായത്തിന് നന്ദി..

ഗീതാഗീതികള്‍ said...

ഗാനം കേട്ടു, പക്ഷേ തിരിച്ചു വന്നു കമന്റാന്‍ മറന്നു...
പൊറുക്കണേ..

മാറുന്ന മലയാളി said...

ഞാനിപ്പോഴാണ് ഇവിടെ എത്തിയത്......ഒരുപാടിഷ്ടപ്പെട്ടു. പുഷ്പമേ എന്നുള്ളത് അങ്ങനെ തന്നെയാണൊ എന്ന ഒരു സംശയം മാത്രം........അടുത്തത് പോരട്ടെ.......

ഗീതാഗീതികള്‍ said...

പുതിയ രാഗ മലരുകള്‍ ഒന്നും വിരിയുന്നില്ലേ? ആസ്വദിക്കാന്‍ കാത്തിരിക്കുന്നു....

കിലുക്കാംപെട്ടി said...

നന്നായിട്ടു പാടുന്നുണ്ട് കേട്ടോ.എല്ലാ പ‍ാട്ടുകളും കേട്ടു.ഏറ്റവും എനിക്കിഷ്ടപ്പെട്ടത് “വസുമതീ... ഋതുമതീ....” നന്നായിട്ടു പാടി.എനിക്കു ഒത്തിരി ഇഷ്ടായി.
ഇനിയും പാടണം.
മാക്രി ഉലര്‍ത്തിയതു തിന്നു ഒരു പരുവമായി. പുതിയതു ഒന്നും ഇല്ലേ???