Wednesday, 16 July 2008

“ഒന്നിനി ശ്രുതി താഴ്ത്തി...“ - ലളിതഗാനം

ഈ ഒരു മനോഹരഗാനം ഇടയ്ക്കൊക്കെ മനസ്സില്‍ വന്ന് ഉറക്കം കെടുത്തി കൊണ്ടിരിയ്ക്കുകയായിരുന്നു. അതൊന്ന്‌ പാടി നോക്കണം എന്നുള്ള കൊതി മൂത്ത് തുടങ്ങിയിട്ട് ഇത്തിരി കാലമായി. എന്നാലും അതിനുള്ള കോപ്പോ പ്രചോദന്‍സോ കിട്ടാത്തോണ്ട് മിഴുങ്ങസ്യാന്ന് ഇരിയ്ക്കുമ്പോഴാ തലയ്ക്ക് ഒരു കിണ്ണന്‍ കിഴുക്ക് കിട്ട്യേത്.

“പൊറാടത്തേ.., ഇതൊന്ന്‌ നോക്ക്വാ..............“ന്നും പറഞ്ഞ്..

എന്നാലും, അത് വന്ന ഒരു വഴിയേ....!!

ഈ ഉറക്കുപാട്ട്, ഞാന്‍ ഇങ്ങനെ കുളമാക്കുന്നതിന് മുമ്പ്, ഒരു മുന്‍ കൂര്‍ ജാമ്യം എടുത്തേക്കാം.

ഇതിന്റെ എല്ലാ ഉത്തരവാദിത്വവും, തുടക്കം മുതലേ‍ എന്നെ ചുമ്മാ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന എന്റെ സുഹൃത്ത് ഡോക്ടര്‍ അനില്‍ പിള്ളയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നു.

തല്ലാന്‍ വരുന്നവര്‍ക്ക് സ്വാഗതം.... എന്നാലും, എത്ര തല്ല് കിട്ട്യാലും ഞാന്‍ നന്നാവും എന്ന് തോന്നുന്നില്ല....പരമാവുധി ശ്രമിച്ചിട്ടാ ഇങ്ങനെ തന്നെ തല്ലികൂട്ടീത്. സഹിയ്ക്കാന്‍ പറ്റാത്തവര്‍ ദയവുചെയ്ത് ക്ഷമിയ്ക്കുണം എന്ന അപേക്ഷ...

രചന : ഓ എന്‍ വി

സംഗീതം : ദേവരാജന്‍

പാടിയത് : ജയചന്ദ്രന്‍

എന്റെ ഈ കസര്‍ത്ത് ഒന്ന് കേട്ട് നോക്കൂ..

ചുരുങ്ങിയ പക്ഷം, കാലത്ത് സ്കൂളില്‍ പോകാന്‍ നേരത്തും ഉറങ്ങികൊണ്ടിരിയ്ക്കുന്ന നേഴ്സറി കുട്ടികളെ ഉണര്‍ത്താനെങ്കിലും ഉപകരിയ്ക്കും. അതിന് ഞാന്‍ ഗാരണ്ടി....
ഓ എന്‍ വി യുടെ ആ നല്ല വരികളിങ്ങനെ..

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..


ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍
എത്രയോ ദൂരമെന്നോടൊപ്പം നടന്ന
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ

രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ

33 comments:

പൊറാടത്ത് said...

ബൂലോകരെ.. എത്ര തല്ല് കിട്ട്യാലും ഞാന്‍ നന്നാവും എന്ന് തോന്നുന്നില്ല....പരമാവുധി ശ്രമിച്ചിട്ടാ ഇങ്ങനെ തന്നെ തല്ലികൂട്ടീത്.

സഹിയ്ക്കാന്‍ പറ്റാത്തവര്‍ ദയവുചെയ്ത് ക്ഷമിയ്ക്കുണം എന്ന അപേക്ഷ...

ജിഹേഷ് said...

പൊറാടത്തെ. കലക്കി..:)

പാമരന്‍ said...

കലക്കി മാഷെ. മോശമാണെന്നാരു പറഞ്ഞു?

രണ്ടു എളിയ നിര്‍ദ്ദേശങ്ങള്‍ (കലിപ്സാവില്ലെങ്കില്‍)

1. ഉച്ഛാരണം ഒന്നു കൂടെ നന്നാക്കാം (ഉദാ: ആദ്യത്തെ 'ശ്രുതി')
2. ആ ബാസ്സിത്തിരി കുറച്ച്‌ ശബ്ദം ഇത്തിരി കൂടെ പതുപ്പിച്ചാല്‍ ഏതു കുഞ്ഞും ഉറങ്ങിക്കോളും (സംഗീതത്തില്‍ ടെക്നിക്കല്‍ വിവരം ഇല്ലാത്തതു കൊണ്ടാ ഇങ്ങനെ പറയുന്നത്‌..)

Typist | എഴുത്തുകാരി said...

പാട്ടു കേട്ടു, ഇഷ്ടപ്പെട്ടു.
എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടാണിതു്.നന്നായി പാടിയിട്ടുണ്ട്‌.

Kiranz..!! said...

വളരെ മനോഹരമായിരിക്കുന്നു.ഇതുവരെ കേട്ടതില്‍ ഏറ്റവും ഇഷ്ടമായത് ഇതാണോന്നൊരു സംശയം പൊറാടത്തപ്പാ..അതടുത്തപാട്ട് വരുമ്പോ മാറിക്കോളും അല്ലേ ?

ഇതൊന്നു ശ്രമിച്ചു നോക്കണന്നു വച്ചാല്‍ ഹൊയ്..ഹൊയ്..എന്നാ സംഗതികള്‍,ഇവന്മാരുടെ ഒക്കെ മുട്ടാല്‍ തല്ലിയൊടിക്കണ്ടേ :(

അനൂപ്‌ കോതനല്ലൂര്‍ said...

പൊറാടത്തെ കൊള്ളാം നന്നായി പാടിയിട്ടുണ്ട്
പക്ഷെ
എനിക്കും ഇതു പോലൊന്നും പാടാന്‍
കഴിയുന്നില്ല്ലാല്ലോ
ആ സങ്കടം മാത്രം ബാക്കി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തുടക്കം ശര്യായില്ല ട്ടൊ.. പിന്നെ സൂപ്പര്‍ ആയി

കാപ്പിലാന്‍ said...

priya parnjathu thanne enikkum abhipraayam

കാന്താരിക്കുട്ടി said...

എനിക്കും ഏറെ ഇഷ്ടമുള്ളതാ ഈ പാട്ട്.. വളരെ നന്നായി പാടി..

എതിരന്‍ കതിരവന്‍ said...

പാടിഫലിപ്പിയ്ക്കാന്‍ പ്രയാസമുള്ള പാട്ടു തന്നെ എടുത്തല്ലൊ. എന്നാലും ഭംഗിയാക്കി.
പാമരന്‍ പറഞ്ഞതു പോലെ ഘനഗാംഭീര്യം വരുത്താനുള്ള ശ്രമമെന്നോണം ബാസ് കൂട്ടിയെന്നു തോന്നുന്നു. അതുകൊണ്ടുതന്നെ ചിലടത്ത് പിടിത്തം കിട്ടാതെ പോയി.’ഇണ ചേരുന്ന’ എന്നിടത്തെ ”ചേരുന്ന” ഒക്കെ വഴുതിയതുപോലെ. അശ്രദ്ധമൂലമാണ് ചിലയിടത്ത് ശ്രുതി പോയതെന്നു തോന്നുന്നു. (ആദ്യത്തെ ‘തിരി താഴ്ത്ത’ ലില്‍?) അവസാനത്തെ ‘ശ്രുതി താഴത്ത്’ലിലും.
പാടി റെക്കോര്‍ഡ് ചെയ്തിട്ട് കേട്ടു നോക്കിയോ? ‍ രണ്ടുമൂന്നു തവണ.....?

ഇതോടെ ഒരു കാര്യം മനസ്സിലായി. പൊറാടത്ത് ചലഞ്ചുകള്‍ ധൈര്യമായി ഏറ്റെടുക്കുന്നുണ്ട്.

ശ്രീ said...

നന്നായി പാടിയിട്ടുണ്ടല്ലോ മാഷേ.

എനിയ്ക്കും നല്ല ഇഷ്ടമുള്ള ഒരു ഗാനമാണ് ഇത്.
:)

പൊറാടത്ത് said...

ജിഹേഷ്, എഴുത്തുകാരി, കാന്താരിക്കുട്ടി, ശ്രീ...ഇഷ്ടപ്പെട്ടു എന്നറിയിച്ചതീല്‍ വളരെ സന്തോഷം..

അനൂപേ.. ഒന്ന് ശ്രമിച്ച് നോക്കൂ. അഭിപ്രായം ഞങ്ങള്‍ ബൂലോകര് പറയും. വന്നതീല്‍ സന്തോഷം.

കിരണ്‍സ്..അത്രയ്ക്കായില്ല മാഷേ... പിന്നെ, എന്റെ കപ്പാസിറ്റിയ്ക്ക് ഇത്രയൊക്കെയേ നടക്കൂ. ഈ നല്ല വാ‍ക്കുകള്‍ക്ക് നന്ദി..

പാമരന്‍, പ്രിയ, കാപ്പിലാന്‍, എതിരന്‍..(എല്ലാ‍വര്‍ക്കും കൂ‍ടെ പൊതുവായി “ജീ” ചേര്‍ത്തിരിയ്ക്കുന്നു.) ഇത് റെകോഡ് ചെയ്ത് വെച്ചിട്ട് മൂന്നുദിവസമായിരുന്നു. എനിയ്ക്ക് ഇത് രാത്രികളില്‍ കേള്‍ക്കുമ്പോള്‍ കൊള്ളാം, കിടിലന്‍ എന്നൊക്കെ തോന്നും. എന്നാ‍ല്‍ പകല്‍ കേട്ടാല്‍ അയ്യേ, പോര എന്നും.

ഇന്നലെ രാത്രി പതിവ്‌ പോലെ വീണ്ടും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തപ്പോ നല്ലപകുതിയുടെ അന്ത്യശാ‍സനം..“ഇന്നെങ്കിലും ഇതൊന്ന്‌ അവസാ‍നിപ്പിച്ചേക്കണം..”

പതിവുപോലെ, പാട്ട് കേട്ടുനോക്കിയപ്പോ, കൊള്ളാം, കിടിലന്‍ എന്നൊക്കെ തോ‍ന്നി. രണ്ടാമതൊന്ന് ആലോചിയ്ക്കാതെ പോസ്റ്റും ചെയ്തു..!!

ഇതല്ലാണ്ട് ഞാന്‍ വേറെ ഒന്നും ചെയ്തില്യ..

എന്താ ഈ അസുഖത്തിന്റെ പേര്...!!???


എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒന്നുകൂടി ശരിയാക്കാന്‍ ശ്രമിയ്ക്കാം..

അഭിലാഷങ്ങള്‍ said...

പൊറാടത്തേ,

ഞാനിത് പകലാണ് കേട്ടത്. അപ്പോ എനിക്ക് കൊള്ളാം, വളരെ നന്നായി എന്നൊക്കെ തോന്നിയിട്ടുണ്ട്. അപ്പോപിന്നെ രാത്രി വല്യ ഇഷ്യു ഉണ്ടാവില്ല.. :)

എനിക്കേതായാലും ഇഷ്ടമായി കേട്ടോ. ഇനിയും പാടൂ, പോസ്റ്റു ചെയ്യൂ. പിന്നെ ഈ അസുഖത്തിന്റെ പേര് ‘സോങ്ങോനിക്ക ബ്ലോപോസ്റ്റിക്ക‘ എന്നാണ്. ഇത് ചികിത്സിക്കേണ്ട കാര്യമില്ല. നല്ല ഒരു അസുഖമാണ്. നല്ലപാതിക്ക് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ ഉണ്ടോ? ഉണ്ടെങ്കിൽ വളരെ നല്ലതായിരുന്നു.

തുടരൂ…. :)

കുറുമാന്‍ said...

പൊറാടത്തേ,

ഇത് കലക്കി. ബാസ്സ് അല്പം കൂടിയിട്ടുണ്ട് ചില സ്ഥലങ്ങളില്‍ (സംഗതികളില്‍) എന്നെനിക്ക് ഫീല്‍ ചെയ്തു. പക്ഷെ പോലും മൊത്തത്തില്‍ കലക്കി.

ബഹുവ്രീഹി said...

പൊറാടത്തേ.. മനോഹരമായി പാട്ട്.

തുടക്കം മാത്രം താളം ഒരു ചെറിയൊരു പ്രശ്നം പോലെ തോന്നി.

ബാക്കിയൊക്കെ സുഖം കേൾക്കാൻ. നന്നായിട്ടുണ്ട്. രൊമ്പ പുടിച്ചുപോച്ച്.

ബൈജു (Baiju) said...

മാഷേ,

ഈ നല്ലഗാനം തെരഞ്ഞെടുത്തിനു നന്ദി, ഒപ്പം നന്നായിപ്പാടിയതിനു്‌ അഭിനന്ദനങ്ങളും.

വി.ആര്‍. ഹരിപ്രസാദ്‌. said...

ഒന്നാന്തരം ശ്രമം.
ചിലയിടത്ത്‌ സാക്ഷാല്‍
ജയചന്ദ്രനെക്കേട്ടു.
പൊറാടത്തേ, തുടരുക.

പൊറാടത്ത് said...

അഭിലാഷങ്ങള്‍... ഈ അസുഖത്തിന്റെ പേര് പറഞ്ഞ് തന്നതിന് വളരെ നന്ദി..നല്ല പാതിയ്ക്ക് ഈ അസുഖം ഇത് വരെ ഇല്ല. ഇനി എന്റെ കയ്യിന്നെങ്ങാനും പകരുമോ......ന്നൊരു സംശയം.. ഹേയ്.. അതുണ്ടാവില്ല..
പാട്ട് ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ സന്തോഷം.

കുറുമാന്‍.. അപ്പോ സംഗതികളൊക്കെ പിടിച്ചെടുത്തു ല്ലേ.. മുടുക്കന്‍.. ന്നാലും ഇത്രടം വരെ വരാന്‍ തോന്നീതില്‍ പെരുത്ത് സന്തോഷം

ബഹുവ്രീഹി.. തുടക്കം കുറച്ച് പ്രശ്നം എനിയ്ക്കും തോന്നി. കരോക്കെ ട്രാക്കില്‍ ചെറിയൊരു സൂത്രം ഒപ്പിച്ചിരുന്നു. അതും അത്ര പെര്‍ഫെക്ട് ആയില്ല. എന്തായാലും, ശര്യാവുമോന്ന് ഒന്നു കൂടി നോക്കണം. ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ നന്തോഷം..

ബൈജു.. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. ഇവിടെ ആദ്യമായാണൊ..?

ബഹുവും ബൈജുവും ഒരുമിച്ച് വന്നപ്പോള്‍ ഇവിടെ ഒരു പ്രകാശം .).)സന്തോഷായി..

ഹരിപ്രസാദ്.. സാക്ഷാല്‍ ജയചന്ദ്രന്‍ എവിടെ, ഈ പാവം ഞാന്‍ എവിടെ..!! ചിലയിടത്ത് ഒന്ന് അനുകരിയ്ക്കാന്‍ ശ്രമിച്ചു എന്നുള്ളത് സത്യം.. വന്നതില്‍ വളരെ സന്തോഷം ട്ടോ..

ഗീതാഗീതികള്‍ said...

പാടാന്‍ നല്ല ടാലന്റുണ്ട് കേട്ടോ.
പിന്നെ ശബ്ദം ഇത്തിരിക്കൂടി ശരിയാക്കണം,
(ഇതു പാടിപ്പാടി ശരിയായിക്കൊള്ളും)ചെറിയ ചെറിയ ശ്രുതിഭംഗങ്ങള്‍. ഇത്രയും കൂടി ശ്രദ്ധിച്ചാല്‍ നല്ലൊരു ബൂലോക ഗായകന്‍ തന്നെ പൊറാടത്ത്.

നിരക്ഷരന്‍ said...

പൊറാടത്തേ ചരണമായപ്പോഴേക്കും ’ഒന്നിനി‘ എന്നുള്ളത് നന്നായി വന്നു. പല്ലവിയില്‍ അത് കുഴപ്പമായിരുന്നു. എനിക്ക് തോന്നുന്നത് ഇതുപാടുമ്പോള്‍ ശബ്ദത്തിനെന്തോ കുഴപ്പം ഉണ്ടായിരുന്നു എന്നാ‍ണ്. പിന്നീടൊരിക്കല്‍ ഒന്നൂടെ പാടി താരതമ്യം ചെയ്ത് നോക്കൂ. എന്നിട്ട് പോസ്റ്റ് മാറ്റിയിടൂ. ഞാന്‍ ഭയങ്കരമായി വിമര്‍ശിച്ചെന്നറിയാം. പൊറാടത്തിനെക്കൊണ്ടിതിലും നന്നായി പറ്റും എന്നതുകൊണ്ടാണ് ഇങ്ങനൊക്കെ പറയുന്നത്. എന്തായാലും ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ മാസത്തില്‍ നാലെണ്ണമെങ്കിലും വേണം. പാടിപ്പാടിയാണ് തെളിയുക. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുകയും ചെയ്യാം. :)
(ആത്മഗതം :- ഇയ്യാളാര് ഊവാ...റിയാലിറ്റി ഷോ ജഡ്ജോ....)

ശിവ said...

ഹായ്,

സംഗീതത്തെക്കുറിച്ച് ഔപചാരികമായി പറയാന്‍ എനിക്ക് അറിയില്ല...

ഈ ഗാനം അതിമനോഹരമായി...കേള്‍ക്കാന്‍ നല്ല രസം...ഒരുപാട് ഇഷ്ടമായി...

കൂടെ വരികളും പോസ്റ്റ് ചെയ്തതിനാല്‍ വളരെ നന്ദി...

സസ്നേഹം,

ശിവ.

പൊറാടത്ത് said...

ഗീത ചേച്ചീ.. ശബ്ദം ഇനി ഇതിലും ശരിയാവുമോ എന്ന കാര്യം സശയം തന്നെ.. എന്നാലും ശ്രമം തുടരാം..അഭിപ്രായത്തിന് വളരെ നന്ദി.

നിരക്ഷരന്‍.. മാസത്തില് നാലെണ്ണമോ..!!? നന്നായീ. എന്നിട്ട് വേണം എല്ലാരും കൂടി എന്നെ നിലം തൊടീയ്ക്കാതെ എടുത്തിട്ട് അലക്കണ കണ്ട് രസിയ്ക്കാന്‍.. ആ പൂതി കയ്യിലിരിയ്ക്കട്ടെ.. :)
നന്നാക്കാന്‍ ശ്രമിയ്ക്കാം കേട്ടോ..ആത്മാര്‍ത്ഥമായ ഈ അഭിപ്രായത്തിന് നന്ദി..

ശിവാ.. ഈ ലളിത ഗാനം കേള്‍ക്കാന്‍ വന്നതിലും ഇഷ്ടപ്പെട്ടു എന്നറിയിച്ചതിലും വളരെ നന്ദി..

കിലുക്കാംപെട്ടി said...

എനിക്കു വിമര്‍ശിക്കാനുള്ള അറിവൊന്നും ഇല്ല. ഒരു കാര്യം ഞാന്‍ പറയാം. നന്നയിട്ടൊണ്ടു മോനെ. കേള്‍ക്കാന്‍ ഒരു സുഖം ഉണ്ട്. നമ്മക്കു അതു പോരെ. ധൈര്യമായിട്ടു പാടിക്കോ.
എല്ലാ ആശംസകളും.

ചിത്രശലഭം said...

വളരെ നന്നായിട്ടുണ്ട്.ഇഷ്ടായി...:)

പൊറാടത്ത് said...

കിലുക്കാമ്പെട്ടീ... അഭിപ്രായത്തിന് നന്ദി. മോനേന്ന് വിളിച്ചതിന് മറ്റൊരു നണ്ട്രി..

ചിത്രശലഭം.. ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ വളരെ സന്തോഷം....

OAB said...

ഈ പാട്ട് എല്ലാരെപ്പോലെ എനിക്കും ഇഷ്ടാ.ഇത് മുതലാളിയുടെ കമ്പ്യൂട്ടറാണേ.അര മണിക്കൂറെങ്കിലും ലോഡാവാന്‍ വേണം. അതിനാല്‍ പാട്ട് കേട്ടോണ്ട് ഇരുന്നാ എനിക്ക് മറ്റ് പരിപാടിയൊന്നും നടക്കൂല. അതോണ്ട് കലക്കി എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ഞാനാളല്ല. സമയം ഒത്ത് വരുന്‍പോള്‍ ഞാന്‍ കേള്‍ക്കാറുണ്ട്. ഇനിയും കേള്‍ക്കും.
പാടുക..പാടുക...പൂങ്കുയിലേ...

പൊറാടത്ത് said...

OAB.. വന്നതില്‍ വളരെ സന്തോഷം..

'മുല്ലപ്പൂവ് said...

നന്നായിട്ടുണ്ട് ചേട്ടാ......
(അടിപൊളി....)
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

ഹരിശ്രീ said...

പൊറാടത്ത് മാഷേ,

നന്നായിരിയ്ക്കുന്നു...

ആശംസകള്‍

smitha adharsh said...

തുടക്കം വളരെ നല്ല നിലയില്‍ അലമ്പായി എന്നതൊഴിച്ചാല്‍ സൂപ്പര്‍ ഹിറ്റ്....
നന്നായിരുന്നു കേട്ടോ...ശരിക്കും...ആ ശബ്ദത്തിനു പത്തില്‍,പത്തു മാര്‍ക്ക്.

സുമയ്യ said...

പൊറാടത്തേ... ജയചന്ദ്രേട്ടന്റെ കഞ്ഞികുടി മുട്ടിക്കല്ലേ.?

ഉഷാറായിട്ട്‌ണ്ട്...ചെലേടത്ത് അച്ചരസുദ്ധീടെ പെസക് ണ്ട്,ന്നാലും ആലാപനം അതിനെ മറികടന്നു.

പൊറാടത്ത് said...

മുല്ലപ്പൂവ്‌
ഹരിശ്രീ
സ്മിത ആദർശ്
സുമയ്യ

വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി

jayesh said...

Ellarum parayana pole jayettante kanjikudi muttikkanonnum arum iniyum valarnittilla.chumma jayettan paatiyathokke angu paatinokkiyal mathi athu thanne dharaalam.um kollam