Saturday 18 October 2008

ഉത്തരാ സ്വയംവരം

അടുത്തതായി, ഒരു സാഹസം കൂടി ശ്രമിയ്ക്കുന്നു. ഇത് പോസ്റ്റ് ചെയ്യുമ്പോൾ, വി.ഡി. രാജപ്പന്റെ പ്രസിദ്ധമായ ഒരു പാരഡിയാണ് ഓർമ്മ വരുന്നത്..

“കല്ലെടുത്ത് എറിയരുതേ നാട്ടാരേ..
എല്ല് വലിച്ചൂരരുതേ നാട്ടാരേ.. ഹയ്യോ...” ഇതിപ്പോൾ നിങ്ങളോടുള്ള എന്റെ അഭ്യർത്ഥനയാണ്.

ദക്ഷിണാമൂർത്തി സാറിന്റെ മനോഹരമായ ഈ സംഗീതം യേശുദാസിന്റെ ശബ്ദത്തിൽ കേട്ടിട്ടുള്ള ബൂലോകരെല്ലാം ദയവുചെയ്ത് ക്ഷമിയ്ക്കുക. പിന്നെ, അത്യാവശ്യം വെള്ളി, ചെമ്പ് മുതലായ ചില വില കൂടിയ വസ്തുക്കൾ ഇതിൽ കിട്ടിയെന്നിരിയ്ക്കും, എല്ലാവരും അനുഭവിച്ചോളൂ...



ചിത്രം : ഡെയ്ഞ്ചർ ബിസ്കറ്റ്
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി

വരികൾ ഇവിടെ വായിയ്ക്കാം

41 comments:

പൊറാടത്ത് said...

“കല്ലെടുത്ത് എറിയരുതേ നാട്ടാരേ..
എല്ല് വലിച്ചൂരരുതേ നാട്ടാരേ.. ഹയ്യോ...”


ഇതിപ്പോൾ നിങ്ങളോടുള്ള എന്റെ അഭ്യർത്ഥനയാണ്.

ബഹുവ്രീഹി said...

maashe superb!!!..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല അസ്സലായി പാടീട്ടുണ്ടല്ലോ

റിയലി സൂപര്‍ബ്!!!

എതിരന്‍ കതിരവന്‍ said...

പൊറാടത്തെ, നെഞ്ചില്‍ കൈ വച്ചുകൊണ്ടു പറയുക, ശ്രദ്ധിച്ചാണോ ഇതു പാടിയത്? “അര്‍ജ്ജുനനാ‍ായ് ഞാന്‍.....” ‘അതുകഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ്...” ഒക്കെ ശരിയായോ?
ആകപ്പാടെ ഒരു ധിറുതിയും വന്നുപോയില്ലെ?

(നന്നായിട്ടു പാടാന്‍ കഴിവുള്ള പയ്യനാ. പക്ഷെ ചിലപ്പോള്‍ ഇങ്ങനാ. ഒന്ന് സ്വല്‍പ്പം വിരട്ടാമെന്നു വച്ചു. ഇതൊന്നും ചെക്കനോടു പറഞ്ഞേക്കരുതേ).

Haree said...

:-)
നന്ദി... ഏത് സെര്‍വ്വറിലാണ് mp3 ഫയല്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്? ഫ്രീ സര്‍വ്വീസാണോ? ആണെങ്കില്‍ പറയണേ...
--

അനില്‍@ബ്ലോഗ് // anil said...

പാട്ട് ഇഷ്ടപ്പെട്ടു.

അല്പം കൂടി ശ്രദ്ധിക്കാമായിരുന്നു, പൂര്‍ണ്ണതക്കായി.

ആശംസകള്‍

Typist | എഴുത്തുകാരി said...

പാട്ടു് കേട്ടൂട്ടോ. നന്നായിട്ടുണ്ട്‌.
ചില വാക്കുകള്‍ ഒന്നുകൂടി ഉറപ്പിച്ചു പറയണം എന്നു തോന്നി, അതായതു തീരെ ബലമില്ലാതെ പറഞ്ഞതുപോലെ.

കാപ്പിലാന്‍ said...

Paattu kettu .good .
kalleduthu eriyum munpe adutha paatt poratte :)

കിഷോർ‍:Kishor said...

വളരെ നന്നായിരിക്കുന്നു..

രാഗം : ഖരഹരപ്രിയ.... കല്ലിനെ പോലും അലിയിക്കുന്നത്!

പാടുമ്പോള്‍ ഒരു ചെറിയ ‘ബലം പിടുത്തം’ തോന്നി! :-)

Jayasree Lakshmy Kumar said...

യേശുദാസിന്റെ ഒരു ഉഗ്രൻ പാട്ടാണ് സാഹസത്തിനു തിരഞ്ഞെടുത്തത്. ഉദ്യമം ഒട്ടും മോശമായില്ല കെട്ടോ

Sethunath UN said...

പൊറാടത്തേ
എനിയ്ക്കിഷ്ടപ്പെട്ടു. കേട്ടോ.
യേശ്വാസിന്റ‌ത്രേം ശര്യായില്ല എന്നൊക്കെ ചുമ്മ പറയാമെന്നല്ലാതെ ഞാന്‍ ചുമ്മാ കുളിമുറീല് നിന്ന് മൂളിയാപ്പോലും നാട്ടുകാരും വീട്ടുകാരും കൈവെക്കും. അതുകൊണ്ട്.. കൊട് കൈ. :)

krish | കൃഷ് said...

സംഗതികളൊക്കെ ഒത്തിട്ടുണ്ട്. പിന്നെ, വെള്ളി, അതു പ്രായത്തിന്റേതാകാനേ വഴിയുള്ളൂ. (ഡൈ ചെയ്താല്‍ ശരിയാകും!!)
മൊത്തത്തില്‍ ഒരു നല്ല ഫീല്‍. കലക്കിയിട്ടുണ്ട് (കൊളമല്ല).

ജിജ സുബ്രഹ്മണ്യൻ said...

“കല്ലെടുത്ത് എറിയരുതേ നാട്ടാരേ..
എല്ല് വലിച്ചൂരരുതേ നാട്ടാരേ.. ഹയ്യോ...”

ഹ ഹ ഹ എനിക്കിത് ഇഷ്ടപ്പെട്ടു..ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാ ദിവസവും ഓരോ പാട്ട് പാടാന്‍ പറയും ട്ടോ..പാടിയില്ലേല്‍ എല്ലൂരും..

അടി പൊളി പാട്ടാ ട്ടോ..ഈ വെള്ളി പ്രയോഗം ആ നാട്ടിലും പ്രയോഗത്തില്‍ ഉണ്ട് അല്ലേ...ഞങ്ങള്‍ക്ക് ഒരു വെള്ളിക്കുട്ടന്‍ മാഷ് ഉണ്ടായിരുന്നു..ഒരു വാക്യം പറയുമ്പോള്‍ അതില്‍ ഓരോ വാക്കിലും ഓരോ വെള്ളി ഉറപ്പായിരുന്നു അദ്ദേഹത്തിനു.

ഇതില്‍ വെള്ളീം ചെമ്പുമൊന്നും കണ്ടില്ലാ ട്ടോ..

കുറുമാന്‍ said...

പൊറാടത്തെ,

സംഭവം കിടിലമായിട്ടുണ്ട്.

Kaithamullu said...

പാട്ട് വളരെ ‘ബോധിച്ചു”, പൊറാടത്തേ!

ഒറിജിനല്‍ യേശുദാസ് പാടിയതാ കൊഴപ്പായേ. വല്ല അഡ്നാന്‍ സാമിയോ ഉദിത് നാരായണോ പാടിയ പാട്ടായിരുന്നെങ്കില്‍ ആരും ഒന്നും പറയില്ലായിരുന്നു.

മുസാഫിര്‍ said...

പൊറാടത്തെ,നന്നായിട്ടുണ്ട്,ഇനിയും നന്നാക്കാനും പറ്റും എന്നു തോന്നുന്നു.

പാമരന്‍ said...

പൊറാടത്തേ, പാട്ടു നന്നായിട്ടുണ്ട്‌.. പക്ഷേ നിങ്ങളിത്രേമൊന്നും നന്നാക്കിയാല്‍ പോര :) ഒന്നുകൂടെ ഇടിച്ചു പിഴിയണം.. ങ്ഹാ!

Kiranz..!! said...

ഒരു പൊടിക്ക് മടിയനായി.അല്‍പ്പം കൂടി ഒന്നുത്സാഹിക്കാമായിരുന്നുവോ ? വെള്ളി,പിച്ചള ഒന്നും ഏതായാലും കണ്ടു കിട്ടിയില്ല :)

siva // ശിവ said...

ഞാന്‍ ഇപ്പൊഴാ ഇതു കാണുന്നത്....പാടാന്‍...വരികള്‍ ഒന്നു മൂളാന്‍ കഴിയുന്നതു തന്നെ മഹത്തരം ആയി കാനുന്നവനാ ഞാന്‍...എനിക്ക് ഈ ഗാനാലാപനം ഇഷ്ടമായി...എല്ലാവര്‍ക്കും ഗാന ഗന്ധര്‍വ്വന്മാരൊന്നും ആവാന്‍ കഴിയില്ലല്ലൊ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

സ്ഥിരം ശ്രോതാക്കളില്‍ ഒരാളാണു ഈ ഞാനും. ഇതിനു മുന്‍പുള്ള 2 പാട്ടുകള്‍ കേട്ടിട്ടില്ല, കേള്‍ക്കും.
നന്നയിട്ടു പാടി ഉത്താരാസ്വയംവരം...നാട്ടില്‍ നിന്നു വന്നു ആകെ ഒരു മൂഡ് ഇല്ലാതെ ഇരിക്കുവാരുന്നു.നമ്മുടെ പ്രിയപ്പെട്ടവരാരോ സ്നേഹത്തോടെ നമ്മളെ ഒരു പാട്ടു പാടി കേള്‍പ്പിച്ച ഒരു സുഖം.സന്തോഷം ഉണ്ട്.സി.ഡി ഇട്ടാലും പാട്ടു കേള്‍ക്കാം. പക്ഷെ അതിനു ഈ ആത്മ ബന്ധം ഇല്ലാല്ലൊ......

ഓ;ടോ; രാത്രിമഴ(ലെനിന്‍ രജേന്രന്റെ) എന്ന സിനിമയിലെ” ബാന്‍സുരി ശ്രുതി പോലെ” എന്ന പാട്ടു പാടിത്തരുമോ?

The Common Man | പ്രാരബ്ധം said...

തിരുത്ത്‌.

പാട്ടിനല്ല. ആദ്യം എഴുതിയ വരികള്‍ക്ക്‌.

“കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ..
എല്ല് വലിച്ചൂരരുതേ നാട്ടാരേ.. ഹയ്യോ...”

പാട്ടു കലക്കി. എന്റെ പിതാശ്രീയുടെ ഇഷ്ടപ്പെട്ട പാട്ടാണ്‌.

The Common Man | പ്രാരബ്ധം said...

തിരുത്ത്‌.

പാട്ടിനല്ല. ആദ്യം എഴുതിയ വരികള്‍ക്ക്‌.

“കല്ലെടുത്ത് കീച്ചരുതേ നാട്ടാരേ..
എല്ല് വലിച്ചൂരരുതേ നാട്ടാരേ.. ഹയ്യോ...”

പാട്ടു കലക്കി. എന്റെ പിതാശ്രീയുടെ ഇഷ്ടപ്പെട്ട പാട്ടാണ്‌.

ഭൂമിപുത്രി said...

നന്നായി പൊറാടത്തേ..ഇനിയും നന്നാക്കാം..സ്പ്പീഡിത്തിരിക്കൂടിയോ?

Suresh ♫ സുരേഷ് said...

നന്നായിട്ടുണ്ട് .. എങ്കിലും കഴിഞ്ഞ തവണ പറഞ്ഞ പോലെ “ഹൈ” പോകുമ്പോ കുറച്ചു കൂടെ ഒരു ആത്മവിശ്വാസ് ആവാമെന്നു തോന്നുന്നു :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കേട്ടു , നന്നായിരുന്നു പക്ഷെ കൂടുതല്‍ നന്നാക്കാമായിരുന്നു.

ശ്രുതി കൂടുതലായിരുന്നെങ്കില്‍ ഒരു കട്ട കുറച്ചു നോക്കാമായിരുന്നില്ലേ? അതാണൊ ശബ്ദത്തിനൊരു ബലക്കുറവ്‌?

ഗീത said...

കല്ല് വലിച്ചെറിയുകേം എല്ലു വലിച്ചൂരിയെടുക്കുകേം ചെയ്താല്‍ പിന്നെ ഇതുപോലെ പാട്ട് കേള്‍ക്കാന്‍ പറ്റുവോ?
ഈ പാട്ട് ഇത്തിരി സ്പീഡിലായിപ്പോയില്ലേ എന്നൊരു സംശയം. ഒരു ഗാനം നല്ല മനസ്സിരുത്തിപാടിയാല്‍ അടുത്ത ഗാനം ഇത്തിരി ഓഫ്‌ഹാന്‍ഡായി പാടാന്‍ ഒരു പ്രവണതയുണ്ടോന്നൊരു തോന്നല്‍. പാട്ടു കൊള്ളാം. എന്നാലും പൊറാടത്തിന് ഇതിലും നന്നായി പാടാന്‍ കഴിയും.

Unknown said...

നല്ല പാട്ട്,ഇതൊന്നും എത്ര കേട്ടാലും കൊതി തീരാത്തതാണ്

വിജയലക്ഷ്മി said...

നന്നായിരിക്കുന്നു....നല്ല ഗാനം കേട്ടാലം..കേട്ടാലും മതിയാവില്ല....
പിന്നെ ഇവിടെ വന്നപ്പോളൊരടിപൊളി റസീപ്പി കിട്ടി.തവള ഉലര്ത്തിയതു് കൊള്ളാം കേട്ടോ....

Manikandan said...

ശ്രീകുമാരൻ തമ്പി, ദക്ഷിണാമൂർത്തി, യേശുദാസ് ടീമിന്റെ വളരെ മനോഹരമായ ഗാനം. ശ്രീകുമാരൻ തമ്പിയുടെ പല പാട്ടുകളും എനിക്കു വലിയ ഇഷ്ടമാണ്. എന്നാൽ ഡേഞ്ചർ ബിസ്കറ്റ് എന്ന ചിത്രത്തിലെ ഈ ഗാനം കേൾക്കുമ്പോൽ ശ്രീകുമാരൻ തമ്പിയോടു ഒരു പരിഭവം. മറ്റൊന്നുമല്ല ഈ പാട്ടിൽ അദ്ദേഹം പറയുന്ന രണ്ട് അബദ്ധങ്ങൾ (ഒരു പക്ഷേ എന്റെ അറിവില്ലായ്മകൊണ്ടാവാം അബദ്ധങ്ങളായി തോന്നുന്നതു) കേൾക്കുമ്പോൾ. അതിലൊന്നു “കരളിലെ കളിത്തട്ടിൽ അറുപതുതിരിയിട്ട കഥകളി വിളക്കുകൾ എരിഞ്ഞുനിന്നൂ”. എങ്ങനേം ആട്ടവിളക്കുണ്ടാവുമോ?
പിന്നത്തേത് “ആയിരം സങ്കല്പങ്ങൾ തേരുകൾ തീർത്തരാവിൽ അർജ്ജുനനായ് ഞാ‍ൻ അവളുത്തരയായി“ എന്ന വരിയിൽ ആണ്. അർജ്ജുനനും (ബൃഹന്നള) ഉത്തരയും തമ്മിൽ ഗുരുശിഷ്യ ബന്ധമായിരുന്നു എന്നാണ് മഹാഭാരതം പറയുന്നത്. അതുകൊണ്ടാണ് ഉത്തരയെ ഭാര്യയായി സ്വീകരിക്കണം എന്ന വിരാടന്റെ അഭ്യർത്ഥനയ്ക്കു ഉത്തര തന്റെ ശിഷ്യയാണെന്നും അതുകൊണ്ട് വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും അർജ്ജുനൻ പറയുന്നതും തന്റെ പുത്രനായ അഭിമന്യുവിനെക്കൊണ്ട് ഉത്തരയെ വിവാഹം കഴിപ്പിക്കുന്നതും. ഇനി ഉത്തര അങ്ങനെ കരുതിയിട്ടുണ്ടെങ്കിലും ഇവിടെ പറയുന്നതു “അർജ്ജുനൻ” ആണല്ലൊ. ഇത്രയും ഓഫ് ടോപ്പിക്ക് ഇട്ടതിനു ക്ഷമിക്കുക. വളരെക്കാലമായി ഈ പാട്ടു കേൾക്കുമ്പോളെല്ലാം ഉള്ള സംശയം ആണിതു. ആരെങ്കിലും ഒരു മറുപടി തരുമല്ലൊ?

പാട്ടു വളരെ നന്നായി ആസ്വദിച്ചു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മണികണ്ഠന്‍ ജി പറഞ്ഞ ഉത്തര പ്രശ്നം അന്നു വളരെ കോളിളക്കം ഉണ്ടാക്കിയതായിരുന്നു. ശ്രീകുമാരന്‍ തമ്പി ഉരുണ്ടു കളിച്ചതും ഒക്കെ അന്നത്തെ ചരിത്രം

എതിരന്‍ കതിരവന്‍ said...

മണികണ്ഠന്‍, ഒരു കളിത്തട്ടില്‍ ഒന്നില്‍ക്കൂടുതല്‍ വിളക്കുകള്‍, അതും അറുപതു തിരികള്‍‍ വീതം. കളിത്തട്ടില്‍ പിന്നെ സ്ഥലം കാണില്ല. അതിശയൊക്തി ഭാവന. സാരമില്ല.
പക്ഷെ ഉത്തരയുടെ പ്രശ്നം പണിക്കര്‍ സാര്‍ പറഞ്ഞപോലെ അന്ന് ബഹളമായിരുന്നു. ശ്രീകുമാരന്‍ തമ്പിയ്ക്ക് ആരേയും ബോധ്യപ്പെടുത്താന്‍ പറ്റിയില്ല. കഥകളിയിലെ സുന്ദരിയായ സ്ത്രീവേഷത്തെ ആണ് ഉദ്ദെശിച്ചത് എന്നൊക്കെ പറഞ്ഞു.
പക്ഷെ ബാക്കിയൊക്കെ ഒന്നാന്തരം കാവ്യഭംഗിയും അലങ്കാരവും നിറഞ്ഞതായതുകൊണ്ടും ഉഗ്രന്‍ കമ്പൊസിങ്ങും ആയതുകൊണ്ടും ക്ഷമിയ്ക്കാനുള്ളതേ ഉള്ളു.”വാരണാസി തന്‍ ചെണ്ട ഉണര്‍ന്നുയര്‍ന്നൂ..” കഴിഞ്ഞ് ചെണ്ട മേളം വരുന്നതും പിന്നെ പല്ലവി ആവര്‍ത്തിക്കാതെ ചെണ്ടയുടെ സ്ഥായിയില്‍ “ആയിരം സങ്കല്‍പ്പങ്ങള്‍’ എടുത്തിട്ടതുമൊക്കെ.....

പാടുന്ന നായകന്‍ ഡിറ്റെക്റ്റീവ് ആണ് “അജ്ഞാതവാസമിന്നും തുടരുന്നു ഞാന്‍’വളരെ അന്വര്‍ത്ഥം.

കൃഷ്‌ണ.തൃഷ്‌ണ said...

അർജ്ജുനനായ് ഞാൻ അവളുത്തരയായി“==
നിരാകരിക്കപ്പെട്ട / സ്വീ‍കരിക്കാനാകാത്ത പ്രണയത്തെയല്ലേ കവി അവിടെ ഉദ്ദേശിച്ചത്..കഥയില്‍‌ പ്രേം‌നസീറിന്നു അങ്ങനെയൊരു ആവശ്യുവുമുണ്ടായിരുന്നില്ലേ?
തന്നില്‍‌ നിക്ഷിപ്തമായിരിക്കുന്ന ജോലിയുടെ ബാധ്യതയാല്‍‌ നിരാകരിക്കേണ്ടി വരുന്ന പ്രണയത്തെ ആണു ആ വരികളിലൂടെ കവി ഉദ്ദേശിച്ചതെന്നാണു ഞാന്‍‌ വിശ്വസിച്ചുപോന്നത്..

Manikandan said...

ഗുരുജി, എതിരൻ‌ജി, കൃഷ്ണ തൃഷ്ണ എന്റെ സംശയത്തിനു മറുപടി നൽകിയതിനു നന്ദി.

ഗുരുജി അങ്ങു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ആരേയും ബോധ്യപ്പെടുത്താൻ സാധിക്കാത്ത ഒരു അബദ്ധമാണ് എന്നുതന്നെയാണ് എന്റേയും അഭിപ്രായം.

എതിരൻ‌ജി; ശ്രീകുമാരൻ തമ്പിയുടെ കവിതകളുടെ ഭംഗിയും, അലങ്കാരങ്ങളും ഞാൻ അത്യധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. Poetic Legend എന്ന വിശേഷണത്തിനു എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹം. അതുപോലെ സ്വാമികളുടെ സംഗീതവും, യേശുദാസിന്റെ ആലാപനവും. മലയാള സംഗീതത്തിലെ മഹാപ്രതിഭകൾ തന്നെയാണ് ഇവർ. എന്നാലും ഈ ഗാ‍നത്തിൽ അവസാനം ഇങ്ങനെയൊരു സംഗതി കേൾക്കുമ്പോൾ ഒരു അഭംഗി തോന്നുന്നു.

കൃഷ്ണ തൃഷ്ണ ഈ പാട്ട് സിനിമയിൽ ഏതു പശ്ചാത്തലത്തിലാണ് വരുന്നതെന്നു എനിക്കറിയില്ല. എന്നാൽ ഇവിടെ ഉത്തരയുടേയും, അർജ്ജുനന്റേയും കാര്യത്തിൽ അങ്ങനെ ഒരു ഇച്ഛാഭംഗം ഉദിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് അങ്ങു പറയുന്ന ആ വാദത്തോടു യോജിക്കാൻ സാധിക്കുന്നില്ല. ക്ഷമിക്കുക.

പോറാടത്ത്ചേട്ടൻ എന്നെ അടിച്ചോടിക്കുന്നതിനു മുൻപേ ഞാൻ ഓടട്ടെ. എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.

ഭൂമിപുത്രി said...

അർജ്ജുനൻ-ഉത്തര സമസ്യയ്ക്ക് തമ്പി എന്തോ കൺവിൻസിങ്ങ് ആയ ഒരുത്തരം പറഞ്ഞതായി അറിയാമെങ്കിലും,എന്തായിരുന്നു ഉത്തരം എന്നോർക്കുന്നില്ല(വിച്ച് കുഡ് മീൻ ഇറ്റ്വൊസ് നോട്ട് കൺവിൻസിങ്ങ് :-))
‘പൊയെറ്റിക്ക് ലെജൻഡ്’
എന്നൊക്കെപ്പറയാമോ എന്ന് സംശയം!
വയലാറും ഭാസ്കരനും അർത്ഥപൂർണ്ണമായ വരികളേ എഴുതിയിട്ടുള്ളൂ.തമ്പി കാവ്യാംശമുള്ള പാട്ടുകൾ എഴുതിയിട്ടുണ്ടെന്നതിൽ തർക്കമില്ല.
പക്ഷെ,വലിയ കാമ്പൊന്നുമില്ലാതെ,
ലളിതസുന്ദര പദങ്ങൾ കോർത്തിണക്കി പാട്ടുകളെഴുതുന്ന ട്രെണ്ടിനു തുടക്കമിട്ടതും അദ്ദേഹംതന്നെ.ഉദാ-‘സ്വർണ്ണഗോപുര നർത്തകീശിലപ്പം’

Manikandan said...

വയലാറിന്റേയും, ഭാസ്കരൻ മാഷിന്റേയും കവിതകൾ മോശമാണെന്ന അഭിപ്രായം എനിക്കില്ല. നീലക്കുയിലിലൂടെ ഭാസ്കരൻ മാസ്റ്റർ തുടങ്ങിയ വിപ്ലവം എന്നു സ്മരിക്കപ്പെടും. ഒരു പക്ഷേ ലളിതസുന്ദര പദങ്ങൾ കൊണ്ടാവാം ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നത്‌. പഴയകാലകവികളിൽ ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെ കവിതകളെ “ആശാനാശയ ഗംഭീരൻ, ഉള്ളൂരിജ്ജ്വല ഗായകൻ, വള്ളത്തോൾ ശബ്ദസുന്ദരൻ” എന്നു പറയുന്നതു പോലെ ശ്രീകുമാരൻ തമ്പിയെ ഇങ്ങനെ വിശേഷിപ്പിക്കാം എന്നു കരുതി.

പൊറാടത്ത് said...

ഉത്തരാസ്വയംവരം കഥകളി കാണുവാൻ എത്തിയ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

ഇതിൽ നല്ലൊരു സംവാദത്തിന് കൂടി വിത്ത് വിതച്ച മണികണ്ഠന് പ്രത്യേക നന്ദി..

ഭൂമിപുത്രി said...

തമ്പിയെ ഇനി നമുക്ക് കുറ്റവിമുക്തനാക്കാം.നെറ്റിൽ ഈയിടെ പലയിടത്തും ഈ പാട്ട് ചർച്ചചെയ്തിരുന്നു.തമ്പി തന്ന വിശദീകരണം ഒരു സുഹൃത്തെഴുതിക്കണ്ടപ്പോളാൺ ഓർമ്മവന്നത്.
ഇവിടെ വന്ന് അതെഴുതാൻ ആ മാന്യദേഹത്തോട് തന്നെ പറഞ്ഞിട്ടുണ്ട്

AdamZ said...

danger biscuit ഇലെ ഉത്തര സ്വയംവരം കഥകളി ഗാനം ഇറങ്ങിയ കാലം മുതലെ വിവാദം സൃഷ്ട്ടിച്ചിരുന്നു.

ithrayum malayalathil type cheythapozhekkum madi, athukondu Manglishil type cheyunnu, kshamikkanam

poradathu paadiya gaanathekurichu abhiprayam paryunnathinumunne, ee paattum paattinte gaana sandharbhavum mahabharatha kadhayile Viraadaparvavum alpam ezhuthatte

aadhyam thanne ente adutha suhruthaaya manikantan parnja abhiprayathilekku kadakunnu. manikantan parnja ithihassa kada sharithanneyanu.

sreekumaran thampi ee vivadathinu marupadi pala avasarangalil parnjirunnu. athu enthanennathu enikkormmayilla.. enikkariyavunna chila kaaryangal ivide panguvakkunnu ennumathram.

krishna thrushan & ethiravan kathiravan parnjathinodum yojikkunnu..

kauravarude chathiyaal rajyam nashttapetta panjapaandavarum paanjaliyum avasanathe oru varsham veshaprajnjaraayi kauravarude kannilpedathe kazhiyanam ennathanu vyavastha.. athukazhinju thirichuvarumbol rajyam thirichunalkamennum.

ajnjatha vaasakkalam paandavar chelavazhikkunnathu viraada raajyathaanu. maharajavu viraadante deshamanu viraadam. rajavinte makkalaanu Utharanum Utharayum.

Paandavar oro veshathil raajakottarathil kadannukoodi. Yudhishttiran Viradante upadeshiyaayi, Paanjali Rajakottarathile asthana Thozhi, Bheeman paachakkaranaayo matto, nakula sahadevanmmar kuthirayenokkunna aalukalayo matto kottarathilkerikoodei. Arjunan alpamkoode kadannu Sthree Veshathil Bruhandhala enna naamathil raajakumari Utharaye Nrutham padippikkunna maashayi.

Pandu swargathil sandharshanathinupoya Arjunan, Uravashiyude aagrahathinu vazhangathirunnathil Urvashi shapikkunnundu, "Arjunan Sthreeyayi jeevikkan idavaratte" ennathaayirunnu Shaapam . aa shaapam pakshe Arjunanu ajnjaatha vaasathil upakaaramayi bhavichu.

Uravashi shaapam upakaaram enna chollinu pinnile kadha ithaanu

anganeyirikke Viraada desham kauravappada aakramikkunnu. kauravarodu yudham cheyuvaanayi Maharajavu yuvarajavaya Utharane parnjayakkunnu. Utharan janmanaal oru Bheeruvayittanu kadhayil. engilum pithavinte nirbandhathinu vazhangi yudhathinu pokunnu.

Ikkaryamarinja paanjali, Arjunanodu{Bruhandhala} Utharantekoode yudhathinu koottupokuvan parnju. Kauravare oru paadam padippikkanamennulla swartha thalparyavum athinupinnil undayirunnu

Arjunan, sthreeveshathil theraliyaayi Utharaneyumkootti yudhathinupoyi. Kauravappadayude aakramanathil Utharan pinthirinjodi ! ithukanda Arjunan Utharanu dhairyam pakarnnu nalkiyengilum bheeruvaaya Utharan yudham niruthi thirichu pokamennu parnju.

ithumkoode aayappol Utharane theril iruthi, Arjunan sthreeveshathil Ambum villumenthi, kauravappadakkumel thuruthura asthramazha chorinju. Bruhandhala/Arjunante munnil pidichunilkkaanavathe Kauravappada yudhammathiyaakki jeevanumkondodi

Vijayasreelaalithanaayi Kottarathil thirichethiya Utharane Maharajavu Viraadan Vaanolam pukazhthi. Makante dhairyathilum yudhapaadavathium abhimanikkunnu ennu abhiprayapettu. athuketta Yudhishttiran Bruhandhala koottinupooyirunnillengil kaaryangal marichakumayirunnu ennoru comment parnju

ithukettu kopakulanaaya Viradan yudhisttirante mukhathu aanjadichu. rakthamvarnnu nilkkunna yudhishttirane kanda Utharan kaaryam thirakki. kaaryamenthennarija Utharan undaaya sambhavangalokke Viradanodu vivarichu parnju. cheythupoya aparadhathinu maappu nalkanamennu Maharajavu abhyarthichu.

Thangal veshaprachannaraayi vasikkunna Paandavaraanennulla sathyam athode avarum Reveal cheythu.

Yudham jayippichathinu prathyupakaaramaayi Rajakumari Utharaye Arjunanu vivaham cheythukodukkamennu Viradan abhiprayapettu.

Ithuketta Arjunan athilidapettu, Uthara thanikku Sishyayanu, athukondu Makalude sthaanamanu. virodhamillengil thante makan Abhimanyuvinekodnu vivaham cheythukodukkanamennu nirdeshichu.

angane ellavarudeyum anugrahashissukalode Uthara Abhimanyu vivaham kemamaayi nadannu.

Utharakku Arjunanodu premam undayirunnu ennanu kadhayil..

Arjunante veeraparakramangal kettarinja{Orupaskhe paanjaliyilnunnumulla arivu} Utharakku Arjunanodu aaradhanayum athupinne Anuragamaayi maari ennau arivu

Uthara swayamvaram, Duryodhanavadham enninganeyulla kadhakaliyil climax kalikkarillathre !

Uthara Swayamvaram kadhakaliyil Arjunananu Utharakkumanu praadhanyam. Uthara Abhimanyu vivaham athil kalikkarillennathum kauthukakaramanu

ini Danger Buscuit enna Filmile kadha Sandharbham nokkam. {film kandittundengilum kadha orkkunnilla}

Nayakan PremNazir oru CID aanu, palappozhum prachannaveshathil nadakkunna aal. angane yadhartha vyakthithwam marachuvachukondu oru sthalathu vasikkunnu. avidathe penkuttikku ayaalodu premam. aa premam naayakan manassilakkunnu. Nayakanu avalodu premam illa, vere naayikayodanu anuragam{Sheela ?}. avale makalayo aniyathi aayo karuthaane Nayakanu kazhiyu.

inganeyoru avasarathil Naakan thante avasthayum avalude avasthayum, thante kadhayum gaaanathiloode cheruthaayi soochippikkunnu

angane nokkumbol Thampi ezhuthiya varikalil {Arjunanaay Njan , Aval Utharayaayi } thettundennu paryuvan saadhikkunnilla

ennumathramalla kadha sandharbhathe kadhakali pashchathalathil puranakadhayile kadhapathrangalioode vyakthamaayi vivarikkunnu. pala kalakaaranmmareyum namukku paattiloode parijayapeduthitharunnu

ee paattinte Video :-
http://www.youtube.com/watch?v=sS6djx9D-jI

Paattil Nazir "aval Utharayayi" ennu paadumbol kai choondunnathu mattoraale udeshichaanu ennathu enthano entho, film veendum kaanendiyirikkunnu

Sreekumaran Thampi thettezhuthuvan saadhyatha valare kuravanu.

Kaithapram ezhuthiya Enthe kannanu karuppuniram, kaaliyane konnathinaalo ennathupole oru thettu melpparanja gaanathil Tampikku sambhavichittilla

kaliyane Kollunnathayittu kadhayil illa, Kaliyante ahangaaram shamippichu Anugrahichu mattoridathekku parnjayachu ennanu Krisha kadhayil.

kaithapram Kaliyane Konnu aadhunika puranakadha srushttichu ! bakkiyulla variyekurichu onnum paryunnilla
{kaliyane kollunna kadha aarengilum munpu ezhuthiyittundo ennum ariyilla, ramayanam thanne palarum palatharathil ezhuthiyittundallo }

kaithaprathinte gaanathe kurichu vishadamayi mattoru sthalathu{Entelokam Forum} ezhuthiya enteyum bhoomiputhriyudeyum mattullavarudeyum suhruthu Jayachandranodulla Nandhi rekahpeduthunnu

Arupathu thirikale kurichu njan onnum ezhuthunnilla.. paattu ennathu fantasy aanallo palappozhum.. athinu oru athirithi nishchayikkendathu ezhuthunna aalude swathanthraym.

ee oru charchayum ee blogum enne parichayapeduthithanna ente suhruthu BhoomiPuthrikku special Nandhi

Sasneham, Adarsh KR, DUbai/ THriprayar

AdamZ said...

ithrayum valiya Post/Comment ittathinu Special Sorry

Poredathinte gaanam kettittu cheriyoru post idaam :)

Nandhi

Manikandan said...

ആദർശ് ഇത്രയും വിശദമായ ഒരു മറുപടി എഴുതിയതിനു നന്ദി.

“കരളിലെ കളിത്തട്ടിൽ അറുപതുതിരിയിട്ട കഥകളിവിളക്കുകൾ..” എന്ന പ്രയോഗത്തെക്കുറിച്ച് ആദർശ് പറഞ്ഞതിനോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. അല്പം അതിശയോക്തി നിറഞ്ഞതാണെങ്കിലും, അത് ഗാ‍നരചയിതാവിന്റെ അവകാശമാണ്. എന്നാൽ “അർജ്ജുനനായ് ഞാൻ അവൾ ഉത്തരയായി” എന്നപ്രയോഗത്തിൽ അതിനു മുൻപത്തെ വാക്കുകൾ നോക്കുക “ആയിരം സങ്കല്പങ്ങൾ തേരുകൾ തീർത്തരാവിൽ” ഇതും പാടുന്നത് നായകൻ തന്നെയാണ്. അതിൽ നിന്നും നായകന്റെ (അർജ്ജുനന്റെ) മനസ്സിൽ ഉത്തരയോട് ഉണ്ടായിരുന്ന വികാരം പ്രണയമാണ് എന്ന് കവി പറയുന്നതായി ഞാൻ കരുതി. ചിത്രത്തിന്റെ കഥാസന്ദർഭത്തെക്കുറിച്ച് ആദർശ് പറഞ്ഞ കാര്യങ്ങൾ നേരത്തെ ശ്രീ എതിരനും സൂചിപ്പിച്ചിരുന്നു. ഞാൻ ഈ ചിത്രം ഇതുവരെ കണ്ടിട്ടില്ല എന്നത് സത്യമാണ്. അതുകൊണ്ടുതന്നെ ഈ ഗാനം ചിത്രത്തിൽ ഏത് അവസരത്തിലാണ് വരുന്നതെന്നും ചിത്രത്തിന്റെ കഥയെന്താണെന്നും എനിക്ക് അറിയില്ല. ഒരുപക്ഷേ ചിത്രത്തിന്റെ കഥാസന്ദർഭവുമായി ചേർത്ത് വായിച്ചാൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാൻ സാധിച്ചേക്കും. എന്നാലും ഈ ഗാനം മാത്രം കേൾക്കുന്ന ഒരു വ്യക്തിക്ക് ഈ വരികൾ അരോചകമായി തോന്നും എന്ന എന്റെ വാദത്തോട് ആദർശും യോജിക്കും എന്നു ഞാൻ കരുതുന്നു. ഉത്തരാസ്വയംവരം എന്ന കഥകളിയിൽ ഈ പുരാണകഥ പറയുന്ന രീതിയെക്കുറിച്ച് എനിക്കുള്ള അറിവില്ലായ്മയും ഈ ഒരു നിരീക്ഷണത്തിനു കാരണമാണ്.

ശ്രീകുമാരൻ തമ്പിയെ ഏതെങ്കിലും തരത്തിൽ അപമാനിക്കുക / അവഹേളിക്കുക എന്നൊരു ഉദ്ദേശ്യം എനിക്കില്ലായിരുന്നു എന്നും ഞാൻ അറിയിക്കട്ടെ. ഞാൻ എഴുതിയ കമന്റിൽ നിന്നും അങ്ങനെ ഒരു തോന്നൽ ആർക്കെങ്കിലും ഉണ്ടായെങ്കിൽ അതിനു ഞാൻ ക്ഷമചോദിക്കുന്നു. മലയാളഗാനശാഖയ്ക്ക് ഒട്ടനവധി നല്ലഗാനങ്ങൾ നൽകിയ അദ്ദേഹത്തെ ആരാധിക്കുന്ന ഒരു വ്യക്തിയാണ് ഞാനും. എന്നാൽ ഈ പാട്ട് കേൾക്കുമ്പോഴെല്ലാം മനസ്സിൽ തോന്നിയ ഒരു വിമ്മിഷ്ടം ഞാൻ മേല്‍പ്പറഞ്ഞപോസ്റ്റിൽ രേഖപ്പെടുത്തി എന്നുമാത്രം.

പൊറാടത്തിന് ഈ ചർച്ച തുടരുന്നതിൽ എതിപ്പ് കാണില്ല എന്ന് കരുതുന്നു.

അനില്‍@ബ്ലോഗ് // anil said...

ശ്രീ.മണികണ്ഠന്‍,
താങ്കളുടെ പരാമര്‍ശങ്ങളില്‍ തെറ്റോന്നും ഉള്ളതായി തോന്നുന്നില്ല. ഭൂമിപുത്രി പറഞ്ഞതുപോലെ ഒരു പാടു ചര്‍ച്ചചെയ്തവിഷയമാണ്. തമ്പി നല്‍കിയ വിശദീകരണം സാങ്കേതികമായി അംഗീകരിക്കപ്പെട്ടു. കൃഷ്ണ.തൃഷ്ണ അതു സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പാട്ടു മാത്രം കേള്‍ക്കുകയോ കാണുകയോ ചെയ്യുന്ന ഒരാള്‍ക്ക് അര്‍ജുനനനും ഉത്തരയും പ്രണയത്തിലായിരുന്നു എന്നു തോന്നുക തന്നെ ചെയ്യും.

പണ്ടത്തെപാട്ടുകള്‍ കഥാ സന്ദര്‍ഭം കൂട്ടിവായിച്ചല്ല നാം ആസ്വദിച്ചിരുന്നതെന്നത് ഈ വിഷയം കൂടുതല്‍ വഷളാക്കുന്നു.

ഒരു ഓഫ്ഫ് പറയട്ടെ:
“ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയേ ...” എന്ന ഗാനം മനോഹരമായ ഒരു ഒപ്പന ഗാനത്തിനെ അനുസ്മരിപ്പിക്കും. എന്നാല്‍ ഒരു കൈക്കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയാണ് അതു പാടുന്നതെന്നത് എനിക്കു ദഹിക്കുന്നില്ല. ഗാനവും സന്ദര്‍ഭവും ഉദാഹരിക്കാന്‍ പറഞ്ഞു എന്നു മാത്രം.