Tuesday, 13 January 2009

താരകരൂപിണീ...

അടുത്തതായി, എന്റെ ഒരിഷ്ടഗായകനായ ബ്രഹ്മാനന്ദൻ പാടിയ “താരകരൂപിണീ..” എന്ന് തുടങ്ങുന്ന ഗാനം ശ്രമിയ്ക്കുന്നു.

ചിത്രം : ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി

ഈ വെർഷൻഇവിടെനിന്നും Download ചെയ്യാം.

ഒറിജിനൽ പാട്ട് ഇവിടെനിന്നും download ചെയ്യാം

വരികൾ ഇങ്ങനെ..

താരകരൂപിണി നീയെന്നുമെന്നുടെ
ഭാവന രോമാഞ്ചമായിരിക്കും
ഏകാന്ത ചിന്തതന്‍ ചില്ലയില്‍ പൂവിടും
ഏഴിലം പാലപ്പൂവായിരിക്കും
താരകരൂപിണീ..

നിദ്രതന്‍ നീരദ നീലവിഹായസ്സില്‍
നിത്യവും നീ പൂത്തു മിന്നി നില്‍ക്കും (നിദ്രതന്‍)
സ്വപ്ന നക്ഷത്രമേ നിന്‍ ചിരിയില്‍ സ്വര്‍ഗ്ഗ
ചിത്രങ്ങളന്നും ഞാന്‍ കണ്ടു നില്‍ക്കും
താരകരൂപിണീ...

കാവ്യ വൃത്തങ്ങളില്‍ ഓമനേ നീ നവ
മാകന്ദ മഞ്ജരി ആയിരിക്കും
എന്‍ മണി വീണതന്‍ രാഗങ്ങളില്‍ സഖി
സുന്ദര മോഹനമായിരിക്കും
താരകരൂപിണീ...

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മള്‍
ഈണവും താളവുമായിണങ്ങി
ഈ ജീവ സംഗമ ധന്യത കാണുവാന്‍
ഈരേഴുലകും അണിഞ്ഞൊരുങ്ങി
(താരകരൂപിണി)

27 comments:

പൊറാടത്ത് said...

എന്റെ ഒരിഷ്ടഗായകനായ ബ്രഹ്മാനന്ദൻ പാടിയ “താരകരൂപിണീ..” എന്ന് തുടങ്ങുന്ന ഗാനം ശ്രമിയ്ക്കുന്നു.

ശിവ said...

I just heard the song.... It is so great..... Is there any way to download this song...

Siva.

പൊറാടത്ത് said...

Thanks Siva.. I have updated the download link.

തണല്‍ said...

എന്‍ മണി വീണതന്‍ രാഗങ്ങളില്‍ സഖി
സുന്ദര മോഹനമായിരിക്കും
-അങ്ങ് കൊല്ല് ...ഹല്ല പിന്നെ.
നന്ദിപൂര്‍വ്വം..

നട്ടപിരാന്തന്‍ said...

This is my one and only number one favorite song from Malayalam Cinema songs.

Thank you so much for your link to download this melodious song... because last couple of months I tried a lots to get a link to download this song.....

thanks machaaaaaaaa

Anonymous said...

നന്നായിരിക്കുന്നു..
ആരാണു ഈ താരക രൂപിണി ഉം പാട്ട് കേള്‍ക്കുമ്പോള്‍ ഒരു ഡൗട്ട് .. എന്തെങ്കിലും ക്ലു ഉണ്ടോ മാഷെ?????????.

കാന്താരിക്കുട്ടി said...

ഈ ഹര്‍ഷ വര്‍ഷ നിശീഥിനിയില്‍ നമ്മള്‍
ഈണവും താളവുമായിണങ്ങി

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ബ്രഹ്മാനന്ദൻ പാട്ട് ആണിത്.ചില വരികൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ !

ഭദ്ര ചോദിച്ച സംശ്യം എനിക്കും ഉണ്ടേ !!!

ചെറിയനാടൻ said...

താരകരൂപിണിയും നീലനിശീഥിനിയുമൊന്നും എത്ര കേട്ടാലും മതിവരില്ല.

ആ ഗാനം തെരഞ്ഞെടുത്തതിന് ആശംസകൾ

Typist | എഴുത്തുകാരി said...

ബ്രഹ്മാനന്ദന്റെ എനിക്കു് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാ ഇതു്. നന്നായിട്ടു പാടിയിട്ടുമുണ്ട്‌.

MANIKANDAN [ മണികണ്ഠന്‍‌ ] said...

ശ്രീ കെ പി ബ്രഹ്മാനന്ദന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും പ്രയപ്പെട്ട മൂന്നു പാട്ടുകൾ താരക രൂപിണി, പ്രിയമുള്ളവളെ പ്രിയമുള്ളവളെ, മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു എന്നിവയാണ്. അതിൽ ഒന്നാം സ്ഥാനം താരകരൂപീണിക്കും. മനോഹമായിത്തന്നെ ഈ ഗാനം ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ ചേട്ടായി.

...പകല്‍കിനാവന്‍...daYdreamEr... said...

അടിപൊളി ആയിട്ടുണ്ട്...

കാപ്പിലാന്‍ said...

Super :)

ശിവ said...

നന്ദി പൊറാടത്ത്....

Kiranz..!! said...

മനോഹരമായിരിക്കുന്നു.റെക്കോർഡിംഗ്,വോക്കൽ-ബീജിയെം ബാലൻസ് എല്ലാം കൃത്യമായിട്ടുണ്ട്.നന്നായി പാടിയിരിക്കുന്നു.അയാം ദ ഹാപ്പി.!

നിരക്ഷരന്‍ said...

കേള്‍ക്കാനും പറ്റണില്ല. ഡൌണ്‍ലോടാനും പറ്റണില്ല:(

വീട്ടില്‍ ചെന്നിട്ട് കേട്ട് അഭിപ്രായം പറയാം.

മാണിക്യം said...

ശ്രീകുമാരന്‍ തമ്പിയൂടെ വരികള്‍
ദക്ഷിണാമൂര്‍ത്തീയുടെ സംഗീതം !
താരകരൂപിണീ...
പൊറാടത്ത് ഓര്‍മ്മകല്‍ക്ക് ചിറക് മൂളക്കുന്നു
ഈ പാട്ട് വീണ്ടും വീണ്ടും കേള്‍ക്കുന്നു...
എന്നും കേള്‍ക്കാന്‍
ഇമ്പമുള്ള മനോഹരമായ ഗാനം,
നന്ദി നന്ദി ഒരായിരം നന്ദി

പൊറാടത്ത് said...

ഒറിജിനൽ പാട്ടിന്റെ ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആവശ്യക്കാർക്ക് അതും ഡവുൺലോഡ് ചെയ്യാം

ബൈജു (Baiju) said...

ഓ..ഇത്തവണയെങ്കിലും നേരത്തേയെത്തി.....

മാഷ് തെരഞ്ഞെടുക്കുന്ന പാട്ടുകള്‍ കേമം....അതു നന്നായിപ്പാടിയിരിക്കുന്നു. ശ്രീ. ബ്രഹ്മാനന്ദന്‍ എന്‍റ്റേയും ഇഷ്ടഗായകരിലൊരാള്‍....

ഓ.ടോ. ഇനി പാട്ടുകള്‍ പോസ്റ്റ്ചെയ്യുമ്പോള്‍ എനിയ്ക്കും ഒരു 'ഓല' അയക്കൂ....

ചാണക്യന്‍ said...

കേട്ടു....ആസ്വദിച്ചു....ഡൌണ്‍ലോഡി...
നന്ദി മാഷെ....

lakshmy said...

എനിക്കൊരുപാടിഷ്ടമുള്ള ബ്രഹ്മാനന്ദൻ സോങ്. വളരേ നന്നായി പാടിയിരിക്കുന്നു പോറാടത്ത്. മനോഹരമായ സെലക്ഷൻ. ഒരുപാട് നന്ദി

OAB said...

ബ്രഹ്മാനന്ദൻ. വേറിട്ട ഒരു ശബ്ദത്തിനുടമ.വളരെ മുമ്പേ(ഇപ്പോഴും)എനിക്കിഷ്ടപ്പെട്ട നല്ലൊരു പാട്ട് നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ..

പാമരന്‍ said...

ആദ്യമേ ബ്രഹ്മാനന്ദന്‍ പാട്ടു തെരെഞ്ഞെടുത്തതിനു റൊമ്പ താങ്ക്സ്! ഉഗ്രനായിട്ടുണ്ടെന്നു ഞാനായിട്ടു പറയേണ്ട കാര്യമില്ലല്ലോ :) പിന്നെ ചില ചുമതലകള്‍ കൂടി ഈ പാട്ടു പൊറാടത്തു വേലായുധേട്ടനു തരുന്നുണ്ട്‌.. "പ്രിയമുള്ളവളേ" ഉം "നീലനിശീഥിനി" യും പാടണം :)

ബഹുവ്രീഹി said...

മാഷെ ഇത് ആദ്യം കേട്ടപ്പോൾ തന്നെ വിചാരിച്ചിരുന്നു ഇതൊരു സൂപർ ഹിറ്റ് ആവുമെന്ന്.. അസ്സലായിട്ടുണ്ട് മാഷെ. ബ്രഹ്മാനന്ദൻ ഒരോന്നോരോന്നായി പോരട്ടെ.

santhosh|സന്തോഷ് said...

ഗംഭീരമായി പാടിയിരിക്കുന്ന്നു. എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

(നീല നിശീഥിനി ഒന്നു പാടണം.. വീ വാണ്ട് നീല നിശീഥിനി...) ;)

പൊറാടത്ത് said...

താരകരൂപിണി കേൾക്കാനെത്തിയ എല്ലാവർക്കും നന്ദി..

ശിവ.. ഒരിയ്ക്കൽകൂടി നന്ദി. ഡവുൺലോഡിയില്ല്ലേ..?

തണൽ.. തൽക്കാലം വെറുതെ വിട്ടിരിയ്ക്കുന്നു. :) വന്നതിനും അഭിപ്രായത്തിനൂം നന്ദി.

നട്ടപിരാന്തൻ.. ഒറിജിനൽ പാട്ടിന്റെ ഡവുൺലോഡ് ലിങ്കും കൊടുത്തിട്ടുണ്ട്. ഇതിഷ്ടപ്പെട്ടു എന്നറിയിച്ചതിന് വളരെ നന്ദി.

ഭദ്ര.. നന്ദി. ‘’താരകരൂപിണി‘ ആരാണെന്ന് ശ്രീകൂമാരൻ തമ്പിസാറിനോട് ചോദിച്ച് പറയാം.. :)

കാന്താരിക്കുട്ടി.. വളരെ നന്ദി. പിന്നെ, ഭദ്രയ്ക്ക് തോന്നിയ സംശയത്തിന് ഭദ്രയ്ക്ക് കൊടുത്ത ഉത്തരം തന്നെ. അത്ര്യേ ഉള്ളൂ..

ചെറിയനാടൻ... ഇവിടെ വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി.

എഴുത്തുകാരി.. വളരെ നന്ദി

മണികണ്ഠൻ.. ബ്രഹ്മാനന്ദന്റെ ഒരുവിധം എല്ലാ പാട്ടുകളും എനിയ്ക്കിഷ്റ്റമാണ്..“താമരപ്പൂവോ നാണിച്ചു..” കേട്ടിട്ടില്ലേ..?എന്താ സാധനം!! അഭിപ്രായത്തിന് വളരെ നന്ദി.

പകൽക്കിനാവൻ.. വളരെ നന്ദി.

കാപ്പിലാൻ.. റൊമ്പം നണ്ട്രി..

കിരൺസ്.. സമാധാനമായി. അയാം ദ ഹാപ്പിന്ന് പറഞ്ഞില്ലേ.. ഞാൻ സന്തോഷായി ..:)
നന്ദി മാഷേ..

നിരക്ഷരൻ.. കേട്ടില്ലേ ഇതുവരെ? വേണമെങ്കിൽ ഞാൻ മെയിൽ ചെയ്യാം. ‘മാന്ദ്യം‘ അവിടുത്തെ കമ്പ്യൂട്ടറുകളെയും ബാധിച്ചോ..? വന്നതിൽ വളരെ സന്തോഷം..

മാണിയ്ക്ക്യം.. ഓർമ്മകൾക്ക് ചിറക് മുളപ്പിയ്ക്കാൻ എനിയ്ക്കായെങ്കിൽ ഞാൻ ധന്യനായി..:) ആനല്ല വാക്കുകൾക്ക് പെരുത്ത് നന്ദി.

പൊറാടത്ത് said...

ബൈജു.. ഇത്തവണ നേരത്തെ എത്തിയതിൽ വളരെ സന്തോഷം. അടുത്ത തവണ മുതൽ ‘ഓല’ അയയ്ക്കുന്നതായിരിയ്ക്കും.

ചാണക്യൻ.. വന്നതിനും കേട്ടതിനും അഭിപ്രായത്ഥിനും വളരെ നന്ദി.

ലക്ഷ്മി.. വളരെ നന്ദി.

ഓഏബി.. ഈ സന്ദർശനത്തിന് ശുക്രിയാ..

പാമരൻ.. വളരെ സന്തോഷം. പിന്നെ, പ്രിയമുള്ളവളേ.., നീലനിശീഥിനീ... ഞാൻ വേലായുധേട്ടനോട് പറയാം..:) (കരോക്കെ അന്വേഷിച്ചിട്ട് കിട്ടുന്നില്ല. അതില്ലാതെ തന്നെ ഒന്ന് പയറ്റാൻ പറയാം)

ബഹുവ്രീഹി.. റൊമ്പം താങ്ക്സ് മാഷേ.. ബ്രഹ്മാനന്ദന്റെ മറ്റു പലതും പരിഗണനയിലുണ്ട്.

സന്തോഷ്.. വളരെ നന്ദി.. ആവശ്യം കാര്യമായി തന്നെ പരിഗണിച്ചിരിയ്ക്കുന്നു..:)

ചുരുക്കിപറഞ്ഞാൽ, ഇനിയും ആരെയും വെറുതെ വിടാൻ ഉദ്ദേശം ഇല്ലാ എന്നർത്ഥം..:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പല്ലവിയുടെ അവസാനം -താരകരൂപിണീ എന്നി നിര്‍ത്തുന്നിടം ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു.

അനുപല്ലവിയില്‍ നിര്‍ത്തിനിര്‍ത്തി പാടേണ്ടിയിരുന്നില്ലേ? നീരദ - നീല ഇവിടെ, അതുപോലെ നക്ഷത്രമേയും ഒന്നുകൂടി ശ്രദ്ധിക്കാമായിരുന്നു.

ഹാവൂ രണ്ടു കുറ്റം കണ്ടു പിടിച്ചപ്പോള്‍ എന്തൊരു സുഖം. :))

മകളുടെ പാട്ട്‌ ഒന്നു കൂടി കേള്‍ക്കാന്‍ നോക്കിയിട്ട്‌ പറ്റുന്നില്ല. അതൊന്നു മെയില്‍ ചെയ്യുമോ?