Thursday, 22 January 2009

പ്രിയാ ഉണ്ണികൃഷ്ണന്റെ “വെറുതെ“

ശ്രീമതി പ്രിയാ ഉണ്ണികൃഷ്ണന്റെ പുസ്തകപ്രകാശനചടങ്ങിൽ നാലുവരി മാത്രം ചൊല്ലി അവസാനിപ്പിച്ച, പ്രിയയുടെ “വെറുതെ” എന്ന കവിത ഈണം നൽകി ഇവിടെ അവതരിപ്പിയ്ക്കുന്നു.

വളരെ ഭംഗിയായി ഇതിന്റെ ഓർക്കസ്ട്രേഷൻ ചെയ്ത് തന്ന ശ്രീ. ബഹുവ്രീഹിയോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.

രചന : പ്രിയാ ഉണ്ണികൃഷ്നൻ
സംഗീതം, ആലാപനം : പൊറാടത്ത്
ഓർക്കസ്ട്രേഷൻ : ബഹുവ്രീഹികവിതയുടെ വരികൾ ഇങ്ങനെ...

പറയാനിരുന്നത്‌ മറന്നു പോയി
പറഞ്ഞതെന്തെന്നോര്‍മ്മയില്ല
സൂര്യനെ സ്നേഹിച്ച പാതിരാപ്പൂവിൻ
മൗനനൊമ്പരങ്ങളിലലിയവേ

ഒരു ഹിമകണമായ്‌ മാറിയെന്നാത്മാവിൽ
നിന്‍ മണിവീണതന്‍ ശ്രീരാഗം
ആ രാഗത്തിന്‍ ശ്രുതിലയമായപ്പോൾ
പറയാനിരുന്നത്‌ മറന്നുപോയി...

പകലിനെ സ്നേഹിച്ച താരത്തെപ്പോല്‍
ഒരു കണ്ണീര്‍പ്പൂവായ്‌ വിടരവേ
ഒരു കുളിര്‍ക്കാറ്റായ്‌ വന്നുവെന്‍ ഹൃത്തില്‍
നിന്‍ ഭാവനതന്‍ സ്വരലയം
ആ ഭാവനയില്‍ വര്‍ണ്ണങ്ങളായപ്പോൾ
പറഞ്ഞതെന്തെന്നു മറന്നു പോയി...
മറക്കുകയാണു ഞാന്‍ മനപ്പൂര്‍വ്വം
പറയാനിരുന്നതും പിന്നെ പറഞ്ഞതെന്തെന്നും...

40 comments:

പൊറാടത്ത് said...

ശ്രീമതി പ്രിയാ ഉണ്ണികൃഷ്ണന്റെ പുസ്തകപ്രകാശനചടങ്ങിൽ നാലുവരി മാത്രം ചൊല്ലി അവസാനിപ്പിച്ച, പ്രിയയുടെ “വെറുതെ” എന്ന കവിത ഈണം നൽകി ഇവിടെ അവതരിപ്പിയ്ക്കുന്നു

ശ്രീഹരി::Sreehari said...

ശ്ശൊ കവിത എഴുതാന്‍ അറിയാമായിരുന്നെങ്കില്‍ ഇങ്ങനെ കഴിവുള്ളവര്‍ പാടിക്കേള്‍ക്കാമായിരുന്നു...

വളരെ വളരെ നന്നായിരിക്കുന്നു

ശിശു said...

കവിതയില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഭാവം ചോര്‍ന്നുപോകാതെ ആലപിച്ചിരിക്കുന്നു. തുടക്കം മുതല്‍ അവസാനത്തെ രണ്ടുവരികള്‍ക്ക് മുമ്പ് വരെ നന്നായിരുന്നു. അവസാന 2 വരികള്‍ക്ക് വ്യക്തത പോരാ.. അതൊന്ന് പരിഹരിച്ചാല്‍ എന്നാശിച്ചുപോകുന്നു. അഭിനന്ദനങ്ങള്‍.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നന്നായിട്ടുണ്ട്‌..

പ്രിയയ്ക്കും പൊറാടത്തിനും ബഹുവ്രീഹിക്കും അഭിനന്ദനങ്ങള്‍

Nityadarsanangal said...

നന്നായിട്ടുണ്ട്‌...
പിന്നെ പറയാനിരുന്നത്‌ മറന്നതോ അതോ മനഃപൂര്‍വ്വം പറയാത്തതോ...
എന്തായാലും പറയൂന്നേ...
ആശംസകള്‍

kaithamullu : കൈതമുള്ള് said...

നല്ല ഒരു ഗസല്‍ കേട്ട അനുഭവം!

പ്രിയ,ബഹു,പൊറാടത്ത്:
നന്ദി!

OAB said...

ആ രാഗത്തിൻ ശ്രുതിലയമായപ്പോൾ
പറയാനിരുന്നത് മറന്ന് പോയല്ലൊ...
മൂന്നാൾക്കും അഭിനന്ദനങ്ങൾ.

കുഞ്ഞന്‍ said...

പൊറാടത്ത് മാഷിനും & ബഹു മാഷിനും പിന്നെ പ്രിയാജിയ്ക്കും അഭിനന്ദനങ്ങള്‍..!

കാന്താരിക്കുട്ടി said...

ഒരു നല്ല കവിത അതി മനോഹരമായി ആലപിച്ചിരിക്കുന്നു.കവിതയുടെ വശ്യതയും ഭംഗിയും ഒട്ടും ചോര്‍ന്നു പോകാതെ അതീ മനോഹരമായി ആലപിച്ചിരിക്കുന്നു.ശരിക്കും ഇത് കേട്ടപ്പോള്‍ ലയിച്ചിരുന്നു പോയി.ഈ വരികള്‍ക്ക് ഇത്രയും ഭംഗിയോ എന്നു തോന്നിപ്പോയി.കവയിത്രിക്കും പൊറാടത്തു മാഷിനും പിന്നെ ബഹുവ്രീഹി അണ്ണനും അഭിനന്ദനങ്ങള്‍.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇഷ്ടപ്പെടുന്നവരുടെ സാമീപ്യം ചിലപ്പോൾ നമ്മെ തന്നെ മറക്കാൻ ഇടയാക്കുന്നു.വാക്കുകൾ ചുണ്ടുകളിൽ ഗദ്‌ദഗമായി മാറുന്നു.എന്നാൽ ആയിരം വാക്കുകൾക്കുമപ്പുറം ഹൃദയത്തിന്റെ ആർദ്രമായ ഒരു സംവേദനം അവിടെ നടക്കുന്നു..അതിൽ മൊഴികൾക്കു പ്രസക്തിയില്ല..

നന്നായി എഴുതിയ കവിത..പിന്നെ, ശിശു എഴുതിയ അഭിപ്രായത്തോട് ഞാനും യോജിയ്ക്കുന്നു...അവസാന രണ്ട് വരികൾ കവിതയുടെ ആദ്യഭാഗവുമായി യോജിച്ചു പോകുന്നില്ല എന്നൊരു തോന്നൽ.!

നല്ല കവിതയും നല്ല ആലാപനവും..കവിത വായിക്കാൻ എനിയ്ക്കു പണ്ടേ മടിയാണു..ചൊല്ലിക്കേൾക്കാൻ ഏറെ ഇഷ്ടവും.ഒരു ഗസലിന്റെ അനുഭൂതി ഉണർത്താൻ കഴിഞ്ഞു.നന്ദി !!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈ വരികളെ മനോഹരമാക്കിയ ആലാപനം. സതീഷ് ജീ യ്ക്കും, ബഹുവ്രീഹിയ്ക്കും നന്ദി

വേണു venu said...

മനോഹരമായ വരികളെ അതിമനോഹരമാക്കിയിരിക്കുന്നു പൊറാടത്ത്.
പൊറാടത്ത്, ബഹു,പ്രിയാ അനുമോദനങ്ങള്‍.:)

പാമരന്‍ said...

ഉഗ്രന്‍ ആലാപനം! മൂവര്‍ക്കും അഭിനന്ദങ്ങളും നണ്ട്രിയും..

Typist | എഴുത്തുകാരി said...

എല്ലാര്‍ക്കും - പ്രിയക്കു്, ബഹുവ്രീഹിക്ക്‌, പിന്നെ പൊറാടത്തിനും അഭിനന്ദനങ്ങള്‍..

ഏ.ആര്‍. നജീം said...

വൗ...!!

പൊറാടത്ത് മാഷേ, എന്താ പറയുക..! സൂപ്പറ്..

ബഹുവ്രീവി മാഷിനും പ്രിയയ്ക്കും ഓരോ സ്പെഷ്യല്‍ നന്ദിയും..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഉഗ്രനായിട്ടുണ്ട്

കാപ്പിലാന്‍ said...

വളരെ മനോഹരമായിരിക്കുന്നു പോറോ.

മൂന്നുപേര്‍ക്കും അഭിനന്ദനങള്‍ -ആരോ പറഞ്ഞതുപോലെ ഒരു ഗസല്‍ പോലെ തോന്നി -

കീപ് ഇറ്റ് അപ് :)

...പകല്‍കിനാവന്‍...daYdreamEr... said...

കിടില്‍ .. ഉള്‍കിടിലം... !!!

Kiranz..!! said...

വെരി ഗുഡ് ടീം വർക്ക്..സംഗതികളോടുള്ള തുടക്കം ബഹു ഗംഭീരം.

ബഹുവേ,ഓർക്കസ്ട്രേഷനിലെ ഫ്ലൂ‍ട്ട്പീസ് ഓർമ്മകളുണർത്തി :)

കവിതയേപ്പറ്റി പറയണേങ്കി മ്മൾ ഒന്നൂടൊക്കെ ജനിക്കണം :)

മൂന്നാൾക്കും അഭിനന്ദനത്തോടഭിനന്ദനം..!

lakshmy said...

സുന്ദരമായ വരികൾക്ക് മനോഹരമായ സംഗീതം, ആലാപനം. നല്ല ഓർക്കസ്ട്രേഷനും
അഭിനന്ദനങ്ങൾ

ബഹുവ്രീഹി said...

:)

പൊറാടത്ത് said...

കവിത കേട്ട് അഭിപ്രായം അറിയിച്ച
ശ്രീഹരി
ശിശു
ബഷീർ വെള്ളറക്കാട്
ജോസഫ് കളത്തിൽ (നിത്യദർശനങ്ങൾ)
കൈതമുള്ള്
ഓഏബി
കുഞ്ഞൻ
കാന്താരിക്കുട്ടി
സുനിൽ കൃഷ്ണൻ
പ്രിയ ഉണ്ണികൃഷ്നൻ
വേണു
പാമരൻ
എഴുത്തുകാരി
ഏ.ആർ. നജീം
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
കാപ്പിലാൻ
പകൽകിനാവൻ
കിരൺസ്
ലക്ഷ്മി
ബഹുവ്രീഹി

എന്നിവർക്കെല്ലാം ഒരുപാടൊരുപാട് നന്ദി.

ഗീത് said...

പൊറാടത്ത്, കേള്‍ക്കാന്‍ വൈകിപ്പോയി.

എന്തൊരു ഭാവം ആലാപനത്തിന്!
ആ വരികള്‍ക്കൊത്ത ഈണം തന്നെ നല്‍കിയിരിക്കുന്നു.

“ഒരു കുളിര്‍ക്കാറ്റായ്‌ വന്നുവെന്‍ ഹൃത്തില്‍
നിന്‍ ഭാവനതന്‍ സ്വരലയം...”

ഈ വരികള്‍ ആലപിച്ചിരിക്കുന്നത് വളരെ മനോഹരമായിരിക്കുന്നു. പൊറാടത്തിനും പ്രിയയ്ക്കും ബഹുവിനും അഭിനന്ദനങ്ങള്‍.

ശിവ said...

ഗാനരചയിതാവും സംഗീതകാരനും ഗായകനും ഒരുമിച്ചപ്പോള്‍....... വല്ലാതെ ഇഷ്ടമായി ഈ ഗാനം......

മാണിക്യം said...

പ്രീ‍യ,,
ബഹുവ്രീഹി,
പൊറാടത്ത്,
കവിത കേള്‍‍ക്കുന്നത്
ഒരനുഭൂതിയായി....
പ്രീയയുടെ വരികള്‍ ജീവനുള്ളതക്കി
മാറ്റി ബഹുവ്രീഹിയുടെ സംഗീതവും
പൊറാടത്തിന്റെ ആലാപനവും
വളരെ ഇഷ്ടമായി ..അഭിനന്ദനം

പൊറാടത്ത് said...

ഗീതേച്ചീ
ശിവ
മാണിയ്ക്യേച്ചീ

കേട്ടതിനും അഭിപ്രായത്തിനും നന്ദി

നിരക്ഷരന്‍ said...

ഗസൽ...ഗസൽ തന്നെ. ചടങ്ങിൽ വെച്ച് നേരിട്ട് രണ്ട് വരി കേൾക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. പക്ഷെ, സംഗീതത്തോട് കൂടെയായപ്പോൾ വരികൾക്കും ആലാപനത്തിനും മനോഹാരിത കൂടി.

പൊറൂ, ബഹൂ, പ്രിയാ...അഭിനന്ദനങ്ങൾ.

ചങ്കരന്‍ said...

നിങ്ങള്‍ ഒരു സംഭവം ആണല്ലോ മാഷേ... :) ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

Anonymous said...

എന്തായാലും വന്നതു വെറുതെ ആയില്ല . നന്നായിരിക്കുന്നു, ഓരോന്നായി ഇനിയും പ്രതീക്ഷിക്കുന്നു

krish | കൃഷ് said...

കവിത വായിച്ചു. നന്നായിരിക്കുന്നു.
നെറ്റ് പരിമിതി കാരണം പൊറാടത്തിന്റെ ആലാപനം കേള്‍ക്കാന്‍ സാധിച്ചില്ലെങ്കിലും മുകളിലെ കമന്റുകളില്‍ നിന്നും നന്നായി ആലപിച്ചിരിക്കുന്നുവെന്ന് മനസ്സിലായി.
മൂവര്‍ക്കും അഭിനന്ദന്‍സ്.

പൊറാടത്ത് said...

നിരക്ഷരൻ
ചങ്കരൻ
ഭദ്ര
കൃഷ്

അഭിപ്രായങ്ങൾക്ക് വളരെ നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശാന്തമായി ആസ്വദിച്ച്‌ കേട്ടിരിക്കുവാന്‍ സാധിച്ചു .

പ്രിയ, ബഹു, പൊറാടത്ത്‌ എല്ലാവര്‍ക്കും നന്ദി. ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു

ബൈജു (Baiju) said...

മാഷേ, കവിത ഭാവം ഉള്‍ക്കൊണ്ട്, മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. പ്രിയയുടെ കവിത നേരത്തേ വായിച്ചിരുന്നു.

പൊറാടത്തു മാഷ്, പ്രിയ, പ്രകാശാ, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

പൊറാടത്ത് said...

പണിയ്ക്കർ സർ
ബൈജു മാഷ്

സന്ദർശനത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി

pravi said...

സറ്റ്‌ മാമാ.....നനും തുതങ്ങി റ്റാ ബ്ലൊഗ്ഗിംഗ്‌......ഹ ഹ ഹാാാ.

My......C..R..A..C..K........Words said...

onnum veruthe aayilla ... nalla sangeetham ... nalla varikal ... nalla orchastration ... nalla sabdam ...

പാവത്താൻ said...

കാണാൻ കേൾക്കാനും അറിയാനും വൈകി.ഉജ്ജ്വലം.ഇത്‌ ഡൌൺലോഡ്‌ ചെയ്യാൻ പറ്റില്ലേ?

മയൂര said...

വരികളുടെ ആഴം കണ്ടെടുക്കുന്ന ആലാപനം.
"മറന്നുപോയി..." എന്നു പാടുമ്പോള്‍ മറന്നതെന്തേ...എന്ന് തിരിച്ച് പാടാന്‍ തോന്നുന്നു. മൂവര്‍ക്കും അഭിനന്ദങ്ങള്‍ :)

പൊറാടത്ത് said...

പ്രവി
My CRACK words
പാവത്താൻ
മയൂര

അഭിപ്രായങ്ങൾക്ക് വളരെ നന്ദി

Krishnaprakasha Bolumbu said...

ഏറ്റവും നല്ല വരികള്‍...
വളരെ ഭംഗിയായി സംഗീതം നല്‍കുയയും ആലപിക്കുകയും ചെയ്ത പൊറാടത്തിന് അഭിനന്ദനങ്ങള്‍.