Monday, 20 July 2009

കരയുന്നോ പുഴ ചിരിയ്ക്കുന്നോ


Karayunno Puzha Chiriykkunno | Online recorder

27 comments:

പൊറാടത്ത് said...

3 മാസത്തെ ഇടവേളയ്ക്ക് ശേഷം ഒരു വധശ്രമം. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ....

പൊറാടത്ത് said...
This comment has been removed by the author.
അനില്‍@ബ്ലോഗ് said...

നന്നായിരിക്കുന്നു മാഷെ.
“കണ്ണീരുമൊലിപ്പിച്ചു” ലേശം സംഗതി കുറവാണെങ്കിലും മൊത്തത്തില്‍ നന്നായി.
ഈ പാട്ട് മറക്കാനാവാത്ത ഒന്നാണ്, പ്രീഡിഗ്രിയുടെ യാത്രയയപ്പിന് എന്റെ ഒരു പ്രിയ സുഹൃത്ത് പാടിയശേഷം ഇതെവിടെ കേട്ടാലും അവിടെ തന്നെ ഇരിക്കും.

MANIKANDAN [ മണികണ്ഠന്‍‌ ] said...

മുറപ്പെണ്ണിലെ എന്റേയും ഇഷ്ടഗാ‍നം. അനിലേട്ടന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. “മറക്കുവാൻ പറയാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം” ഈ വരികൾ അല്പം കൂടി ഭാവം ആവാമയിരുന്നു എന്നൊരു തോന്നൽ കൂടിയുണ്ട് എനിക്ക്. ഈ ഗാനത്തിലെ ഏറ്റവും “ഫീൽ” ചെയ്യുന്ന വരികളും ഇതുതന്നെ.

OAB said...

ഒലിപ്പിച്ചു..എന്ന് പാടുന്നിടത്ത് എന്തോ ഒരു ഇത് ഇല്ലേ എന്ന ഒരു തോന്നൽ..
ഓർമൾ ഓടിയെത്തി ഉണർത്തീടുന്ന ഒരു നല്ല ഗാനം. ആശംസകൾ..

മാണിക്യം said...

കരയുന്നൊ പുഴ ചിരിക്കുന്നൊ
കരയുന്നൊ പുഴ ചിരിക്കുന്നൊ
കണ്ണീരുമൊലിപ്പിച്ചു കൈവഴികള്‍ പിരിയുമ്പൊള്‍
കരയുന്നൊ പുഴ ചിരിക്കുന്നൊ

ഒരുമിച്ചു ചേര്‍ന്നുള്ള കരളുകള്‍ വേര്‍പെടുമ്പോള്‍
മുറുകുന്നൊ ബന്ധം അഴിയുന്നൊ
മുറുകുന്നൊ ബന്ധം അഴിയുന്നൊ
(കരയുന്നൊ)

കദനത്താല്‍ തേങ്ങുന്ന ഹൃദയവുമായി
കരകളില്‍ അല തല്ലും ഓളങ്ങളെ
തീരത്തിനറിയില്ല മാനത്തിനറിയില്ല
തീരാത്ത നിങ്ങളുടെ വേദനകള്‍
തീരാത്ത നിങ്ങളുടെ വേദനകള്‍
(കരയുന്നൊ)

മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം
മറവി തന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും
ഓര്‍മകള്‍ ഓടിയെത്തി ഉണര്‍ത്തീടുന്നു.

♫ ♫ ♫ ♫ ♫

1965-ല്‍ മുറപ്പെണ്ണിനുവേണ്ടി പി.ഭാസ്ക്കരന്‍ രചിച്ച് ബി എ ചിദംബരം സംഗീതം നല്‍കി കെ ജെ യേശുദാസ് പാടിയ ഈ അനശ്വരഗാനം പാടിത്തന്നതിനു നന്ദി ...

♫ ഓര്‍മകള്‍ ഓടിയെത്തി ഉണര്‍ത്തീടുന്നു ...♫
പലതും.............. :)

ചങ്കരന്‍ said...

ഉഷാര്‍, ഗംഭീരം.

Typist | എഴുത്തുകാരി said...

കുറേ കാലത്തിനു ശേഷമാണല്ലോ ഈ ശബ്ദം കേക്കുന്നതു്. മനസ്സില്‍ എന്തോ ഒരു പ്രത്യേക വികാരം ഉണ്ടാക്കുന്ന പാട്ട്. നന്നായിരിക്കുന്നു.

കണ്ണനുണ്ണി said...

നന്നായി പാടിയിട്ടുണ്ട് മാഷേ...
നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യും ഈ song

പാമരന്‍ said...

welcome back..!

kaithamullu : കൈതമുള്ള് said...

എന്റെ പാട്ട് പാടിയതിന് നന്ദി, പൊറാടത്തേ!

ശ്രീ said...

നന്നായിട്ടുണ്ട് മാഷെ

lakshmy said...

അത്യുഗ്രൻ!! ഒരുപാടിഷ്ടപ്പെട്ടു ആലാപനം :)

[നാട്ടീന്നു പോന്ന സങ്കടത്തിലാണോ?]

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതു നന്നായിട്ടുണ്ട്‌. ഇഷ്ടപ്പെട്ടു
ശ്രുതി അല്‍പം കുറവായിപ്പോയോ?

പ്രസന്ന/മാവേലികേരളം said...

പൊറോടത്തേ

നന്നായിട്ടുണ്ട് കേട്ടോ.

പൊറാടത്ത് said...

കഴിഞ്ഞ 3 മാസത്തിനിടയ്ക്ക് ചില ചെറു ചെറു വഴിത്തിരിവുകള്‍ ജീവിതത്തിലുണ്ടായി..

ജോലിസ്ഥലത്തെ വീട്ടില്‍ കള്ളന്‍ കയറി, എന്റെ പീസി അടിച്ചോണ്ട് പോയി...
പ്രതീക്ഷിയ്ക്കാതെയുള്ള ഭാര്യയുടെ അമ്മയുടെ മരണം...
എന്റെ നാടുവിടല്‍.., പുതിയ ജോലി, പുതിയ സാഹചര്യങ്ങള്‍...കുടുംബവുമായി അകന്നുള്ള ജീവിതം. ഇപ്പോള്‍ അബുദാബിയിലെത്തി നില്‍ക്കുന്നു.

ഇവിടെ വന്ന് ഒരു മാസത്തിനുശേഷം ശ്രമിച്ച ഈ പാട്ടില്‍ പോരായ്മകളെറെയുണ്ടെന്നറിയാം... എല്ലാം സഹിച്ച്, എന്നെ പ്രോത്സാപ്പിച്ചുകൊണ്ടിരിയ്ക്കുന്ന നിങ്ങള്‍ക്കെല്ലാം എന്റെ നന്ദി അറിയിയ്ക്കട്ടെ..

സമയക്കുറവുമൂലം, പാട്ടിന്റെ വരികളും മറ്റു വിവരങ്ങളും പോസ്റ്റിനോടൊപ്പം ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ കുറവ് നികത്തി തന്ന മാണിക്യേച്ചിയ്ക്ക് പ്രത്യേകം നന്ദി..

അനില്‍@ബ്ലോഗ്, മണികണ്ഠന്‍, ഓഏബീ, ചങ്കരന്‍, എഴുത്തുകാരി, കണ്ണനുണ്ണി, പാമരന്‍, കൈതമുള്ള്, ശ്രീ, ലക്ഷ്മി, പണിക്കര്‍ സര്‍, പ്രസന്ന എന്നിവരോടെല്ലാം സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി അറിയിയ്ക്കുന്നു.

Sherly Aji said...

പാട്ടു കേട്ടു........നന്നായിരിക്കുന്നു......ബ്ലൊഗില്‍ ഇടാന്‍ അല്ല എന്നാലും ..........എനിക്കും പാടാന്‍ ഒരു പൂതി..........

ബഹുവ്രീഹി said...

സതീഷ് ഭായ്.

പോസ്റ്റാൻ എന്താണ് അമാന്തം എന്നു വിചാരിച്ചിരിക്ക്യായിരുന്നു.ഇപ്പോൾ മാഷ്ടെ പാട്ടുകളിൽ വെച്ചേറ്റവും ഇഷ്ടമായത് ഏതാണെന്നു ചോദിച്ചാൽ ഇതാണെന്നു പറയും.

വളരെ നന്നായിട്ടുണ്ട്.

കുമാരന്‍ | kumaran said...

മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം

ബൈജു (Baiju) said...

ഒരല്പം വൈകിയാണെങ്കിലും തിരിച്ചുവന്നല്ലോ സന്തോഷം..ദു:ഖങ്ങളും ഏകാന്തതയുമൊക്കെ മാറി, സന്തോഷം വരട്ടെ....കൂടുതല്‍ പാട്ടുകള്‍ വരട്ടെ...

"ആശംസിച്ചിട്ടു പോകുവാന്‍ എന്തെളുപ്പം" അല്ലേ...

പറയാന്‍ മറന്നു..."കരയുന്നൂ പുഴ" നന്നായിപ്പാടി...

അടുത്തപാട്ടിന്‌ അധികം ഗ്യാപ്പിടല്ലേ...

ആശംസകളോടെ.
ബൈജു

siva // ശിവ said...

നല്ലൊരു ഗാനം കൂടി..... ഇപ്പോള്‍ ഇതും എന്റെ പ്രിയഗാനം ആയി മാറി.... നന്ദി....

താരകൻ said...

നന്നായിരിക്കുന്നു..പഴയപാട്ട് വ്യത്യസ്ത്മായഒരു ശബ്ദത്തിൽ കേൾക്കുന്ന്തിന്റെ സുഖംണ്ട്..

താരകൻ said...

നന്നായിരിക്കുന്നു..പഴയപാട്ട് വ്യത്യസ്ത്മായഒരു ശബ്ദത്തിൽ കേൾക്കുന്ന്തിന്റെ സുഖംണ്ട്..

കിലുക്കാംപെട്ടി said...

എനിക്കു ഭയങ്കര സന്തോഷമായി വീണ്ടും പാടിക്കേട്ടതില്‍... നേരത്തെ ഒരിക്കല്‍ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. നമ്മടെ വീട്ടില്‍ ഉള്ള ആരൊ പാടുന്നപോലെ... ഇനു മുടക്കല്ലേ.പഴയ പട്ടുകള്‍മതി ഇനി പാടുന്നതും.

Kiranz..!! said...

അണ്ണാച്ച്,64 കെബിക്കു തന്നെ നല്ല ഉഗ്രൻ റെക്കോർഡിംഗ് ക്ലാരിറ്റി ഫീലുന്നു.ആ 128കെബി ഒന്നയച്ച് തന്നേ.ബഹു പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്.ഓരോ പാട്ടുകളും ഇതായിരുന്നു കഴിഞ്ഞതിനേക്കാൾ നല്ലതെന്ന് തോന്നിപ്പിക്കുന്നു.

റീ-സെറ്റിലിംഗിനും ബാക്ക് ടു ദ കോറിനും അഭിനന്ദനങ്ങൾ.

ഗീത് said...

പാടാനുള്ള കോണ്‍ഫിഡന്‍സ് കുറച്ചുകൂടി കൂടിയിട്ടുണ്ടെന്നു തോന്നുന്നു പാട്ടു കേട്ടിട്ട്. നന്നായിട്ടുണ്ട്. ചിലവരികള്‍ക്ക് ഇത്തിരി കൂടി ഭാവം കൊടുത്തിരുന്നെങ്കില്‍ എന്നു തോന്നുന്നുണ്ട്. എന്തായാലും ഭാവിയില്‍ അറിയപ്പെടുന്ന ഒരു ഗായകനായിത്തീരും പൊറാട്ത്ത്.

ml said...

Hi chetta... fentastic!!!!!!