Tuesday, 1 June 2010

ചാരുലതേ.. ചന്ദ്രിക കയ്യിൽ........

ഒരു പരീക്ഷണം കൂടി..

പരീക്ഷണം കഴിഞ്ഞിട്ട് ഒരു വർഷത്തോളമാവുന്നു. ഇവിടെ വന്നതിന്റെ പിറകേ ഈ ഒരു പാട്ട് വല്ലാതെ ശല്യപ്പെടുത്തിയിരുന്നു. എങ്ങനെ ശല്യമാവാതിരിക്കും? വയലാറും ദേവരാജനുമല്ലേ...

കരോക്കന്റെ അകമ്പടിയോടെ ഒന്ന് ശ്രമിക്കാം എന്നു കരുതി, കിട്ടാവുന്ന എല്ലാ സ്ഥലത്തും അന്വേഷിച്ചു. കിട്ടിയില്ല.

അവസാനം അറ്റ കൈ തന്നെ പ്രയോഗിച്ചു.

“നീറോ വേവ് എഡിറ്റർ“ ഉപയോഗിച്ച് ഒറിജിനൽ ട്രാക്കിൽ നിന്നും വികലമായ ഒരു കരോക്കെ ഉണ്ടാക്കിയെടുത്തു. അതിലും വികലമായ ശബ്ദത്തിലാണല്ലോ പാടാൻ പോകുന്നതെന്ന ധൈര്യത്തിൽ ഒന്ന് ശ്രമിച്ചു.

പോസ്റ്റ് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല ഇതു വരെ, അപ്പോഴാ, നമ്മുടെ കിരൺസ് ഇതെടുത്ത് ഇവിടെ ഇട്ടത്. വേറെയും ചിലർ പറയുകയുണ്ടായി, ഇത് പോസ്റ്റ് ചെയ്യാൻ..

എന്നാ പിന്നെ, ഇവിടെയും കിടക്കട്ടെ എന്ന് കരുതി..

ക്ഷമിക്കൂ.. സഹിക്കൂ..


ചിത്രം : റോമിയോ
രചന : വയലാർ രാമവർമ്മ
സംഗീതം : ജി ദേവരാജൻ
ആലാപനം : യേശുദാസ്


Charulathe.. | Upload Music


പ്ലെയർ വർക്ക് ചെയ്യുന്നില്ലെങ്കിൽ ഇവിടെ നിന്ന് ഡവുൺലോഡാം

ചാരുലതേ... ചന്ദ്രിക കൈയ്യിൽ
കളഭംനൽകിയ ചൈത്രലതേ...
എന്റെ മുല്ലപ്പന്തലിൽ നീ പടരൂ...
ഇന്നെല്ലാമെല്ലാം എനിക്കു തരൂ...

ഈറൻ ചുരുൾമുടി തുമ്പുകൾകെട്ടി
ഇലഞ്ഞിപ്പൂ ചൂടി..
വ്രീളാവതിയായ് അകലെ നിൽക്കും നീ
വേളിപെണ്ണല്ലേ..
പ്രതിശ്രുതവരനെ പെണ്ണുങ്ങൾപണ്ടും
പൂജിച്ചിട്ടില്ലേ..

കാറ്റത്തുലയും മാർമുണ്ടൊതുക്കി
കടക്കണ്ണാൽ നോക്കി...
ആലസ്യത്തിൽ മുഴുകിനിൽക്കും നീ
അന്തർജ്ജനമല്ലേ..
പ്രതിശ്രുതവധുവെ ദൈവങ്ങൾപോലും
പ്രാപിച്ചിട്ടില്ലേ...

22 comments:

പൊറാടത്ത് said...

പോസ്റ്റ് ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നില്ല ഇതു വരെ, അപ്പോഴാ, നമ്മുടെ കിരൺസ് ഇതെടുത്ത് ഇവിടെ ഇട്ടത്. വേറെയും ചിലർ പറയുകയുണ്ടായി, ഇത് പോസ്റ്റ് ചെയ്യാൻ..

എന്നാ പിന്നെ, ഇവിടെയും കിടക്കട്ടെ എന്ന് കരുതി..

ക്ഷമിക്കൂ.. സഹിക്കൂ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ തരൂ എന്നവസാനിപ്പിക്കുന്നിടം അല്‍പം കൂടി ശ്രദ്ധിക്കണമായിരുന്നു.

എന്നാലും ക്ഷമിച്ചിരിക്കുന്നു ഒരു പുതിയ വിദ്യ സൂചിപ്പിച്ചതുകൊണ്ട്‌. എങ്ങനെയാ വേവ്‌ എഡിറ്റര്‍ ഉപയോഗിച്ച്‌ കരോക്കന്‍ പിടിക്കുക

ജിജ സുബ്രഹ്മണ്യൻ said...

ഈ ഒരു പാട്ട് വല്ലാതെ ശല്യപ്പെടുത്തിയിരുന്നു. എങ്ങനെ ശല്യമാവാതിരിക്കും? വയലാറും ദേവരാജനുമല്ലേ...

ചിത്രം റോമിയോയുമല്ലേ ? എത്ര മനോഹരമായ പാട്ടാണിത്.ഞാൻ ഇതിന്റെ ഒറിജിനൽ സംഘടിപ്പിച്ചു കേട്ടിരുന്നു.പക്ഷേ ഒറിജിനലിനെക്കാളും എനിക്കിഷ്ടമായത് ഈ വേർഷനാണു.

പിന്നെ ചാരുലതേ... ചന്ദ്രിക കൈയ്യിൽ
കളഭംനൽകിയ ചൈത്രലതേ...



കലഭം എന്നാണല്ലോ പാടുന്നത്.! എന്തെങ്കിലും കുറ്റം പറയണോല്ലോ ന്നു കരുതീട്ട് ഇതു മാത്രേ കുറ്റമായി എനിക്കു തോന്നിയുള്ളൂ.നന്നായി പാടിയിരിക്കുന്നു പൊറാടത്ത് മാഷ്.

ബഹുവ്രീഹി said...

Nannayirikkunnu mashe. ishtaayi.

സജി said...

അഹ്ഹാ‍..
ഈ പാട്ടുകാരൊക്കെ എവിടെപ്പോയിരിക്കുകയാണെന്നു വിചാരിച്ചു ഇരിക്കുകയായിരുന്നു!

അപ്പോ എല്ലാപുലികളും കളത്തിലുണ്ട് അല്ലേ?

ങും! ഇനി ഇടതടവില്ലതെ ഒരു രാഗമഴ പൊഴിക്കൂ.

ചാരുലതേ.. നന്നായിരിക്കുന്നു.

Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...
This comment has been removed by the author.
Gopakumar V S (ഗോപന്‍ ) said...

വളരെ നാളുകളായല്ലോ പൊറാടത്തിന്റെ ഒരു പാട്ട് കേട്ടിട്ട്... വളരെ നന്നായിരിക്കുന്നു. കാന്താരിക്കുട്ടി പറഞ്ഞപോലെ ഒരിജിനലിനേക്കാല്‍ ഇഷ്ടം തോന്നുന്നു.... നന്ദി....ആശംസകള്‍ ....

(ഒ.ടോ .. പൊറാടത്തേ, ഈ ഗാനം കേട്ടിട്ട്, നല്ല പരിചയമുള്ള ഒരാളെ ഓര്‍മ്മവരുന്നല്ലോ...നമ്മുടെ കൂട്ടത്തിലെ ഒരു ബ്ലോഗറെത്തന്നെ....ശരിയല്ലേ??? ........ചാരുലതേ.....)

ബയാന്‍ said...

പാട്ടു കേട്ടുകൊണ്ട് കമെന്റാന്‍ വന്നപ്പോ പാട്ടു പാട്ടിനു പോയി. ധൈര്യം തരാനാണ് കമെന്റുന്നത്. ഇനിയും ധീരതയോടെ പോസ്റ്റുക, പാടുക.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi........ aashamsakal....

Anil said...

Satheesh,
Soulful singing from you as always....long time since I have had a chat to you...nedd to catch up some time.
Anil

എതിരന്‍ കതിരവന്‍ said...

ഒറിജിലനിക്കാളും തരളഭാവം. നന്നായി പാടി.
ഞാനും ‘കലഭം’ എന്നാ കേട്ടത്

Manikandan said...

വളരെ നാളുകള്‍ക്ക് ശേഷം രാഗമലരുകളിലെ ഈ പോസ്റ്റിന് ആശംസകള്‍. പാട്ട് നന്നായിട്ടുണ്ട്.

Kaithamullu said...

എനിക്കും ഇഷ്ടായി. പാട്ട് പാടണമെങ്കില്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് തന്നെ വരണം, അല്ലേ സതീ?

ചിലയിടങ്ങളില്‍ ഉച്ചാരണം വ്യക്തമല്ല എന്ന് തോന്നി. പിന്നെ ഇത്ര സൌകര്യങ്ങള്‍ ഉള്ളപ്പോള്‍ വോള്യം കൂടി ഒന്ന് നിയന്ത്രിക്കാമായിരുന്നു.(ഓഫീസിലിരുന്ന് പാട്ട് കേള്‍ല്‍ക്കുന്നോരോട് ചോദിക്ക്!)

ഹരിയണ്ണന്‍@Hariyannan said...

ചാരുലത ചുള്ളത്തിയായിട്ടുണ്ട്..!
:)

Anonymous said...

Hi satheesh chetta , fantastic song ..keepit up!!!!!!!!!!!!!!!

Jishad Cronic said...

പാട്ട് നന്നായിട്ടുണ്ട്.

ഗീത said...

ഇത് കേള്‍ക്കാന്‍ വൈകിപ്പോയി. വളരെ ഇമ്പമുണ്ട് കേള്‍ക്കാന്‍.

ജയരാജ്‌മുരുക്കുംപുഴ said...

othiri nannaayittundu....... aashamsakal.

Gopakumar V S (ഗോപന്‍ ) said...

പുതിയ പാട്ട് തപ്പിയിറങ്ങിയതാ...

ആശംസകൾ....

രമേശ്‌ അരൂര്‍ said...

പൊറാടത്ത് മാഷേ ..ഇത് കൊള്ളാല്ലാ .. ,,,,ഒരു ഒന്ന് ഒന്നര പാട്ടാണല്ലാ ..കേട്ടത് "..ചാരു ലതേ..".എവട ചാരാനാ ..പറെ ണതു ? മാഷ്‌ കലക്കിട്ടൊണ്ട് കെട്ടാ...ഇനിം ഇങ്ങന തന്ന പോട്ട കെട്ടാ ...പൊറിഞ്ചു കേക്കാന്‍ വരാം കെട്ടാ ..

മിനി പി സി said...

നന്നായിരിക്കുന്നു.