Thursday, 1 May 2008

ഗന്ധര്‍വ ക്ഷേത്രം..”വസുമതീ”

ഇന്നലെ രാത്രി കിടക്കുമ്പോള്‍ സമയമേറെ ആയി. ചൂടിന്റെ ആധിക്യം കാരണം, ഉള്ള ജനലുകളും വാതിലുകളും തുറന്നിട്ട്, കാറ്റിന്റെ ഒരു ചെറിയ കഷണമെങ്കിലും എവിടെയെങ്കിലും ബാക്കീയുണ്ടോന്ന് നോക്കി നടക്കുകയായിരുന്നു.., ഞാന്‍ മാത്രം...

അങ്ങനെ, വിറളി പിടിച്ച്, വീടിന് ചുറ്റും ഓടി ക്കൊണ്ടിരുന്നപ്പോള്‍, ക്ലോക്കില്‍ പന്ത്രണ്ട് അടിയ്ക്കൂന്ന ശബ്ദം കേട്ട്, ചെറുതായി ഒന്ന് നടുങ്ങി.. അകമ്പടിയായി, ഒരു കറുത്ത പൂച്ചയുടെ തിളങ്ങുന്ന കണ്ണുകളും, അതിന്റെ വൃത്തികെട്ട മോന്തയും, പേടിപ്പെടുത്തുന്ന മോങ്ങലും കൂടിയായപ്പോള്‍, ചെറുതായീ ഒന്ന് വിറച്ച്, വീട്ടിനുള്ളിലേയ്ക്ക് വലിയാന്‍ നോക്കിയിരുന്ന എന്റെ ചെവിട്ടിലേയ്ക്ക്, പതുക്കെ ആ ഗാനം അലയടിച്ച് വന്നൂ...

ഉറക്കം ഉണ്ടായില്ലെന്ന് മാത്രമല്ല, ശരിയ്ക്കും പേടിച്ച് പോയി, ഇന്നലെ..

എന്നെ അത്രമാത്രം പേടിപ്പിച്ച ആ ഗാനം ഇതായിരുന്നൂ... ഗന്ധര്‍വ ക്ഷേത്രം എന്ന സിനിമയില്‍ ഗാനഗന്ധര്‍വന്‍ പാടിയ “വസുമതീ....എന്ന് തുടങ്ങുന്ന ഗന്ധര്‍വ ഗാനം..

(പേടിയ്ക്കാനെന്താ കാരണം...? ഞാന്‍ തന്നെ പണ്ടെങ്ങാണ്ടോ റെകോര്‍ഡ് ചെയ്ത് വെച്ചിരുന്നത്, എന്റെ നല്ല പകുതി ഒന്ന് വെച്ച് മൂളിച്ചതാ... എന്നാലെങ്കിലും ഈ കുരുത്തല്ല്യാത്തോന്‍ ഒന്ന് പെരയ്ക്കകത്ത് കേറട്ടെ ന്ന് കരുതി... )

നല്ലൊരു ഗാനം എത്രത്തോളം കൊളമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമായ എന്റെ കസര്‍ത്ത്, ഇനീപ്പൊ നിങ്ങളും ഒന്ന് കേട്ട് നോക്കൂ....



വരികള്‍ ഇങ്ങനെ...

ഓ... ഓ.. ഓ..

വസുമതീ..,.. ഋതുമതീ..
ഇനിയുണരൂ.. ഇവിടെ വരൂ.
ഈ ഇന്ദുപുഷ്പഹാരമണിയൂ...
മധുമതീ..

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ..
ഒരു സ്വര്‍ഗാഥിതിയെ പോലെ..
നിന്റെ നൃത്തമേടയ്ക്കരികില്‍...
നില്‍പൂ ഗന്ധര്‍വ പൗര്‍ണമീ..
ഈ ഗാനം മറക്കുമോ..
ഇതിന്റെ സൗരഭം മറക്കുമോ..
ഓ... ഓ..... ഓ....

ശുഭ്ര പട്ടാംബരം ചുറ്റീ..
ഒരു സ്വപ്നാടകയെ പോലെ..
എന്റെ പര്‍ണ്ണശാലയ്ക്കരികില്‍..
നില്‍പൂ ശൃംഗാര മോഹിനീ..
ഈ ഗാനം നിലയ്ക്കുമോ.. ഇതിന്റെ
ലഹരിയും നിലയ്ക്കുമോ...
(വസുമതീ....)

26 comments:

പൊറാടത്ത് said...

".....ക്ലോക്കില്‍ പന്ത്രണ്ട് അടിയ്ക്കൂന്ന ശബ്ദം കേട്ട്, ചെറുതായി ഒന്ന് നടുങ്ങി.. അകമ്പടിയായി, ഒരു കറുത്ത പൂച്ചയുടെ തിളങ്ങുന്ന കണ്ണുകളും, അതിന്റെ വൃത്തികെട്ട മോന്തയും,...."

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വസുമതി കലക്കി ട്ടാ

എന്നാലും കെട്ട്യോനെ പേടിപ്പിക്കാന്‍ വാമഭാഗത്തിന് മണ്ടേലുദിച്ചൊരു കാര്യമേ....ഇങ്ങനേ വല്ലോം ഉണ്ടേല്‍ ഇങ്ങോട്ടും ഒന്നെത്തിക്കണേ

ബിന്ദു കെ പി said...

പാട്ട് പരീക്ഷണം ഉഗ്രന്‍!
ഇനിയും പോരട്ടേ പുതിയവ..

നിരക്ഷരൻ said...

പൊറാടത്തേ..നന്നായിട്ടുണ്ട്.
അടുത്ത ഐഡിയാ സ്റ്റാര്‍ സിംഗറില്‍ ഒരു കൈ നോക്കിയാലോ ?

ഇതുപോലെ പാടി റെക്കോഡാക്കുന്ന വിദ്യ ഒന്ന് പറഞ്ഞുതരാമോ, മറുപടിക്കമന്റില്‍ ?

(എനിക്കെന്റെ കലാവാസന മുഴുവന്‍ പുറത്തെടുക്കാനാ ? ബൂലോകരുടെ കാര്യം കട്ടപ്പൊഹ.) :) :)

പൊറാടത്ത് said...

പ്രിയേ... വന്നതില്‍ വളരെ സന്തോഷം..

(എന്നെപ്പോലെ കുരുത്തല്ല്യാത്തോര്യാ ഇങ്ങനെ പേടിപ്പിയ്ക്കണ്ട ആവശ്യം.. ഉണ്ണീഷ്ണന്‍ ആളെങ്ങന്യാ..?)


ബിന്ദു.., ഇവിടെ വന്നതിലും അഭിപ്രായമറിയിച്ചതിലും പെരുത്ത് സന്തോഷണ്ട്..


മനോജേ..(നിരക്ഷരന്‍), ആക്കിയതാണോ ?!!
പിന്നെ ശരിയ്ക്കും ഇതില്‍ താല്പര്യമുണ്ടെങ്കില്‍ ഈമെയില്‍ വിലാസം അയച്ച് തരൂ. ഞാന്‍ ഇതില്‍ അത്ര എക്സ്പെര്‍ട്ട് ഒന്നും ആയിട്ടില്ല. എന്നാലും മറ്റുള്ളവര്‍ പറഞ്ഞ് തന്ന അറിവ് പങ്ക് വെയ്ക്കുന്നതില്‍ സന്തോഷമേയുള്ളൂ...

നിരക്ഷരൻ said...

പൊറാടത്തേ ഞാന്‍ കാര്യായിട്ട് ചോദിച്ചതാ..
:) :)അറിയുന്ന പോലൊക്കെ പറഞ്ഞ് താ...

manojravindran@gmail.com

ദുര്‍ഗ്ഗ said...

പൊറാടത്തേ.., തുടക്കത്തില്‍ ഒരു ചെറിയ കല്ലുകടി.. എന്നാലും മൊത്തത്തില്‍ തരക്കേടില്ല്യ..ഇനീം വന്നോട്ടെ...

siva // ശിവ said...

ഞാന്‍ ആദ്യമായിട്ടാണ് ഈ പാട്ട് കേള്‍ക്കുന്നത്.....ഇഷ്ടമായി...

പൊറാടത്ത് said...

ദുര്‍ഗ്ഗ.. ആ പറഞ്ഞത് എനിയ്ക്കും തോന്നി. വന്നതിനും അഭിപ്രായത്തിനും നന്ദി..


ശിവാ... ഹൊ, ഭാഗ്യം.. ഒറിജിനല്‍ കേട്ടിട്ടില്ലല്ലോ..!! വന്നതിന് സന്തോഷം..

Unknown said...

പൊറാടത്തെ നല്ല ശബ്ദം ഇത്ര മനോഹരമായി
അങ്ങു പാടുമോ പൊറാടത്തെ ആ നീരു ചോദിച്ചപോലെ എനിക്കും പറഞ്ഞൂ താ ആ സൂത്രം
anoopaweer@gmail.com

പൊറാടത്ത് said...

കേട്ടതിനും അഭിപ്രായത്തിനും നന്ദി അനൂപേ.. ഞാന്‍ മെയില്‍ അയയ്ക്കുന്നുണ്ട്..

Jayasree Lakshmy Kumar said...

ആദ്യത്തെ ഹമ്മിങ്ങില്‍ എന്തോ ഒരു [സംഗതി]പിശക്. അതൊഴിച്ചാല്‍ നല്ല അസ്സലുപാട്ട്. ഇഷ്ടായി.

കുറുമാന്‍ said...

പൊറാടത്തേ,

സംഭവം ഉഷാറായി. വീക്കെന്റില്‍ പറഞ്ഞത് പോലെ ഒന്നു രണ്ട് സ്ഥലത്ത് ഫ്ലാറ്റായ ഒരു ഫീലിങ്ങ്.അത് ചിലപ്പോള്‍ വീക്കെന്റില്‍ ഞാ‍ാന്‍ ഫ്ലാറ്റായപ്പോള്‍ തോന്നിയതാവാനാ വഴി.

Kiranz..!! said...

അരേ..വാഹ്..പാട്ട് ഇഷ്ടമായി എന്നതു മാത്രമല്ല ഇവിടെ ഇങ്ങനെയൊരു സംരംഭം കണ്ടതിലും വളരെ സന്തോഷം..ഒരു വര്‍ഷം ആകാന്‍ പോകുന്നു പ്രചോദനം ഉള്‍ക്കൊണ്ടിട്ട് അല്ലേ :)

ഗീത said...

ഇപ്പോള്‍ ഇവിടെ സമയം രാത്രി 12.10.
വസുമതീ എന്നഗാനം ഒഴുകി വരുന്നൂ....
അങ്ങു ബൂലോകത്തു നിന്ന്‌.....
ഗന്ധര്‍വ ഗായകന്‍ പൊറാടത്തിന്റെ ശബ്ദത്തില്‍...

ഹാ‍ാ‍ാ..... എന്തൊരനുഭൂതി ! ! !

പൊറാടത്തിനെപ്പോലെ എനിക്ക് പേടിയൊന്നുമില്ല. പിന്നെ പൂച്ച ഒരു സുന്ദര ജീവിയാണ് എന്റെ കണ്ണില്‍. പ്രത്യേകിച്ച് കറുത്ത പൂച്ചയാണെങ്കില്‍ വീട്ടിന് ഐശ്വര്യമെന്നാണ് വയ്പ്പ്...

ഞാനങ്ങനെ അനുഭൂതിയില്‍ ലയിച്ച് ലയിച്ച്.......

എനിക്കും വലിയ ഇഷ്ടന്മുള്ള ഒരു പാട്ടാണിത്....

ഇനി ലിറിക്സ് കൂടി പോസ്റ്റുമോ?

പൊറാടത്ത് said...

ലക്ഷ്മീ... അഭിപ്രായത്തിന് നന്ദീണ്ട്ട്ടോ.. ഇനി ശ്രദ്ദിയ്ക്കാം..

കുറുമാന്‍.. അന്ന് വീക്കെന്റില്‍ പറഞ്ഞത് തന്നെ കറക്റ്റ്.. ഫ്ലാറ്റ് ആയത് ഞാനാ... വന്നതില്‍ സന്തോഷം...

കിരണ്‍സ്.. ഹൊ..!! ഇപ്പോഴെങ്കിലും ആളെ ഒന്ന് കണ്ടൂല്ലോ...! ഞാന്‍ കുറച്ച് ന്നാളുകളായി അന്വേഷിച്ച് നടക്കുകയായിരുന്നു. പിന്നെ, ഫോണില്‍ ശല്യപ്പെടുത്തണ്ട എന്ന് കരുതി.. എന്തായാലും, വന്നതില്‍ വളരെ സന്തോഷം. ഞാന്‍ ഇടയ്ക്ക് ബുദ്ധിമുട്ടിച്ചോളാം...

ഗീതടീച്ചറേ... എന്റെ തലയില്‍ ഒരു വലിയ മുഴ..!! പൊങ്ങി പൊങ്ങി, അങ്ങ് തട്ടില്‍ പോയി ഇടിച്ചതിന്റെയാ...!! ഇങ്ങനെയൊക്കെ കമന്റിയാല്‍ എന്നെപ്പോലുള്ളവരുടെ കാര്യം കട്ടപ്പൊകയാവും, പറഞ്ഞേക്കാം... വന്നതിനും, അഭിപ്രായത്തിനും ഒരു കൊട്ട നന്ദി അങ്ങോട്ടും... ലിറിക്സ് കൂട്ടിചേര്‍ക്കാം

എതിരന്‍ കതിരവന്‍ said...

പുതിയ(?) പാട്ടുകാരാ കൊള്ളാമല്ലൊ ശബ്ദം! കോണ്‍ഫിഡന്‍സിന്റെ പ്രശ്നമുണ്ട് അല്ലെ? ഇനിയങ്ങോട്ട് ഇത് സ്ഥിരം പരിപാടി ആക്ക്കിക്കൊള്ളുക. ഞങ്ങളൊക്കെ കേള്‍ക്കാനുണ്ട്. പിന്നെ തൊണ്ടയങ്ങോട്ട് ഇനിയും തുറന്നു പാടിക്കോളുക. എന്തിനാ അടച്ചുപാടുന്നത് ( പിന്നെയങ്ങോട്ട്
താഴ്ന്ന ശൃതി എടുക്കുമ്പോള്‍ തൊണ്ട തുറന്നോളും)

എന്നാല്‍....അടുത്തപാട്ടിനു കാണാം.

smitha adharsh said...

ഇയാള് പറഞ്ഞ പോലെ വലിയ കുഴപ്പമൊന്നും എനിക്ക് തോന്നിയില്ല കേട്ടോ...നന്നായി പാടിയാല്ലോ....ശ്രുതി,ഗമകം,സംഗതി....ഇതെല്ലാം ഉണ്ടായിരുന്നു....ഹി..ഹി.ഹി.ഹി.ഒരു റിയാലിറ്റി ഷോ ജഡ്ജ്മെന്റ് കോപിയടിച്ചതാ..എന്നാലും മൊത്തത്തില്‍ കൊള്ളാം കേട്ടോ..

പൊറാടത്ത് said...

എതിരന്‍ ജീ... വന്നതില്‍ വളരെ സന്തോഷം..

താങ്കള്‍ പറഞ്ഞതെല്ലാം വളരെ ശരി..കോണ്‍ഫിഡന്‍സില്ല്യ.. തുറന്ന് പാടുന്നില്ല..എല്ലാം ശരി.. പഠിയ്ക്കാതെ ക്ലാസ്സില്‍ പോകുന്ന ഒരു കുട്ടിയുടെ പേടി..!!

സംഗീതം വലിയ ഹരമായിരുന്നു.. പക്ഷെ.., പഠിയ്ക്കാനൊത്തില്ല.., ആ കാലത്ത്...

ഇപ്പോ പിന്നെ വയസ്സായില്ലേ.. അതുകൊണ്ടൊരു മടിയും..

ഒരിയ്ക്കല്‍, ബോംബെയില്‍ വെച്ച്, മുപ്പത്തഞ്ചാം വയസ്സില്‍, ഒന്ന് ശ്രമിച്ച് നോക്കിയതാ.. ചെറിയ കൊറേ കുട്ടികളുടെ ഇടയില്‍ ഒരു വല്ല്യപ്പൂപ്പന്‍..!! പിന്നെ, മാഷാണെങ്കി, ഒരു മാസം കഴിഞ്ഞിട്ടും തുടങ്ങിയോടത്ത് തന്നെ..!! അന്ന് നിര്‍ത്തി..

കുട്ടിക്കാലത്ത്, അച്ഛനും അമ്മയും, ഉറങ്ങാന്‍ നേരത്ത് പാടിയിരുന്നത് കേട്ട് വളര്‍ന്ന ഒരു സംഗീത പാരമ്പര്യം മാത്രം.. ഒരുപാട് കുറവുകളുണ്ടെന്ന് എനിയ്ക്ക് മാത്രമല്ല, കേള്‍‍ക്കുന്ന നിങ്ങള്‍‍ക്കും മനസ്സിലാകും..

എന്നാലും ഒരു ചെറിയ ആഗ്രഹം..! അതുകൊണ്ട് മാത്രമാണ് ഇതിന് ഇറങ്ങി പുറപ്പെട്ടത്..

വന്നതിനും അഭിപ്രായം അറിയിച്ചതിനും ഒരിയ്ക്കല്‍ കൂടി നന്ദി പറയുന്നു...

പൊറാടത്ത് said...

സ്മിത... ഈ ഐഡിയ സ്റ്റാര്‍ സിംഗര്‍ വരുത്തി വെച്ച ഒരു ഇതേ.. ഇപ്പോ എല്ലാരും സംഗീതത്തിനെ നിരൂപിയ്ക്കാന്‍ പഠിച്ചു..!

വന്നതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം..

പൊറാടത്ത് said...

ഗീതടീച്ചറേ.. വരികള്‍ ചേര്‍ത്തീട്ടുണ്ട് ട്ടോ..

ആ ഒരു കാര്യം ഞാന്‍ നേരത്തെ എന്താ ഓര്‍ക്കാഞ്ഞത്...!!?? (ഞാന്‍ ഒരു M.B.!!, മനസ്സിലായില്ലേ.., മന്ദബുദ്ധീ..)

കാപ്പിലാന്‍ said...

good sound :)

എതിരന്‍ കതിരവന്‍ said...

Learning classical music is not a prerequisite for singing. Would you believe S. Janaki did not have classical training? She had learnt some naadasvaram, that is all. S. P. Balasubramanyam also is not trained!. He was nervous to take upon "zankaraa..naadazareera paraa...". PukazhEnthi enforced confidence in him and taught him..

jayachandran had learnt mrudangam only.

Enough reasons for you to continue singing. Best wishes again!

പൊറാടത്ത് said...

കാപ്പിലാന്‍ ജീ.. വന്നതിനും അഭിപ്രായത്തിനും നന്ദി..

എതിരന്‍ ജീ... ഈ പ്രോത്സാഹനത്തിന് ഒരിയ്ക്കല്‍ കൂടി നന്ദി..

ഗീത said...

സാരമില്ല പൊറാടത്തേ, രണ്ടുമൂന്നു വട്ടം തട്ടില്‍ പോയി ഇടിച്ചുകഴിയുമ്പോള്‍ പിന്നെ ഇമ്മ്യൂണിറ്റി നേടും. പിന്നെ ഇടിച്ചാലും വേദന അറിയില്ല....

എതിരന്‍‌ ജി പറഞ്ഞപോലെ കുറച്ചുകൂടി തുറന്നു പാടിയിരുന്നെങ്കില്‍ എന്ന് എനിക്കും തോന്നിയിരുന്നു...ഏന്തായാലും പാടാന്‍ അറിയാം. അപ്പോള്‍ പിന്നെ ഇനി സധൈര്യം പാടുക.

സംഗീതം പഠിക്കാന്‍ പ്രായം പ്രശ്നമേയല്ല. ഞാനും പൊറാടത്തിനെപ്പോലെ വയസ്സാന്‍ കാലത്തു കൊച്ചുപിള്ളേരുടെ കൂടെ ഇരുന്ന് പാട്ട് പഠിച്ചിട്ടുണ്ട്. ഇപ്പോഴും ചിലപ്പോള്‍ പോകാറുണ്ട്.
ഇങ്ങു തിരുവനന്തപുരത്ത് വയസ്സന്മാര്‍ക്കും വയസ്സികള്‍ക്കും വേണ്ടി സംഗീതക്ലാസ്സുകള്‍ നടത്തുന്ന ഇടങ്ങളുണ്ട്.
അതുകൊണ്ട് ഞങ്ങളുടെയൊക്കെ കാതുകള്‍ക്കിമ്പം പകര്‍ന്നുകൊണ്ട് ഇനിയും നല്ല നല്ല പാട്ടുകള്‍ പോരട്ടേ.....

ലിറിക്സ് പോസ്റ്റിയതിന് നന്ദി....

ഹരിശ്രീ said...

കൊള്ളാം...

ആശംസകള്‍...