Tuesday, 24 June 2008

ഒരു തല്ലുകൊള്ളി പാട്ട് - “ഇന്നലെ മയങ്ങുമ്പോള്‍...“

കുറച്ച് നാളുകളായി, ആരടെങ്കിലും കയ്യില്‍നിന്ന് രണ്ടെണ്ണം കിട്ടീട്ട്. ഇന്നലെ രാത്രി ഒറങ്ങാന്‍ കെടന്നേപ്പഴാ, എന്നാ ആ ഒരു കൊറവ്‌ അങ്ങ്ട് പരിഹരിച്ചേക്കാം എന്ന് ഒറപ്പിച്ചത്. അതിന് പറ്റിയ ഏറ്റവും എളുപ്പവഴിയായി തോന്നിയത്, താഴെ കൊടുത്തിരിയ്ക്കുന്ന അക്രമം പ്രവര്‍ത്തിയ്ക്ക്യാ എന്നാ..

അപ്പോ തൊടങ്ങ്വല്ലേ...

എല്ലാവരും നിര്‍ത്തി നിര്‍ത്തി തല്ലണം... എന്നാലല്ലേ പതം വരൂ...?

ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി. ഭാസ്കരന്‍
സംഗീതം : എം. എസ്. ബാബുരാജ്
പാടിയത് : യേശുദാസ്

ഇപ്പോ, തല്ല് വാങ്ങാന്‍ വേണ്ടി പാടുന്നത് : പൊറാടത്ത്



ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നൂ

പൌര്‍ണ്ണമി സന്ധ്യ തന്‍ പാലാഴി നീന്തി വരും
വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ
തങ്കകിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തംബുരു ശ്രുതി മീട്ടി നീ വന്നൂ

വാനത്തിന്‍ ഇരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്പം പോലെ
മാടിവിളിയ്ക്കാതെ നീ വന്നു

21 comments:

പൊറാടത്ത് said...

കുറച്ച് നാളുകളായി, ആരടെങ്കിലും കയ്യില്‍നിന്ന് രണ്ടെണ്ണം കിട്ടീട്ട്. ഇന്നലെ രാത്രി ഒറങ്ങാന്‍ കെടന്നേപ്പഴാ, എന്നാ ആ ഒരു കൊറവ്‌ അങ്ങ്ട് പരിഹരിച്ചേക്കാം എന്ന് ഒറപ്പിച്ചത്.

അപ്പോ തൊടങ്ങ്വല്ലേ...നിര്‍ത്തി നിര്‍ത്തി തല്ലണം... എന്നാലേ പതം വരൂ

എതിരന്‍ കതിരവന്‍ said...

ഈ പാട്ടിനു ആരാണു തല്ലാന്‍ വരുന്നത്? സൂക്ഷ്മത കൈവരുത്താന്‍ അങ്ങേയ്യറ്റം ശ്രമിച്ചിട്ടുണ്ടെന്നു വ്യക്തം. സംഗതികള്‍ മിക്കയിടത്തും കൃത്യമാണ്. പ്രാക്റ്റീസിന്റെ കുറവ് അവിടെയിമിവിടെയും കാണാവുന്നത് പരിഹരിക്കാനേ ഉള്ളു.

ആ “മാടിവിളിക്കാതെ നീ വന്നു” ഭാഗം ഒന്നാന്തരമായിട്ടുണ്ട് കേട്ടോ.

അഭിലാഷങ്ങള്‍ said...

നൈസ് ..നൈസ്..

ഈ പാട്ട് കേട്ട് ആരേലും പൊറാടത്തിനെ തല്ലാന്‍ വന്നാല്‍ അവനെ ഞാന്‍ തല്ലും. നന്നായി പാടീട്ടുണ്ട്. സംഗതികള്‍ ഒക്കെ ശ്രദ്ധയോടെ പാടാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ബ്ലോഗ് ഞാന്‍ ആദ്യമായി കാണുകയാ. ഇടക്കിടെ പാട്ട് പാടി പോസ്റ്റ് ചെയ്യണം കേട്ടോ. അല്ലേല്‍ ഷേപ്പ് മാറ്റും, പറഞ്ഞേക്കാം. :)

തമനു said...

നന്നായി പാടിയിട്ടുണ്ടല്ലൊ പൊറാടത്തേ..

എതിരന്‍‌ജി സൂചിപ്പിച്ച പോലെ സൂക്ഷ്മത കൈവരുത്താനുള്ള ആ ശ്രമത്തിനു 100 മാര്‍ക്കു്. :)

കാപ്പിലാന്‍ said...

ആകാശവാണി ,
നല്ല പാട്ടാണല്ലോ മാഷേ ..ആശംസകള്‍

ബഹുവ്രീഹി said...

പൊറാടത്തേ,

നന്നായിണ്ട്. കേള്‍ക്കാന്‍ നല്ല സുഖം. ഇഷ്ടമായി.

OAB/ഒഎബി said...

തല്ലാന്‍ വരുന്നവരെ നേരിടാന്‍ ഈ പാട്ട് പാടിയാല്‍ മതിയല്ലൊ.
പാട്ട് പരീക്ഷണം വിജയം.

പ്രിയത്തില്‍ ഒഎബി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, ഒന്നൂടി പ്രേമിച്ച് നടക്കാന്‍ തോന്നുന്നു, മുന്നിലൊന്നും വന്ന് ചാടല്ലേ

നന്നായി പാടിയിരിക്കൂന്നു..

ചന്ദനമണിവാതില്‍ പാ‍തിചാ‍രി... ആ പാട്ട് ഒന്നു പാടാമോ?

പാമരന്‍ said...

പൊറാടത്തേ ലേറ്റായിപ്പോയി..

എന്താ പാട്ട്‌! തല്ലു കൊള്ളേണ്ടതു തന്നെയാ... ഇതൊക്കെ കയ്യില്‍ വെച്ചിട്ടു ഇടയ്ക്കിടെ ഓരോന്നു പോസ്റ്റാത്തതിന്‌..

കേക്കാനാളുണ്ടു.. ധൈര്യമായിട്ടു പാടൂ...

മാണിക്യം said...

അസ്സലായി പാടിയിരിക്കുന്നു
എനിക്ക് ഇഷ്ടമുള്ള ഒരു പാട്ടാണിത്
പാടാനുള്ള കഴിവ് ദൈവം തരുന്നതാ
ഇവിടെ നിര്‍‌ത്തരുത്:
ഭാവുകങ്ങള്‍ ...

shahir chennamangallur said...

നന്നായിട്ടുണ്ട്. തല്ലു കൊള്ളിത്തരം ഒന്നും അല്ല കേട്ടോ. കേസേറ്റ് വലിയുന്നുന്ടോ ?..

ശ്രീവല്ലഭന്‍. said...

ഇനീം ഇതുപോലുള്ള പാട്ടുകള്‍ പാടിയില്ലെങ്കില്‍ അടി കിട്ടും. :-)

ദുര്‍ഗ്ഗ said...

ഈ പാട്ട് കേട്ടിട്ട് ഞാന്‍ പതിന്നാലു വര്‍ഷം പിന്നിലേയ്ക് പോയതു പോലെ .....ആ നല്ല ഓര്‍മ്മകളിലേയ്കൂ‍ എന്നെ ഒരിയ്കല്‍ കൂടി കൊണ്ടു പോയതിനു പൊറാടത്തിനു നന്ദി.നന്നായി പാടിയിരിയ്കുന്നു

Typist | എഴുത്തുകാരി said...

അപ്പോ ഇതൊക്കെ കയ്യിലുണ്ട്‌ അല്ലേ. ഒരാളും വരില്ലാട്ടോ തല്ലാന്‍. നന്നായിട്ടുണ്ട്‌.

Kiranz..!! said...

അത്യുഗ്രന്‍ സാധനം.ഇതു പോലുള്ള സംഗതികള്‍ ഉള്ള പാട്ടുകള്‍ കാണുമ്പോഴേ മുട്ടുവിറ,തൊണ്ടക്ക് കിച്ക് കിച്ച് ,ഛായ് സിമ്പിള്‍ പാട്ട് എന്നൊക്കെപ്പറഞ്ഞ് തടിയൂരുന്നവര്‍ക്ക് ഇതൊക്കെ ബ്ലോഗില്‍ കേള്‍ക്കുമ്പോള്‍ എന്താ ഒരു രസം..ഹൊയ്..ഹൊയ്..:)


മുട്ടുവിറച്ചു കൊണ്ട് വിധേയന്‍..!

RR said...

really nice! Thank you.

പൊറാടത്ത് said...

കാന്താരിക്കുട്ടി said.....

ഇത്രേം നന്നായി പാടീട്ടാണോ തല്ലു കൊള്ളി പാട്ട് എന്നു പറയുന്നത്.. ആ ശ്രീകുമാര്‍ ഒക്കെ എന്തിനു കൊള്ളാം ഇതാണ് നല്ല പാട്ട്..ഹൃദയം ദേവാലയം എന്ന പാട്ട് പാടി പോസ്റ്റാവോ..

09 July 2008 17:53

പൊറാടത്ത് said...

തല്ലുകൊള്ളിപാട്ട് കേട്ട് അഭിപ്രായം അറിയിച്ചവര്‍ക്കെല്ലാം വളരെ നന്ദി (ഒരു യാത്ര കഴിഞ്ഞ് ഇന്ന് എത്തിയതേയുള്ളൂ..)

എതിരന്‍ ജീ..ഈ പ്രോത്സാഹനത്തിന് വളരെ നന്ദി..

അഭിലാഷങ്ങള്‍.. വന്നതില്‍ വളരെ സന്തോഷം.. പിന്നെ, അല്ലെങ്കില്‍ തന്നെ ഷേപ്‌ലെസ് ആയിരിയ്ക്കുന്ന ഈ മോന്തേടെ ഷേപ് ഇനിയും മാറാന്‍ തീരെ താല്പര്യം ഇല്ലാത്തോണ്ട്, പറഞ്ഞ പോലെ തന്നെ ആവാം..


തമനു മാഷേ.. വന്നതിനും അഭിപ്രായമറിയിച്ചതിനും വളരെ നന്ദി..പിന്നെ, ആ നീലജലാശയത്തിലെ അതിക്രമം നന്നായിരുന്നല്ലോ? എന്താ തുടരാഞ്ഞത്..?

കാപ്പിലാന്‍.. വളരെ നന്ദി..

ബഹുവ്രീഹി... പെരുത്ത് സന്തോഷം..(പിന്നെ, നിങ്ങളുടെ ഒക്കെ അഭാവം ഒന്ന് മൊതലെടുത്ത് നോക്കീതാ.. വേഗം തിരിച്ച് വന്നില്ലെങ്കില്‍ ഇത്തരം ‘കലാപ‘ പരിപാടികള്‍ ഇനിയും ഉണ്ടാകും.., ഓര്‍മ്മയിരിയ്ക്കട്ടെ)

ഓ ഏ ബീ.. അഭിപ്രായത്തിന് നന്ദി

പ്രിയാ ഉണ്ണികൃഷ്ണന്‍.. താങ്കൂ.. താങ്കൂ.. ഞാനൊരു വിസയ്ക്ക് ശ്രമിയ്ക്കുന്നുണ്ട്.. ശരിയായാല്‍ വന്ന്‌ മുമ്പില്‍ ചാടാന്‍ നോക്കാം...
ചന്ദനമണിവാതില്‍ ശ്രമിയ്ക്കാം കേട്ടോ..

പാമരന്‍.. വളരെ സന്തോഷം.. പിന്നെ, പുതിയ “പാമരഡി“കളൊന്നും കാണാനില്ലല്ലോ ..?

മാണിയ്ക്യം.. വളരെ നന്ദി ഈ പ്രോത്സാഹനത്തിന്..

ഷഹീറേ..നന്ദി.. പിന്നെ വയസ്സൊക്കെയായില്ലേ.. അതാവും ചെറിയ ഒരു വലിച്ചില്‍..

ശ്രീവല്ലഭന്‍ ജീ.. വന്നതിലും അഭിപ്രായമറിയിച്ചതിലും വളരെ സന്തോഷം

ദുര്‍ഗ്ഗ.. താങ്ക്യൂ.. പിന്നെ, പതിനാല് കൊല്ലം പിറകിലേയ്ക്ക് കൊണ്ട് പോയതിന്റെ നന്ദി വരവ്‌ വെച്ചിരിയ്ക്കുന്നു..

എഴുത്ത്കാരീ... വളരെ നന്ദി

കിരണ്‍സേ.. വളരെ നന്ദി.. പിന്നെ, അങ്ങനെയങ്ങ് മുട്ട് വിറപ്പിയ്ക്ക്യൊന്നും വേണ്ട കേട്ടോ..

rr.. Thank you very much..

കാന്താരിക്കുട്ടീ...ആക്കീതാണോ..?!!എന്തായാലും സന്തോഷം..ഹൃദയം ദേവാലയം ശ്രമിയ്ക്കുന്നുണ്ട്.

Sunith Somasekharan said...

kollaam .... paadaan kazhivundu...

ഒരു സ്നേഹിതന്‍ said...

തല്ല് കോള്ളാന്‍ പ്രതീക്ഷിച്ച് വന്നിട്ട് ആരും ഒന്ന് കൊടുത്തില്ലാന്നു പറഞാല്‍ മോഷല്ലെ....
ടിഷ്യൂം...അ ടിഷ്യൂം...അ ടിഷ്യൂം...

ഈ ടിഷ്യൂം ഈ പാട്ട് പോസ്റ്റ് ചെയ്യാന്‍ വൈകിയതിനാണുട്ടോ...
നന്നായിട്ടുണ്ട്...

പൊറാടത്ത് said...

My CRACK Words...(അമ്മേ.. ഇതെന്തൊരു പേര്..!!) സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..

ഒരു സ്നേഹിതന്‍.. വളരെ നന്ദി.. ആ പ്രേംനസീര്‍ സ്റ്റൈല്‍ ഇടി നല്ല ഇഷ്ടായി..