നേവിയിലെ സേവനം നിറുത്തി, ആ കലാപരിപാടി നാട്ടിൽ സാമാന്യം തരക്കേടില്ലാതെ നടത്തിക്കൊണ്ടിരുന്ന ചില സായാഹ്നങ്ങളിൽ, എനിയ്ക്ക് മുമ്പേ നേവി വിട്ട്, നാട്ടിൽ ചെത്തിനടന്നിരുന്ന, എന്റെ സുഹൃത്ത് രാമചന്ദ്രനും, അദ്ദേഹത്തിന്റെ കോളേജ് മേറ്റായിരുന്ന രാധാകൃഷ്ണനും പിന്നെ ഞാനും ചേരുന്ന ഒരു കൂടൽ ഉണ്ടാകാറുണ്ട്. രാമചന്ദ്രന്റെ ഇഷ്ടഗാനമായിരുന്ന ഈ ഗാനം രാധാകൃഷ്ണന്റെ വകയായി അവതരിപ്പിയ്ക്കപ്പെടാതെ, അത്തരം കൂടൽ ഒരിയ്ക്കൽ പോലും അവസാനിച്ചിരുന്നില്ല.
ദാ, ഇപ്പോൾ, ഈ ഗാനം ആവശ്യപ്പെട്ടിരിയ്ക്കുന്നത്, നമ്മുടെയെല്ലാം പ്രിയങ്കരിയായ പ്രിയാ ഉണ്ണികൃഷ്ണൻ. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് ഞാനും കരുതി. ബാക്കിയൊക്കെ നിങ്ങൾ സഹിയ്ക്ക്യാ, ക്ഷമിയ്ക്ക്യാ..
ഈ കസർത്ത്, പ്രിയാ ഉണ്ണികൃഷ്ണനും, ജീവിയുടെ ഡൈഹാർഡ് ഫാനായ പാമരനും സമർപ്പിയ്ക്കുന്നു. തല്ലാൻ വരുന്നവർ, ദയവു് ചെയ്ത്, തല്ല്, തെറി എന്നിവ മൂന്നായി പകുത്ത്, ഓരോ പങ്ക് അവർക്കും കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.
(ആർക്കെങ്കിലും നല്ലത് പറയാനുണ്ടെങ്കിൽ അത് പങ്ക് വെയ്ക്കണമെന്ന് എനിയ്ക്ക് വലിയ നിർബന്ധം ഇല്ല്യാട്ടോ....)
ചിത്രം : മരിയ്ക്കുന്നില്ല ഞാൻ
രചന : ഏഴാച്ചേരി രാമചന്ദ്രൻ
സംഗീതം : രവീന്ദ്രൻ
പാടിയത് : ജി. വേണുഗോപാൽ
വരികൾ വേണ്ടവർ ദാ, ഇവിടെ പോയാൽ മതി.
chandanamnivaathil... |
13 comments:
തല്ലാൻ വരുന്നവർ, ദയവു് ചെയ്ത്, തല്ല്, തെറി എന്നിവ മൂന്നായി പകുത്ത്, ഓരോ പങ്ക് അവർക്കും കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു...
തല്ലു മാത്രം ഞങ്ങക്ക്.. കയ്യടിയൊക്കെ നിങ്ങക്ക് അല്ലേ.. പണ്ടു നേവിയിലായിരുന്നെ കൊണ്ടു നല്ലൊരു മുങ്ങല്‍ വിദഗ്ദ്ധനുമായിരിക്കുമോ? അല്ലേല്‍ ഇടീം കൊണ്ട് ഞാന്‍ അങ്ങോട്ടു വരാം :)
കലക്കി ട്ടാ..
പാട്ടു കേട്ടൂട്ടോ. എന്തു മനോഹരമായ ഗാനം അല്ലേ, എത്ര കേട്ടാലും പിന്നെയുംകേക്കാന് തോന്നുന്നതു്.
അസ്സലായി പാടിയിട്ടുണ്ട്. എന്നാലും വേണുഗോപാലിന്റെ പാട്ട് അതേപോലെ മനസ്സിലുള്ളതുകൊണ്ടാവും ചെറിയ ചെറിയ ചില കുറവുകള്‍ തോന്നിയതു്. തുടക്കത്തിലെ ശൃംഗാ......രത്തിനു് ഇത്ര പൊക്കമില്ലെന്നു തോന്നുന്നു, അതുപോലെ ചില്ലറ ചിലതു്.
തല്ലും തലോടലും അനുവദിച്ചിട്ടുണ്ടല്ലോ, അതുകൊണ്ടാട്ടോ പറഞ്ഞേ.
എനിക്കൊരു കുഴപ്പമുണ്ട്. രാവിലെ ഏത് പാട്ടാണൊ കേക്കുന്നെ പിന്നെ അന്നന്തിയോളം ചുണ്ടില്‍ ആ വരികളായിരിക്കും. ഇന്ന് “ചന്തന മണി വാതില്‍....”
ഇത് കേട്ട് മുതലാളിയെങ്ങാനും അതിന്റെ അറ്ത്തം ചോദിച്ചാല്‍ ?. ഈ ‘മണിവാതില്‍’ എങ്ങനെ തറ്ജ്ജമ ചെയ്യും എന്നാണിപ്പൊ ആലോചന....
മാഷേ നന്നായിപ്പാടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..
പാടുവാനായി മികച്ചഗാനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നതില്‍ സന്തോഷം.
ചിത്രം പുറത്തുവരാഞ്ഞിട്ടും, നിരവധിപേരുടെ "ആത്മഗാന"മായിമാറിയതാണീ പാട്ട്.
പണ്ട് കോളേജില്‍, അല്പം 'അനുനാസികനായ' ഒരു ചങ്ങാതി, ചന്ദനമണിവാതില്‍ എന്നത് ശന്തനമണിവാതില് എന്നു പാടിയതും, ശേഷകാലം ശന്തനമണി എന്ന പേരില്‍ പ്രസിദ്ധനായതും ഓര്‍ത്തുപോയി........
i like......
ബഷീറിന്റെ മൊഴിമുത്തുകള്‍ പോസ്റ്റ് വായിച്ച കാരണം ഞാനിന്ന് സത്യം പറയാന്‍ പോവാ.
1. ശൃംഗാര ചന്ദ്രികേ ഒരിടത്തും ശരിയായിട്ടില്ല (കോട്ടുവായിട്ടു പാടണ പോലെ).
2. ശ്രുതി കൊറേ സ്ഥലത്ത് ചേരാനുണ്ട്.
3. പിച്ച് ശ്രദ്ധിക്കണം.
4. സംഗതികള്‍ മുഴുവന്‍ വന്നിട്ടില്ല
5. തുണ്ടുപല്ലവി അത്ര ശരിയായില്ലാ.
6. ഫീല്‍, എക്സ്പ്രഷന്‍സ് കുറച്ചു കൂടി ശരിയാക്കാമായിരുന്നു.
7. ആകെ മൊത്തം ട്ടോട്ടല്‍ എനിക്കിഷ്ടപ്പെട്ടു. നോട്ട് ബാഡ്.
നന്നായിട്ടുണ്ട് മാഷേ. എനിക്കിട്ട് സമര്‍പ്പിച്ചതിന് നന്ദി, ഇത് പാടിയതിനും.
മൂന്നായി പകുക്കെണ്ട, ഒക്കെ എടുത്തോ.കുറച്ച് ആ പാമൂനും കൊടുത്താ മതി
ഇഷ്ടപ്പെട്ടത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു :-)
എന്റെ ചന്ദനമണിവാതിൽക്കൽ വന്ന്, അഭിപ്രായമറിയിച്ച,
പാമരൻ
എഴുത്ത്കാരി
ഓഏബീ
ബൈജു
ബാഡ് ഗേൾ
അൽഫോൻസക്കുട്ടി
പ്രിയ ഉണ്ണികൃഷ്ണൻ
ശ്രീവല്ലഭൻ
എന്നിവർക്കെല്ലാം നന്ദി
നല്ലൊരു പാട്ടിന്റെ വികൃത രൂപം എന്ന് ഈ പാട്ട് കേട്ടെനിക്കെഴുതാൻ കഴിയില്ല...
എനിക്ക് ഇഷ്ടപ്പെട്ടൊരു പാട്ടാണിതു.
നന്നായിരിക്കുന്നു..
മാഷേ,
നന്നായിട്ടുണ്ട്.
:)
പാട്ടു കേട്ടിട്ട് 1/3 തെറി, തല്ല് മുതലായവ കനിഞ്ഞങ്ങു തരാം എന്നു വിചാരിച്ചിട്ട് പറ്റുന്നില്ല...
എങ്ങനെ പറ്റാന്‍? പാട്ടുകേട്ടിട്ടുവേണ്ടേ?
മനുഷ്യരെ ഇങ്ങനെ പറ്റിക്കരുത് കേട്ടോ പൊറാടത്തേ.
Post a Comment