എഴുപതുകളിലെ, യേശുദാസ് പാടിയ മനോഹരമായ ഒരു പാട്ടിനെ ‘ശരി’യാക്കുന്നതിനുള്ള എന്റെ ശ്രമം ഒന്ന് കേട്ട് നോക്കൂ..
ചിത്രം : പത്മവ്യൂഹം (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം. കെ. അർജുനൻ
Kuyilinte Maninada... |
കുയിലിന്റെ മണിനാദം കേട്ടു
കാട്ടില്‍ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടിൽ
രണ്ട് കുവലയപൂക്കള്‍ വിടര്‍ന്നു(കുയിലിന്റെ...)
മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ വിണ്ണിലിറങ്ങി
ആ മിഴിത്താമര പൂവില്‍ നിന്നും
ആശാ പരാഗം പറന്നു
ആ വര്‍ണ്ണ രാഗ പരാഗം
എന്റെ ജീവനില്‍ പുല്കി പടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടു
ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാ നൂല് ചേല പോലെ
ഈ കാട്ടു പൂന്തേനരുവീ നിന്നും
ഇളവെയില് പൊന്നില്‍ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നവീണയായ് എന്നില്‍ നിറഞ്ഞു (കുയിലിന്റെ...)
31 comments:
എഴുപതുകളിലെ, യേശുദാസ് പാടിയ മനോഹരമായ ഒരു പാട്ടിനെ ‘ശരി’യാക്കുന്നതിനുള്ള എന്റെ ശ്രമം ഒന്ന് കേട്ട് നോക്കൂ..
ഹൌ ! എത്ര നന്നായി പാടിയിരിക്കുന്നു..അസൂയ വന്നിട്ട് വയ്യേ !!
വളര്രെ നന്നായി പാടിയിരിയ്ക്കുന്നു .
കുയില്‍ പാട്ടൂപോലെ മനോഹരം
മനോഹരം പൊറാടത്തപ്പാ.ചെറ്യേ ഒരിംഞ്ചക്ഷൻ പോലും തരാനില്ല,എന്നിരിക്കിലും വിദഗ്ദപരിശോധനക്ക് പാട്ട് സർജന്മാർക്ക് റഫർ ചെയ്യുന്നു :)
ഇഷ്ടമായി ഈ ആലാപനവും ഗാനവും...
ഇതു നല്ല ഉഗ്രനായിട്ടുണ്ട് പൊറാടത്ത്. ശബ്ദം ഒക്കെ മനോഹരമായിരിക്കുന്നു.
എന്തായാലും ഒരു ഗായകന് എന്ന നിലയില്‍ പൊറാടത്ത് താമസിയാതെ അറിയപ്പെടും.
ആല്ബങ്ങളിലൊക്കെ ഒരു കൈ നോക്കിക്കൂടേ?
ആശംസകള്‍.
ഞാനും കേട്ടു കുയിലിന്റെ മണിനാദം. ശരിക്കും നന്നായി പാടിയിരിക്കുന്നു.
നന്നായിരിക്കുന്നല്ലോ പോറോടത്തെ.നല്ല സ്വരം ...ഗീത ചേച്ചി പറഞ്ഞത് പോലെ ഒന്ന് നോക്കിക്കൂടെ .
:)
പൊറാടത്തിന്റെ മണിനാദം കേട്ടു
ഞങ്ങളുടെ കോളജ് കാലത്ത് മനസ്സില്‍
കോറിയിട്ടാ പട്ടാണ്.. :)
ഒന്നും കൂടി കേട്ടപ്പോള്‍
മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ വിണ്ണിലിറങ്ങി ...
പഴേ ക്യാസറ്റ് കളക്ഷന്‍ പലതും പോയി...
മടിയ്ക്കാതെ ഇടയ്ക്ക് പഴയ പാട്ടുകള്‍
പാടി പോസ്റ്റ് ചെയ്യു .. നല്ല ശബ്ദം !
ഈശ്വരന് ഈ ശബ്ദത്തെ അനുഗ്രഹിക്കട്ടെ!!
പ്രിയ പൊറാടത്ത്
കുയില്‍ നന്നായി പാടി കേട്ടോ.
ഇനി കുറ്റങ്ങള്‍ തുടങ്ങാം- (വിമര്‍ശിച്ചില്ലെങ്കില്‍, പ്രത്യേകിച്ചും കിരന്സ് പിന്നാലെ വരുന്നവര്‍ക്ക് ഏല്പിച്ചു തന്നിട്ട്--:))
അയ്യോ പ്രത്യേകിച്ചൊന്നും പറയാനില്ല കേട്ടൊ.
ഒരെണ്ണം ദേ എനിക്കു തോന്നുന്നത് =-ഓര്‍മ്മയില്‍ നിന്ന്
"മാനത്തെ മായാവനത്തില്‍ നിന്നും മാലാഖ 'മണ്ണില്‍" അല്ലേ ഇറങ്ങിയത് എന്നാണ്.
എനിക്ക് പാട്ടുകള്‍ കേള്‍ക്കാന്‍ സൗകര്യമുള്ള ഹായ് സ്പീഡ് കണജ്ഷന് അടുത്തു കിട്ടിയതേ ഉള്ളു അതുകൊണ്ട് ഓരോന്നായി കേള്‍ക്കട്ടെ.
എനിക്കും പഠിക്കുന്ന കാലത്ത് വളരെ ഇഷ്ടമുള്ള പാട്ടായിരുന്നു ഇത്
വൗ...സൂപ്പർബ്!
Good one :-)
നന്നായിരിക്കുന്നു ...
പൊറാടത്തേ നന്നായിരിക്കുന്നു ആലാപനം.
എനിക്കും ഇഷ്ടമുള്ള പാട്ടാണിത്...
good...really good
poraatathe nannaayirikkunnu
വളരെ നന്നായി പാടിയിരിക്കുന്നു :).. ഹൈ പോകുന്ന സ്ഥലത്ത് ഒന്നു കൂടി കോണ്‍ഫിഡന്റ് ആയി പാടിയാല്‍ ഇനിയും നന്നാകും എന്നു തോന്നുന്നു .. ഓള് ദി ബെസ്റ്റ് :)
കുയിലിന്റെ മണിനാദം കേട്ടു, ഗംഭീരമായിട്ടുണ്ട്!
ഇഷ്ടമായി. :)
മാഷേ പട്ടാളത്തില്‍ എന്തായിരുന്നു പണി??
ഇവിടെ വന്ന്, ഇത് സഹിച്ച എല്ലാവർക്കും നന്ദി..
കാന്താരിക്കുട്ടീ.. അസൂയപ്പെടുകയൊന്നും വേണ്ട. ഇനി എന്നാണാവോ കാന്താരിയുടെ ഒരു പാട്ട് ബ്ലോഗ് തുടങ്ങുന്നത് എന്നും കാത്തിരിയ്ക്കുകയാണ്. നന്ദി
പ്രിയാ ഉണ്ണികൃഷ്ണൻ..ഹൗ.. അത്രയ്ക്ക് അങ്ങ് വേണമായിരുന്നോ,,?!! :)സന്തോഷായി..
കിരൺസേ.. സന്തോഷം. സർജ്ജന്മാരൊന്നും ഇത് വരെ വന്നിട്ടില്ല്യ. അതോണ്ട്, ഈ അസുഖം അടുത്തൊന്നും മാറില്ല്യ എന്ന് തോന്നുന്നു.
ശിവാ.. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി
ഗീതചേച്ചീ.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ, ആ പറഞ്ഞതൊന്നും ഇനി ഈ വയസ്സ് കാലത്ത് ഉണ്ടാകില്ല.
അൽഫോൻസാമ്മെ.. വളരെ നന്ദി.
കാപ്പിലാൻ.. ആ അഭിപ്രായത്തിന് നന്ദി. പിന്നെ, ഗീതേച്ചിയോട് പറഞ്ഞപോലെ, ആ സമയം ഒക്കെ കഴിഞ്ഞില്ലേ? അല്ലെങ്കിതന്നെ, അതിനുമാത്രമൊക്കെ നമ്മളെവിടെ ആയി??!!!
മാണിയ്ക്ക്യം ചേച്ചീ... പഴയ പാട്ടുകൾ തന്നെയാണിപ്പോഴും എനിയ്ക്ക് കൂടുതലിഷ്ടം. ഇത്ത് ഇഷ്ടപ്പെട്ടുവെങ്കിൽ, ഇതുപോലെ, ഇടയ്ക്കെല്ലാം ഓരോന്നാവാം. വന്നതിൽ വളരെ സന്തോഷം.
പണിയ്ക്കർ സാർ.. അവസാനം കോഴിയ്ക്ക് മുല വന്നു അല്ലേ..:) വളരെ സന്തോഷം. പിന്നെ,ആ വരികളിൽ “മണ്ണിലിറങ്ങി“ എന്ന് തന്നെയാണ് ശരി. കരോക്കെ സിഡിയോടൊപ്പമുള്ള വരികളുടെ പ്രിന്റിൽ വിണ്ണിൽ എന്നായിരുന്നു. അതിനുശേഷം, ആ പാട്ട് കേട്ട് നോക്കിയപ്പോഴാണ് തെറ്റ് മനസ്സിലായത്. വളരെ നന്ദി.
മയൂര.. വളരെ നന്ദി
ശ്രീവല്ലഭൻ സാർ... വന്നതിൽ വളരെ സന്തോഷം
ഭദ്ര.. അഭിപ്റായത്തിന് നന്ദി
വേണു.. ഇഷ്ടപെട്ടു എന്നറിയിച്ചതിൽ വളരെ സന്തോഷം..
സ്മിത ആദർശ്.. വളരെ നന്ദി
അനൂപ്.. വളരെ നന്ദി. പിന്നെ, എന്നാ അന്ന് പറഞ്ഞ പരിപാടി തുടങ്ങുന്നത്..?
സുരേഷ്.. ഹൈയിൽ ചെറിയ പ്രശ്നം ഉണ്ട്. അതിനിനി എന്താ ചെയ്യ്യാ..? വന്നതിനും അഭിപ്രായത്തിനും നന്ദി.
എഴുത്തുകാരി.. വളരെ നന്ദി.
രാമചന്ദ്രൻ.. വളരെ സന്തോഷം.
രഘുനാഥ്.. പട്ടാളത്തിൽ എന്തായാലും പാട്ടായിരുന്നില്ല പണി. പിന്നെ, മുംബൈ നേവിനഗറിലെ ശിവക്ഷേത്രത്തിൽ ഇടയ്ക്കെല്ലാം ഭജനകളിൽ പങ്കെടുക്കാറുണ്ട്..:)വന്നതിൽ സന്തോഷം
പാടിയതില്‍ ബെസ്റ്റ് പാട്ട് ഇതു തന്നെ.
മാലാഖ വിണ്ണിലിറങ്ങി വാക്കുമാറിയെങ്കിലും ആ ഭാഗം നന്നായി.
സ്വതവേ ഉള്ള ബേസ് കൂട്ടാന്‍ ഒരു ശ്രമം നടത്തിയോ? അങ്ങനെയാകുമ്പോള്‍ ശ്രുതി മുകളിലാക്കുമ്പോള് ഭൃഗ കിട്ടാന്‍ പ്രയാസം വരും.
പല്ലവി ആവര്‍ത്തിച്ചപ്പോള്‍ സ്വല്പ്പം ഏകാഗ്രത പോയോ എന്നു സംശയം.
എന്ത്, പട്ടാളത്തില്‍ പാട്ടല്ലായിരുന്നു ജോലിയെന്നോ? കഷ്ടം.
മണിനാദം കേട്ടു........മാഷേ പാടിയതിഷ്ടമായി........ആശംസകള്‍.
അടുത്തപാട്ടുമായി വേഗം വരൂ.............
കുയിലിന്റെ മണിനാദം ഇന്നാണ് കേള്‍ക്കാന്‍ പറ്റിയത്. നന്നായിട്ടുണ്ട്. അതുപോലെ തന്നെ ‘ഹൃദയസരസ്സിലെ’യും.
കുയിലേ..പൊറാടത്ത് കുയിലേ...മണിനാദം ഞാനും കേട്ടു :) നല്ലൊരു ഗായകന് ഞമ്മന്റെ സുഹൃത്ത് ഉണ്ടെന്ന് വീമ്പ് പറയാമല്ലോ എനിക്ക് :)
എതിരൻ മാഷ്.. വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. ബേസ് കൂട്ടാൻ മനപൂർവ്വം ശ്രമിച്ചതല്ല, കുറച്ച് ഇഫക്ട്സ് ചേർത്തപ്പോൾ വന്ന് പോയതാ.. :)
ബൈജു.. വന്നതിൽ വളരെ സന്തോഷം. അടുത്തത് അധികം വൈകാതെ തന്നെ കൊണ്ട് വരാം.
കൃഷ്.. നന്ദി.
നിരക്ഷരൻ.. വന്നതിന് നന്ദി. പിന്നെ, ആ വീമ്പ് പറച്ചിൽ തിരിച്ചും ആവാലോ അല്ലേ..? :)
ഇല്ല, സമയം ഒന്നും കഴിഞ്ഞുപോയിട്ടില്ല. എന്തായാലും ഈ ശബ്ദം വച്ച് ഇനിയും ഒരു 20 വര്‍ഷം കൂടി പാടാന്‍ കഴിയും. ഒന്നു ശ്രമിച്ചുനോക്കൂ.
പൊറാടത്ത് മാഷെ,
പാട്ട് അസ്സലായി. ഖോഡുകൈ.
പാട്ട് മുൻപ് കേട്ടിരുന്നു. കമന്റാൻ പറ്റിയില്യ എന്നേയുള്ളൂ.
ഗീതേച്ചീ.. ഈ രണ്ടാം സന്ദർശനത്തിനും ആ വാക്കുകൾക്കും ഒരുപാട് നന്ദി..
ബഹുവ്രീഹി.... ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ സന്തോഷം..
വീണ്ടും വന്നതാണ് അടുത്ത പാട്ട് വന്നോ ഇല്ലിയോ എന്നറിയാന്‍ .വേഗം വേണേ .
Post a Comment