തല്ലുവാങ്ങാൻ പല വഴികൾ ഉള്ളതിൽ ഒന്ന്..
വരൂ.. ഒന്ന് തല്ലിയിട്ട് പോകൂ..
ചിത്രം : ലോട്ടറി ടിക്കറ്റ് (1970)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി
മനോഹരി നിന്‍ മനോരഥത്തില്‍
മലരോടു മലര്‍ തൂവും മണിമഞ്ച തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാധകനാണോ ഈ ആരാധകനാണോ
ഹൃദയവതി നിന്‍ മധുര വനത്തിലെ
മലര്‍വാടമൊരു വട്ടം തുറക്കുകില്ലേ
അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
നുകരുവാന്‍ അനുവാദം തരികയില്ലെ
അധര ദളപുടം നീ വിടര്‍ത്തിടുമ്പോള്‍
അതിലൊരു ശലഭമായ് ഞാനമരും (മനോഹരി)
പ്രണയമയീ ആ...ആ..
പ്രണയമയീ നിന്റെ കണിമുത്തു വീണയിലെ
സ്വരരാഗ കന്യകളെ ഉണര്‍ത്തുകില്ലെ
അനുരാഗ മധുമാരി ചൊരിയുമാ സുന്ദരിമാര്‍
അനുകാനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും
ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍ (2)
ഒരു യുഗ ജേതാവായ് ഞാന്‍ വളരും (മനോഹരി)
Thursday, 13 November 2008
Subscribe to:
Posts (Atom)