വാലന്റൈൻ ഡേ ആയതുകൊണ്ടോ എന്തോ ഇന്നലെ കാലത്ത് തൊട്ടേ ഈ ഒരു പാട്ടേ നാവിൻ തുമ്പത്ത് വന്നുള്ളൂ. ഇതിലെ ‘മരണകുടീര‘വും ‘മൃതി’യും ഒക്കെ കേട്ട് പെണ്ണുമ്പിള്ള തല്ലാൻ വന്നുവെങ്കിലും ഒരു വിധത്തിൽ ഈ പരുവത്തിൽ ആക്കിയെടുത്തു.
രാത്രിവണ്ടി എന്ന ചിത്രത്തിൽ, പി.ഭാസ്കരൻ രചിച്ച് എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവ്വഹിച്ച് യേശുദാസ് പാടിയ മനോഹരമായ ആ ഗാനത്തിന്റെ വികലമായ എന്റെ ‘കൃത്യം‘ നിങ്ങൾക്കായി അവതരിപ്പിയ്ക്കുന്നു.
ഇവിടെനിന്നും Download ചെയ്യാം.
വരികൾ..
വിജനതീരമേ... എവിടെ... എവിടെ..
രജതമേഘമേ....എവിടെ....എവിടെ
വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ
മരണകുടീരത്തിൻ മാസ്മര നിദ്ര വിട്ടു
മടങ്ങി വന്നൊരെൻ പ്രിയസഖിയെ
രജത മേഘമേ കണ്ടുവോ നീ
രാഗം തീർന്നൊരു വിപഞ്ചികയെ
മൃതിയുടെ മാളത്തിൽ വീണു തകർന്നു
ചിറകുപോയൊരെൻ രാക്കിളിയെ
നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മത്സഖിയെ
പരമശൂന്യതയിലെന്നെ തള്ളീ
പറന്നുപോയൊരെൻ പൈങ്കിളിയെ
Sunday, 15 February 2009
Subscribe to:
Post Comments (Atom)
40 comments:
വാലന്റൈൻ ഡേ ആയതുകൊണ്ടോ എന്തോ ഇന്നലെ കാലത്ത് തൊട്ടേ ഈ ഒരു പാട്ടേ നാവിൻ തുമ്പത്ത് വന്നുള്ളൂ. ഇതിലെ ‘മരണകുടീര‘വും ‘മൃതി’യും ഒക്കെ കേട്ട് പെണ്ണുമ്പിള്ള തല്ലാൻ വന്നുവെങ്കിലും ഒരു വിധത്തിൽ ഈ പരുവത്തിൽ ആക്കിയെടുത്തു.
ബാബുരാജിന്റെ അതിമനോഹരമായ ഗാനങ്ങളിലൊന്ന് പൊറാടത്ത് ആലപിച്ചപ്പോൾ മനോഹരമായി.പാട്ട് ആസ്വദിച്ചു അതിനൊപ്പം അതിന്റെ തലക്കെട്ട് ചിരിപ്പിക്കുകയും ചെയ്തു!!
നന്നായിരിയ്ക്കുന്നു മാഷേ
മാഷെ,
ഈ പാട്ട് ആദ്യമായാണ് കേൾക്കുന്നത്.
നന്നായിട്ടുണ്ട്. ഇതു തന്നെ ഒറിജിനൽ. വോകൽ വോളിയം ഒരു പൊടിക്ക് കൂട്ടിയാലൊ?
ഈ ഗാനം ഞാന്‍ ആദ്യമായാ കേള്‍ക്കുന്നത്....തികച്ചും ആസ്വാദ്യകരം....ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് തരാമോ!
നല്ല ടൈമിങ്ങ്; പക്ഷേ ശബ്ദം ചിലയിടത്ത് ഫ്ലാറ്റായിപ്പോകുന്നില്ലേ എന്നൊരു സംശയം...
[എന്റെ മാത്രം അഭിപ്രായമാണേ, തല്ലല്ലേ....]
ശ്ശെടാ ഈ വാലന്റെ എന്നൊക്കെ കണ്ട് നേരത്തെ നോക്കാതെ പോയതായിരുന്നു. നമ്മുടെ പോറാടത്തിന്റെ പാട്ടാണെന്നറിഞ്ഞത് കാന്താരിയുടെ കമന്റു കണ്ടാണ്.
എനിക്കു ഇഷ്ടമുള്ള ഒരുപാട്ടാണ്. നന്നായി പാടിയിരിക്കുന്നു.
അല്പം കൂടി മുഴക്കം കൊടുത്ത് പാടാമായിരുന്നോ?
നന്നായിരിക്കുന്നു :)
നന്നായിരിക്കുന്നു മാഷെ. പണിക്കര്‍ സാര്‍ പറഞ്ഞപോലെ ഇച്ചിരി മുഴക്കം കൂടി കയറ്റിയിരുന്നെങ്കില്‍ ഒന്നു കൂടി കലക്കനായേനെ എന്നു തോന്നി..
നന്നായി പാടിയിട്ടുണ്ട്... ബാസ് കുറച്ച്കൂടിയുണ്ടായിരുന്നെങ്കില് കലക്കിയേനെ.വാലന്റൈന്‍സ് ഡേ ഈ പാട്ട് പാടിയിട്ട് ഭാര്യ അടിക്കാന്‍ വന്നതാണോ കുറ്റം.....
Wow ..Super Porodath ...
Happy Val Ending Day
പൊറാടത്ത്,
ഈ പഴയ പാട്ട് തപ്പി കൊണ്ടു തന്നതിനു
ഒത്തിരി ഒത്തിരി നന്ദി..
എന്റെ പഴേ കളക്ഷന്‍,
ക്യാസറ്റ് കുരുങ്ങി പൊട്ടിയതില്‍
“വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയെ”
ഉണ്ടായിരുന്നു.
കേള്‍ക്കാന്‍ സാധിച്ചപ്പോള്‍ സന്തോഷം
പഴയപാട്ടിന്റെ ഇമ്പം ഒട്ടും ചോരാതെ പാടി!
പാട്ട് നന്നായിരുന്നു ...
അസൂയ സഹിക്കാൻ പറ്റണില്ലേ ! രണ്ടാമതു പാടിയത് സൂപ്പർ ! ഞാൻ ഡൗൺ ലോഡ് ചെയ്തു ട്ടോ
ഇപ്പൊ കലക്കി.....
ശിവാ..Download link കൊടുത്തിട്ടുണ്ട്.
ബഹുവ്രീഹി, പണിയ്ക്കർ സർ, പാമരൻ, പ്രയൻ.. കുറച്ച് മുഴക്കം ആഡ് ചെയ്ത വെർഷനും ചേർത്തിരിയ്ക്കുന്നു.
കൊള്ളാം.
എന്നാലും, കൂടെയുള്ള പൈങ്കിളിക്ക് പകരം പറന്നുപോയ പൈങ്കിളിയെ ഓര്‍ത്തല്ലോ വാലന്റൈന്‍സ് ഡേയില്‍! :-)
എനിക്കിഷ്ടപ്പെട്ട ഒരു പാട്ട്. രണ്ടും നന്നായി പാടിയല്ലോ..
Very Good.
But Ur Fav is "shankaraaaaa..."
ആസ്വാദ്യകരം.... മാഷെ....
ishtamulla paattu thanks
ആസ്വദിച്ചു മാഷേ
പൊറാടത്തേ...
ഞാനത് എന്റെ കളക്ഷനിലേക്ക് കയറ്റി. നന്നായിട്ട് ആലപിച്ചിരിക്കുന്നു. അനുമോദനങ്ങള്‍. പൊറാടത്തിന്റെ ശബ്ദം എനിക്കിപ്പോള്‍ തിരിച്ചറിയാനാകും. ആദ്യകാലത്ത് പല ഗായകരുടേയും ശബ്ദം തിരിച്ചറിയാന്‍ എനിക്കാകില്ലായിരുന്നു. പിന്നെ കുത്തിയിരുന്ന് കഷ്ടപ്പെട്ടാണ് ആ പ്രശ്നം തീര്‍ത്തത്.
പണ്ട് എനിക്ക് ഒരു മ്യൂസിക്ക് ബ്ലോഗ് തുടങ്ങാനുള്ള സഹായമൊക്കെ ചെയ്ത് തന്നത് ഓര്‍മ്മയുണ്ടോ ? ഞാനത് തുടങ്ങാതിരുന്നത് നന്നായി:) :) അറിയുന്ന പണി ചെയ്യുന്നതല്ലേ നല്ലത് ? :)
അല്ലാ ഒന്ന് ചോദിച്ചോട്ടേ. ആരാണീ പി.ഭാസ്ക്കരന്‍ ? :) ആരാണീ യേശുദാസ് ? :)
കലക്കൻ ദാ.. ഇങ്ങോട്ട് നോക്ക്യേ.ഇനി മുതൽ ആരെങ്കിലും ഗൂഗിളിൽ വിജനതീരമേ എന്ന് തിരഞ്ഞാൽ ചാടി അത് സതീഷ് മേനോന്റെ പാട്ട് പിടിച്ചോളണം..!
നന്നായിട്ടുണ്ട്.അപ്പോള്‍ നേവിയിലെ ഇടവേളകള്‍ ആനന്ദകരമാക്കാന്‍ ഈ പാട്ടുകാരനെ കൂട്ടുകാര്‍ ഉപയോഗിച്ചിട്ടുണ്ടാകുമല്ലോ,അല്ലെ ?
വിജനതീരം, വിരഹിണി എന്നൊക്കീ കണ്ട് വല്ലതും നടക്കുമോന്ന് നോക്കി വന്നതാ പൊറാടത്തേ, എന്തായാലും വരവ് നഷ്ടായ്യില്ല.
ഡിങ്കാ സമ്മതിക്കില്ല, ശങ്കരാ മാത്രമല്ല, കുടുംബ ഹിറ്റ് പാട്ടുണ്ടെ ഒരെണ്ണം ഞങ്ങളുടെ ഗെറ്റ് റ്റുഗദറില്‍ പാടുന്നത്.....
പൊറാടത്തേ, എടുക്ക്വല്ലേ.
ഇന്നെനിക്കു പൊട്ടുകുത്താന്‍ :)
നന്നായിരിക്കുന്നു...ഇനിയും പാടൂ..കേള്‍പ്പിക്കൂ...
പാട്ടു കലക്കീട്ടുണ്ട്.
വാലന്റൈന്‍സ് ഡേയില്‍ കാലത്ത് തൊട്ടേ ഭര്‍ത്താവ് ഈ പാട്ടും പാടിക്കൊണ്ടിരുന്നാല്‍ ഏതു ഭാര്യയും വടിയെടുത്തുപോവും.
നന്നായി ആലപിച്ചിരിക്കുന്നു....
ഈ പിച്ചിലുള്ള പാട്ടൊക്കെ പാടാൻ പ്രയാസമാണ്. പക്ഷേ താങ്കൾ നന്നായി ചെയ്തിരിക്കുന്നു...
അഭിനന്ദനം...
സ്നേഹപൂർവ്വം
kollam
ഈ വിജനതീരത്ത് വന്ന് അഭിപ്രായം അറിയിച്ച
കാന്താരിക്കുട്ടി
ശ്രീ
ബഹുവ്രീഹി
ശിവ
ഹരീഷ് തൊടുപുഴ
ഇൻഡ്യാഹെറിറ്റേജ്
പാമരൻ
ചങ്കരൻ
പ്രയാൺ
കാപ്പിലാൻ
മാണിയ്ക്യം
ബിന്ദു ഉണ്ണി
ഓ ഏ ബി
ഡിങ്കൻ
രൺജിത് ചെമ്മാട്
ദി മാൻ ടു വാക്ക് വിത്
പ്രിയ ഉണ്ണികൃഷ്ണൻ
നിരക്ഷരൻ
കിരൺസ്
മുസാഫിർ
കുറുമാൻ
തെന്നാലിരാമൻ
എഴുത്തുകാരി
ചെറിയനാടൻ
ബി ഷിഹാബ്
എന്നീ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാടൊരുപാട് നന്ദി.
Dinkan.. തൃശ്ശൂർ/ബാംഗ്ലൂർ മീറ്റുകളിൽ ഉണ്ടായിരുന്നോ?
കുറൂ.. ‘ഇന്നെനിയ്ക്ക്’ നമുക്ക് ഏതെങ്കിലും പാട്ടുകാരികളെ കൊണ്ട് ചെയ്യ്യിയ്ക്കാം. ഒരാളോട് പറഞ്ഞ് വെച്ചിട്ടുണ്ട്.
നിരൻ... ജയിലിൽ നിന്നും ഇറങ്ങിയാൽ പഴയ സുഹൃത്ത് ഇനി അങ്ങോട്ടാവും വരിക. :
മുസാഫിർ... നേവിയിലും കൂടൽ വേളകളിൽ അത്യാവശ്യം മേമ്പൊടി ചേർക്കാറുണ്ട് :)
ഡൌണ്‍ലോഡ് ലിങ്കിന് നന്ദി.....
നന്നായിരിക്കുന്നു മാഷേ :).. എനിക്ക് വളരെ ഇഷ്ടമുള്ള ഗാനങ്ങളിലൊന്നാണ്
അഭിനന്ദനംസ് ...
Nice singing! All the best.
വിജനതീരം ഇന്നാണു കേട്ടത്. മാഷ്ടെ ബ്ലോഗിലെത്തുമ്പോഴാണ് മികച്ച പലഗാനങ്ങളും ഓര്‍മ്മയിലെത്തുന്നത്. പാടിയതിഷ്ടമായി. നന്ദി...
നന്നായി കേട്ടോ..ഇഷ്ടപ്പെട്ടു.
Karayippichuu ttooo..Athimanoharamayirikkunnu...!
wonderful..congratulations.
ആഹിര്ഭൈരവെന്ന(ചക്രവാകം )ഹിന്ദുസ്ഥാനിരാഗത്തിന്റെ ഭാവം മുക്കാലേമുണ്ടാണിയും ഒപ്പിച്ചെടുത്തു.യേശൂദാസ് .
ഒര്‍ജിനല്‍ പിച്ചിലേക്കു കൂടുമാറാനുള്ള തത്ന്രപാട് പ്രകടമാണ്`.സ്വന്തം പിച്ചില്‍
ചെറിയ ഓര്‍ക്കസ്ട്രേഷനില്‍ പാടി പോസ്റ്റു ചെയ്യുമോ..?
നന്നായിരുന്നു.സേവുചെയ്തു.
ഞാന്‍ ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത് ... നന്നായിട്ടുണ്ട് .. ആശംസകള്‍ ...
Post a Comment