Tuesday, 6 January 2009

പാമരന്റെ കുട്ടിക്കവിത

എന്റെ മോൾ വർഷയെ ബൂലോകത്തിന് പരിചയപ്പെടുത്തുന്നു. ഏഴ് വയസ്സ് കഴിഞ്ഞു. ഇപ്പോൾ രണ്ടിൽ പഠിയ്ക്കുന്നു.

ഇത്രനാളും, അത്യ്യാവശ്യം ഡാൻസ് ചെയ്യാനുള്ള ഒരു ചെറിയ കഴിവുണ്ട് എന്നായിരുന്നു എന്റെ ധാരണ. പാട്ട് കേൾക്കാനോ പാടാനോ ഒന്നും ഒരു താല്പര്യവും കാണാറില്ല. എന്നാൽ അടുത്തയിടെ, ഞാൻ മൂളി നടക്കാറുള്ള ചിലത് അവളും പാടാൻ ശ്രമിയ്ക്കുന്നത് ശ്രദ്ധിച്ചു.

ശ്രീ പാമരൻ, അദ്ദേഹം എഴുതിയ ഈ കവിത എനിയ്ക്കയച്ച് തന്ന്, ഒന്ന് ശ്രമിയ്ക്കാമോന്ന് ചോദിച്ചിട്ട് കുറച്ച് കാലമായി. അതിന്റെ പരിശ്രമത്തിനിടയിൽ, എന്നെക്കാൾ നന്നായി അവൾ ഈ കവിത പഠിച്ചെടുത്തു. എന്നാ പിന്നെ ഇത് അവളെക്കൊണ്ട് തന്നെ പാടിപ്പിച്ച് നോക്കാമെന്നായി ആഗ്രഹം.

ഇപ്പോ, ഇത്, ഈ രൂപത്തിലൊക്കെയായി. ഇതിന്റെ ഓർക്കസ്ട്രേഷൻ കേട്ട് ആരും എന്നെ തല്ലരുത്. ചില സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് പരീക്ഷിച്ചതാ.. എന്തായാലും ദയവു ചെയ്ത് സഹിയ്ക്കൂ...



വരികൾ ഇങ്ങനെ..

കൈതപ്പൂവിന്റെ കാതിൽ മൂളണ
കാര്യമെന്താ കരിവണ്ടേ..
കാത്തിരിയ്ക്കണ മാരനെങ്ങാനും
കാണാനെത്തനതിന്നാണോ

പതഞ്ഞൊഴുകണ പുഴയരികില്
പാത്തു നിക്കണ പൊന്മാനേ
കൂട്ടിനുള്ളിൽ വിശന്നിരിയ്ക്കണോ
കുട്ടിക്കുറുമ്പ് രണ്ടെണ്ണം

തുമ്പപ്പൂവില് തേനുറയണ്
തുമ്പിപ്പെണ്ണ് പറഞ്ഞില്ലേ
തേനുറുമ്പിന്റെ കുഞ്ഞുവായില്
കപ്പലോട്ടാനാളുണ്ടോ

കഥ പറയണ കുഞ്ഞിക്കാറ്റേ
കാട്ടിലെന്ത് വിശേഷം
മുല്ലപ്പെണ്ണിന്റെ കാതു് കുത്താൻ
തട്ടാരെത്തണതിന്നാണോ

അറനിറയണ് പറനിറയണ്
കൊടിയുയരണ് കാവിൽ
ചെറുമിപ്പെണ്ണിന്റെ പയിപ്പ് മാറ്റാൻ
ചാമയെത്തണതിന്നാണോ

30 comments:

പൊറാടത്ത് said...

എന്റെ മോൾ വർഷയെ ബൂലോകത്തിന് പരിചയപ്പെടുത്തുന്നു. ഇതിന്റെ ഓർക്കസ്ട്രേഷൻ കേട്ട് ആരും എന്നെ തല്ലരുത്. ചില സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് പരീക്ഷിച്ചതാ..

Typist | എഴുത്തുകാരി said...

തേങ്ങ ഞാന്‍ ഉടക്കുന്നു.കുട്ടി ക്കവിത കേട്ടൂട്ടോ.അസ്സലായിട്ടുണ്ട്‌. പാമുവിനും അതു കേള്‍പ്പിച്ഛ പൊറാടത്തിനുംവളരെ ഭംഗിയായി ആലപിച്ച വര്‍ഷമോള്‍ക്കുമഅഭിനന്ദനങ്ങള്‍.

Typist | എഴുത്തുകാരി said...

അയ്യോ ഇതെന്താ ഇങ്ങനെ, ഇത്രയധികം സ്പെല്ലിങ്ങ് മിസ്റ്റേക്ക് (എന്റെ കമെന്റിലേയ്). സോറി, ട്ടോ.

പ്രയാസി said...

സൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂപ്പര്‍
മോളൂട്ടീ...

അഭിനന്ദനങ്ങള്‍..:)

കാപ്പിലാന്‍ said...

വര്‍ഷമോള്‍ തകര്‍ത്തല്ലോ ,മിടുക്കി .

പാമാര അന്റെ ഒണക്ക പാട്ട് ഇത്രയും നന്നായി പാടിയതിന് മോള്‍ക്ക്‌ പുട്ടും കടലയും വാങ്ങി കൊടുക്കണം കേട്ടോ :)

ചാണക്യന്‍ said...

പാമുവിനും പൊറാടത്തിനും വര്‍ഷമോള്‍ക്കും അഭിനന്ദനങ്ങള്‍...

OAB/ഒഎബി said...

നന്നായി പാടീട്ടൊ മോളൂ.
ഓറ്ക്കസ്ട്ര മോശമായില്ല പൊറാടത്തേ..
രണ്ടാൾക്കും അഭിനന്ദനങ്ങൾ.

Kaithamullu said...

പൊറാടത്ത് പാടി കൊളമാക്കാതെ വര്‍ഷമോള്‍ തന്നെ പാടിയത് നന്നായി!
:-)

നല്ല ഈണം.

മോളുട്ടീ, അഭിനന്ദനംസ്!

ജിജ സുബ്രഹ്മണ്യൻ said...

നന്നായി പൊറാടത്ത്.അച്ഛന്റെ മോൾ തന്നെ എന്നല്ല അച്ഛനെക്കാൾ നന്നായി പാടിയിരിക്കുന്നു.പാമരന്റെ കവിത നന്നായി ആലപിച്ച വർഷമോൽക്ക് അഭിനന്ദനങ്ങൾ

ബഹുവ്രീഹി said...

മിടുക്കീ മിടുമിടുക്കീ..

അസ്സലായി മോളെ..

അങ്കിൾന്റെ വക ഒരു വലിയ പാക്ക് കിറ്റ്കാറ്റ് അച്ഛനോട് വാങ്ങിതരാൻ പറയണം.

(പൊറാടത്ത് മാഷെ വാങ്ങിക്കൊടുക്കണേ)

Sureshkumar Punjhayil said...

Ganbheeram. God Bless You.

പാമരന്‍ said...

അയ്യോ മാഷെ, ഞാനിതിപ്പോഴാ കണ്ടത്‌. ഇന്നു ആകെ ബുസി ആയിപ്പോയി..

വര്‍ഷമോള്‍ക്ക്‌ എന്‍റെ വക രണ്ടു ചോക്കലേറ്റ്‌ വാങ്ങിക്കൊടുക്കണം. ഞാന്‍ അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ വന്നു കാണുന്നുണ്ട്‌. കലകലക്കിയിട്ടുണ്ട്‌.

ചങ്കരന്‍ said...

വര്‍ഷമോള്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

വളരെ നന്നായിരിക്കുന്നു. നല്ലശബ്ദം :). ആശംസകള്‍ വര്‍ഷക്കും പരിചയപ്പെടുത്തിയ അച്ഛനും

ഗീത said...

ബേബി വര്‍ഷ പൊറാടത്തെ, അതിഗംഭീര ഗംഭീരം....
ബൂലോകത്തേക്ക് കുഞ്ഞുഗായികയെ താലപ്പൊലിയേന്തി സ്വീകരിക്കുന്നു.
ഇനി വര്‍ഷയ്ക്ക് പാടാനായി മാത്രം ഒരു കുട്ടിക്കവിത എഴുതിയിട്ട് മേല്‍ക്കാര്യം കേട്ടോ.
പൊറാടത്ത് തന്നെയല്ലേ സംവിധാനം?
(ഇനിയിപ്പം പൊറാടത്തിനും സ്വൈര്യം തരൂല്ലാ‍ാ‍ാ)

പാമൂന്റെ കവിതയുടെ ആ നാടന്‍ സ്റ്റൈല് അപാരം.
വര്‍ഷയ്ക്കും പാമൂനും അഭിനന്ദനങ്ങള്‍.

Manikandan said...

വർഷമോളുടെ പാട്ട് വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

Kiranz..!! said...

വർഷക്കുട്ടീ മിടുക്കീ.കലക്കിക്കടുവർത്തൂ..! ഡാൻസ് മാ‍റ്റിപ്പാട്ടാക്കിയതിനു കൊടുകൈ.ഒരീസം റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്ക് നമുക്കൊരോട്ടം വെച്ചു കൊടുക്കണ്ടേ ?

പോറാടത്തപ്പാ സംഗീതം പാട്ടിനു കൊള്ളാം..!

പാമരൻ കഴിഞ്ഞ വെക്കേഷനു മുത്തങ്ങായിലായിരുന്നെന്നു തോന്നുന്നു :)

പൊറാടത്ത് said...

വർഷയുടെ കവിതാലാപനം കേട്ട് അഭിപ്രായം അറിയിച്ച
എഴുത്തുകാരി
പ്രയാസി
കാപ്പിലാൻ
ചാണക്യൻ
ഓഏബി
കൈതമുള്ള്
കാന്താരിക്കുട്ടി
ബഹുവ്രീഹി
സുരേഷ് കുമാർ പുഞ്ഞയിൽ
പാമരൻ
ചങ്കരൻ
ജ്യോതിഭായ് പരിയാടത്ത്
ഗീത്
മണികണ്ഠൻ
കിരൺസ്

എന്നിവർക്കെല്ലാം നന്ദി..

നിരക്ഷരൻ said...

വര്‍ഷക്കുട്ടീന്റെ പാട്ട് കേള്‍ക്കാന്‍ പറ്റാത്തതില്‍ ഈ നിരച്ചരന്‍ അങ്കിളിന് സങ്കടമുണ്ട്. ഈ അബുദാബി ദുനിയാവീല് ഡയല്‍ അപ്പ് കണക്‍ക്ഷനിലൂടെ ഒന്നും കേള്‍ക്കാന്‍ പറ്റണില്ല. നാട്ടില്‍ വന്നിട്ട് കേട്ട് അഭിപ്രായം പറയാം.

ഈ പാമരന്റെ കവിതകള്‍ ഇങ്ങനെ എല്ലാവരും പാടുകയും ഓന് ലാല്‍‌ജോസിന്റെ സിനിമേല് പാട്ടെഴുതാനും ഒക്കെ ചാന്‍സ് കിട്ടണതിലുമൊക്കെ ഞമ്മക്ക് തീരെ ആസൂയയൊന്നുമില്ല :) :) ഇതൊക്കെ പാടവരമ്പത്തുള്ള കാപ്പിലാന്റെ ഷാപ്പിലിരുന്ന് അന്തിമോന്തണ നേരത്ത് ഞാന്‍ മൂളുന്ന വരികളാണ്. ഓനത് അടിച്ച് മാറ്റി കവിതയാണെന്നും പാട്ടാണെന്നും പറഞ്ഞ് ബല്യ ആളായി. ഞമ്മളിപ്പളും നിരച്ചരന്‍ തന്നെ :) :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്ലല്ലാ പൊറാടത്ത്‌ ജീ, മോളു കലക്കി കേട്ടൊ. ഉപകരണമില്ലാതെ സംഘടിപ്പിച്ച ഉപകരണ സംഗീതത്തിനും അഭിനന്ദനം

ഇതെന്റെ മാത്രമല്ല എന്റെ ഭൈമിയുടെയും കൂടി അഭിപ്രായമാണ്‌. പുള്ളിക്കാരിയ്ക്ക്‌ ഒരു വരി ടൈപ്‌ ചെയ്യാന്‍ രണ്ടു ദിവസം വേണം അതുകൊണ്ട്‌ ആ ജോലി കൂടി എന്നെ ഏല്‍പ്പിച്ചു. അപ്പോള്‍ ഞങ്ങളൂടെ രണ്ടു പേരുടെയും അഭിനന്ദനങ്ങള്‍ മകളെ അറിയിക്കുക

നിരക്ഷരൻ said...

വര്‍ഷക്കുട്ടീ....

അച്ഛന്‍ അങ്കിളിന് മോള്‍ടെ പാട്ട് മെയിലില്‍ അയച്ച് തന്നു. മോള് നന്നായി പാടിയിട്ടുണ്ട് . അച്ഛന്റെ വാദ്യോപകരണവും കൊള്ളാം. ഇനിയും കൂടുതല്‍ പാടിപ്പാടി നല്ലൊരു ഗായികയായി വളര്‍ന്ന് വരാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ.

പൊറാടത്തേ...

ഞാനാ രംഗം മനസ്സില്‍ സങ്കല്‍പ്പിച്ച് നോക്കി. പൊറാടത്ത് ഒരു കീബോര്‍ഡില്‍ സംഗീതമൊക്കെ കൊടുത്ത് വര്‍ഷമോള്‍ക്ക് ടൈമിങ്ങൊക്കെ കൈകൊണ്ട് ആംഗ്യം കാണിച്ച് തലകുലുക്കി...

വളര്‍ന്ന് വരുമ്പോള്‍ വര്‍ഷയ്ക്ക് ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന മുഹൂര്‍ത്തങ്ങളായിരിക്കും ഇതൊക്കെ.

അച്ഛനും മകള്‍ക്കും അഭിനന്ദനങ്ങള്‍.
കൂട്ടത്തില്‍ ഒരഭിനന്ദനം ഞമ്മന്റെ പാമൂനും.

പൊറാടത്ത് said...

മനോജ്, പണിയ്ക്കർ സർ, കൃഷ്ണേച്ചീ...അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി

വിജയലക്ഷ്മി said...

kavitha kettu valare nannaayirikkunnu..varshamolkku aashamsakalude poochhendukal!!moluttikku iniyumorupaadu paadaan eeshwarananugrahikkatte!!

മാണിക്യം said...

പൊറാടത്ത്:‌
“എന്റെ മോൾ വർഷയെ
ബൂലോകത്തിന് പരിചയപ്പെടുത്തുന്നു.”
മോളെ ഉഗ്രന്‍!
എല്ലാ നന്മയും ഉണ്ടാവട്ടെന്ന് പ്രാര്‍ത്ഥിക്കുന്നു.

അതേ. ഇനി അധികകാലം കഴിയും മുന്‍‌പേ
കേള്‍ക്കാം “ഓ അറിയില്ലേ ‘സതീഷ് മേനോന്‍ പൊറാടത്ത് ’- നമ്മുടെ വര്‍ഷയുടെ അച്ഛന്‍!”

പൊറാടത്ത് said...

വിജയലക്ഷ്മിചേച്ചീ
മാണിയ്ക്യേച്ചീ

പ്രാർത്ഥനയ്ക്കും അഭിപ്രായത്തിനും നന്ദി..

ബൈജു (Baiju) said...

ഞാനിവിടെ സദ്യയുണ്ണുവാന്‍ എപ്പോഴും വൈകിയാണല്ലോ എത്തുന്നത് :(
നല്ല സമാരംഭം മാഷേ...കൊച്ചുമിടുക്കിയെ അഭിനന്ദനം അറിയിക്കൂ...

പാമരന്‍ മാഷേ നല്ല വരികള്‍......

Jayasree Lakshmy Kumar said...

വർഷ മോളെ, ഞാൻ കണ്ടതു ഭാവിയിലെ ഒരു സൂപ്പർ ഗായികയെ ആണ്. പാമരന്റെ പാട്ടും അച്ഛന്റെ സംഗീതവും; അവയാണോ അതോ എന്റെ പാട്ടാണോ മികച്ചതു എന്ന മട്ടിൽ നിൽക്കുന്ന വർഷയുടെ അലാപനവും ഉഗ്രൻ. ഇനിയും പോന്നോട്ടെ പാട്ടുകൾ. എല്ലാ ആശംസകളും

ഗുപ്തന്‍ said...

മോളൂട്ടി കലക്കിയല്ലോ :)

മയൂര said...

വര്‍ഷ മോള്‍ക്ക് ചക്കരയുമ്മകള്‍.

ഓര്‍ക്കസ്ട്രയും വരികളും ഒട്ടും മോശമായില്ല, രണ്ടാള്‍ക്കും അഭിനന്ദനങ്ങള്‍ :)

പൊറാടത്ത് said...

ബൈജു
ലക്ഷ്മി
ഗുപ്തൻ
മയൂര

അഭിപ്രായങ്ങൾക്ക് വളരെ നന്ദി