Thursday 13 August 2009

കല്പാന്തകാലത്തോളം.. കാതരേ..

ശ്രീമൂലനഗരം വിജയന്റെ ‘ക’കാരത്തിലുള്ള ഈ കസര്‍ത്ത് ഒന്ന് ശ്രമിച്ചൂടേ എന്നും ചോദിച്ച് കൊണ്ടായിരുന്നു ഒരു ദിവസം രാവിലെ തന്നെ കിലുക്കാംപെട്ടിയുടെ മെയില്‍. കൂട്ടത്തില്‍ ആ പാട്ടിന്റെ ഒരു ലിങ്കും.

അതിലെ വരികള്‍ വായിച്ച് അര്‍ത്ഥം മനസ്സിലാവാതെ തലകറങ്ങി ഇരിയ്ക്കുമ്പോഴാണ് ശ്രീ സജി സഹായവുമായി വന്നത്. സജിയുടെ പോസ്റ്റ് വായിച്ച്, തല്‍ക്കാലത്തേയ്ക്ക് സംഭവങ്ങളുടെ ഒരേകദേശരൂപം മനസ്സിലാക്കി.

എന്റെ ഗ്രാമം എന്ന ചിത്രത്തില്‍, വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കി, യേശുദാസ് പാടിയ ആ മനോഹരഗാനം ഞാന്‍ തൊട്ടപ്പോള്‍ ഈ രൂപത്തിലായി. എല്ലാവരും ക്ഷമിയ്ക്കൂ..

സമര്‍പ്പണം : കിലുക്കാംപെട്ടിയ്ക്ക് (ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)

വരികളിലെ അര്‍ത്ഥം വിശദീകരിച്ച് തന്നതിന് സജിയ്ക്ക് പ്രത്യേക നന്ദി.


Kalpanthakalatholam | Online recorder


കല്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍
കല്‍ഹാരഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ
കവര്‍ന്ന രാധികയെ പോലെ..
കവര്‍ന്ന രാധികയെ പോലെ...

കണ്ണടച്ചാലുമെന്റെ കണ്മുന്നില്‍ ഒഴുകുന്ന
കല്ലോലിനിയല്ലോ നീ...
കന്മദപ്പൂ വിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന
കസ്തൂരിമാനല്ലോ നീ...
കസ്തൂരിമാനല്ലോ നീ...

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ
കാര്‍ത്തികവിളക്കാണു നീ...
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ...
കതിര്‍മയി ദമയന്തി നീ

31 comments:

പൊറാടത്ത് said...

സമര്‍പ്പണം : കിലുക്കാംപെട്ടിയ്ക്ക് (ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)

വരികളിലെ അര്‍ത്ഥം വിശദീകരിച്ച് തന്നതിന് സജിയ്ക്ക് പ്രത്യേക നന്ദി.

സജി said...

യേശുദാസ് പാടിയ ആ മനോഹരഗാനം ഞാന്‍ തൊട്ടപ്പോള്‍ ഈ രൂപത്തിലായി..

യേശുദാസിന്റെ അത്രേം വരില്ല....

ബട്ട് ............നന്നായിട്ടുണ്ടേ ( ഇപ്പറഞ്ഞതു കാര്യമായിട്ട്)

" എന്റെ കേരളം” said...

ദാ ഉടക്കുന്നു ഒരു തേങ്ങ ( ****** ഠോ *****)

അങ്ങനെ എനിക്കും കിട്ടി ഒരു അവസരം.......കല്പാന്തകാലത്തോളം കാതരേ യുടെ “ തലക്കിട്ട്” തന്നെ ഇരിക്കട്ടെ.....
പാട്ട് “ബഹുകേമം” ആയി.

(ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)............

അത് ശ്രോതാക്കൾ തീരുമാനിക്കട്ടെ....

Jayasree Lakshmy Kumar said...

ഈ പാട്ട് സെലക്റ്റ് ചെയ്തതിനു തരണം സമ്മാനം

നന്നായിരിക്കുന്നൂട്ടോ. ഇടക്കു ഒരിടത്ത് ശ്വാസം ഒന്നു പിടിച്ചു എന്നു തോന്നിയതൊഴിച്ചാൽ മൊത്തത്തിൽ അസ്സലായിരിക്കുന്നു :)

ആശംസകൾ

Typist | എഴുത്തുകാരി said...

എനിക്കു കേക്കാന്‍ പറ്റിയില്ലാട്ടോ. കുറച്ചുകഴിഞ്ഞു ഒന്നുകൂടി നോക്കാം.

പൊറാടത്ത് said...

എഴുത്തുകാരീ, ഒരു പ്ലെയര്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഒന്നുകൂടി നോക്കാമോ..

Typist | എഴുത്തുകാരി said...

ആ, ഇപ്പോ കേട്ടു. നന്നായിട്ടുണ്ട്ട്ടോ. എന്നാലും 429 കോടി വര്‍ഷമൊക്കെ (സജിയുടെ കണക്കുപ്രകാരം) കാത്തുനിക്കുന്നതിത്തിരി കഷ്ടമല്ലേ?

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം മാഷെ.
നന്നായി പാടിയിരിക്കുന്നു, ലക്ഷ്മി ചൂണ്ടിക്കാട്ടിയപോലെ ഒരുകൊച്ചു പിടുത്തം ഒഴികെ ബാക്കിയെല്ലാം കൊള്ളാം.

മീരാ അനിരുദ്ധൻ said...

നന്നായി പാടിയിട്ടുണ്ട് മാഷേ.മനോഹരമായിരിക്കുന്നു

Anil cheleri kumaran said...

നല്ല പാട്ടാണു.

കണ്ണനുണ്ണി said...

അസ്സല്‍ പാട്ടാണ് ... ഇവര്‍ ഗ്രീന്‍ എന്ന് പറയാവുന്ന ഒരെണ്ണം
നന്നായിട്ടുണ്ട് മാഷെ.

Manikandan said...

വിദ്യാധരൻ മാസ്റ്ററുടെ ഈ മനോഹരഗാനം ഒരിക്കൽ‌കൂടി കേൾക്കാൻ ഒരവസരം ഉണ്ടാക്കിയതിന് ആദ്യത്തെ നന്ദി കിലുക്കാം‌പെട്ടിയ്ക്ക്. വളരെ നന്നായിത്തന്നെ ഈ ഗാനം ഇവിടെ ആലപിച്ചിട്ടുണ്ട്. കല്പാന്തത്തിന്റെ കണക്ക് മനഃസിലാക്കിത്തന്ന അച്ചായനും നന്ദി.

പാമരന്‍ said...

മാഷെ. നന്നായിട്ടുണ്ട്‌. ഇഷ്ടമായി.

ഹാരവു'മായ്' ലെ ആ സംഗതി ചേട്ടനെ ഒന്നു കൂടെ കുട്ടപ്പനൈസ്‌ ചെയ്തൂടേ?
:)

ഹരീഷ് തൊടുപുഴ said...

ചേട്ടാ,

ഇനിയും ഇത്തിരി കൂടി നന്നാവാനുണ്ട്..
ആശംസകളോടേ..

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ആദ്യമേ പറയുന്നു “നന്നായിട്ടൊണ്ട്”.

ഇത്ര പെട്ടന്ന് ഈ പാട്ടു പോസ്റ്റ് ആകും എന്നു വിചാരിച്ചില്ല കെട്ടോ.വളരെ സന്തോഷം പൊറാടത്തേ.


സമര്‍പ്പണം : കിലുക്കാംപെട്ടിയ്ക്ക് (ഇനി ഈ ജന്മം എന്നോടൊരു പാട്ട് ആവശ്യപ്പെടില്ലാന്നുറപ്പ്...)“എനിക്കു സമര്‍പ്പിച്ചത് എനിക്കു ഇഷ്ടപ്പെട്ടു. കിലുക്കാമ്പെട്ടിക്കെ ഒരു പരസ്യം കൂടെ ആയല്ലോ.

അടുത്ത പാട്ട് റെഡി..

അയച്ചേക്കട്ടേ.......ഹ ..ഹ..ഹ

എതിരന്‍ കതിരവന്‍ said...

എന്തൊരു ഘനഗാംഭീര്യം ശബ്ദത്തിന്! ആകെ പാടിയതിൽ നല്ല്തൊരെണ്ണം ഇതുമാണ്.
ചിലടത്ത് ശ്രുതി ചെറുതായി വീണുപോയോ? ചില നോട്സ് ശകലം പിടികിട്ടാതെയും?

കുറുമാന്‍ said...

പൊറാടത്തേ, വളരെ നന്നായിട്ടുണ്ട്.

OAB/ഒഎബി said...

സത്യമായിട്ടും നാന്നായി പാടി...

siva // ശിവ said...

It is the best according to your voice....

പാമരന്‍ said...

എടോ മനുഷ്യാ.. ഈ പാട്ട്‌ ഇന്നലെ ചുണ്ടില്‍ കയറിപ്പറ്റിയതാ.. ഇന്നും പോയിട്ടില്ല. ഇനി ഇതു ഇവിടെ കേട്ടാല്‍ കൈവയ്ക്കുമെന്നു പെണ്ണുമ്പിള്ള ഭീഷണിപ്പെടുത്തുന്നു :)

അരുണ്‍ കരിമുട്ടം said...

നന്നായിട്ടുണ്ടല്ലോ:)

മാണിക്യം said...

നല്ല പാട്ട്!
കിലുക്കാം പെട്ടിയുടെ ചോയിസ് ഉഗ്രന്!..
പാട്ട് നന്നായി പാടി എന്നാലും
എനിക്ക് പൊറാടത്ത് പാടികേട്ടതില്‍
"കരയുന്നൊ പുഴയ..ആണു കൂടുതലിഷ്ടമായത് :)

ഗീത said...

ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണിത്. നന്നായി പാടിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ചെറുതായി ശ്രുതി മാറിപ്പോയി. കിലുക്കാം പെട്ടി ഇനിയും പാടാന്‍ പറയും.
കിലുക്കാം പെട്ടീ, ഈ നല്ല പാട്ട് സെലെക്റ്റ് ചെയ്തതില്‍ നന്ദി. ഇനിയും ഇതുപോലെ നല്ല നല്ല പാട്ടുകള്‍ പാടാന്‍ പറയൂ ഗായകനോട്.

Rajesh Raman said...

Manoharam...! Iniyum poratte !

Sureshkumar Punjhayil said...

Ithu nannayi... Ashamsakal...!!!

Kiranz..!! said...

ഐഡിയ സ്റ്റാർ സിംഗർ വന്നതു കാരണം പാടാൻ മടിപിടിച്ച ഗായകരുടെ കൂട്ടത്തിൽ ഒരു ഗായകനേക്കൂടി ഞാൻ കോണ്ട്രിബ്യൂട്ട് ചെയ്യുന്നില്ല.എല്ലാവരും സംഗതിക്കിട്ട് പിഠിക്കുന്നു :)

കൊള്ളാം മാഷേ.എനിക്കിഷ്ടപ്പെട്ടു..!

ജിജ സുബ്രഹ്മണ്യൻ said...

കല്പാന്തകാലത്തോളം എനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമുള്ള ഒരു പാട്ടാണു.ഇത് കേൾക്കാൻ ഞാൻ ഒത്തിരി വൈകിപ്പോയി.ആലിബാബയും 41 കള്ളന്മാരും എന്ന ചിത്രത്തിൽ റംസാനിലെ ചന്ദ്രികയോ എന്നൊരു പാട്ടുണ്ട്.അതൊന്നു പാടാമോ ???

Sapna Anu B.George said...

കൽ‌പ്പന്ത കാലത്തോളം ഇന്നാരും പ്രേമിക്കാറില്ല, കൃഷ്ൺന്റെ രാധയുടെയും സ്നേഹവുൻ തീഷ്ണതയും ഇന്നില്ല, എന്തിനാ വെറുതെ സമയം കളയുന്നതു???

ശ്രീ said...

പാട്ട് മുന്‍പേ കേട്ടിരുന്നു. കമന്റിട്ടിരുന്നു എന്നായിരുന്നു ഓര്‍മ്മ.

കുറേ നാളായി ബൂലോകത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു അല്ലേ മാഷേ?

കൊച്ചുഗുപ്തന്‍ said...

കല്പാന്തകാലത്തോളം....!!!ഉള്ളതു പറഞ്ഞാല്‍ ഈ പാട്ട് മുഴുവനായി ആദ്യം കേട്ടത് കഴിഞ്ഞ വര്‍ഷമാണ്‌ വിദ്യാദരന്‍ മാഷടെ ചുണ്ടില്‍നിന്നും (പലക്കാടന്‍ നാട്ടരങ്ങില്‍ വെച്ച് )...കുറച്ചു കാലം ഇവന്‍ സന്തത സഹചാരിയായിരുന്നു...( കുളിമുറിയില്‍ ആരേം പേടിയ്ക്കേണ്ടല്ലൊ ! ) .. പിന്നെ എപ്പോഴോ കൈവിട്ടുപോയി...പിന്നീട് ഇപ്പഴാ ഇത് കേള്‍ക്കണത്......

..സംഗതി കൊള്ളാലോ മാഷേ...എനിക്ക് ഇഷ്ടപ്പെട്ടു ട്ടൊ....( അന്നൊന്നും ഇതു സ്റ്റോക്കില്‌ ഇല്ല്യായിരുന്നു, ല്ലേ ? )

ഷാജിമാഷ് said...

എങ്ങെനെ കേൾക്കാൻ പറ്റും?🤔