തല്ലുവാങ്ങാൻ പല വഴികൾ ഉള്ളതിൽ ഒന്ന്..
വരൂ.. ഒന്ന് തല്ലിയിട്ട് പോകൂ..
ചിത്രം : ലോട്ടറി ടിക്കറ്റ് (1970)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : ദക്ഷിണാമൂർത്തി
Thursday, 13 November 2008
Saturday, 18 October 2008
ഉത്തരാ സ്വയംവരം
അടുത്തതായി, ഒരു സാഹസം കൂടി ശ്രമിയ്ക്കുന്നു. ഇത് പോസ്റ്റ് ചെയ്യുമ്പോൾ, വി.ഡി. രാജപ്പന്റെ പ്രസിദ്ധമായ ഒരു പാരഡിയാണ് ഓർമ്മ വരുന്നത്..
“കല്ലെടുത്ത് എറിയരുതേ നാട്ടാരേ..
എല്ല് വലിച്ചൂരരുതേ നാട്ടാരേ.. ഹയ്യോ...” ഇതിപ്പോൾ നിങ്ങളോടുള്ള എന്റെ അഭ്യർത്ഥനയാണ്.
ദക്ഷിണാമൂർത്തി സാറിന്റെ മനോഹരമായ ഈ സംഗീതം യേശുദാസിന്റെ ശബ്ദത്തിൽ കേട്ടിട്ടുള്ള ബൂലോകരെല്ലാം ദയവുചെയ്ത് ക്ഷമിയ്ക്കുക. പിന്നെ, അത്യാവശ്യം വെള്ളി, ചെമ്പ് മുതലായ ചില വില കൂടിയ വസ്തുക്കൾ ഇതിൽ കിട്ടിയെന്നിരിയ്ക്കും, എല്ലാവരും അനുഭവിച്ചോളൂ...

Friday, 3 October 2008
കുയിലിന്റെ മണിനാദം കേട്ടു
പ്രിയ ബൂലോകരെ
എഴുപതുകളിലെ, യേശുദാസ് പാടിയ മനോഹരമായ ഒരു പാട്ടിനെ ‘ശരി’യാക്കുന്നതിനുള്ള എന്റെ ശ്രമം ഒന്ന് കേട്ട് നോക്കൂ..
ചിത്രം : പത്മവ്യൂഹം (1973)
രചന : ശ്രീകുമാരൻ തമ്പി
സംഗീതം : എം. കെ. അർജുനൻ
കുയിലിന്റെ മണിനാദം കേട്ടു
കാട്ടില്‍ കുതിര കുളമ്പടി കേട്ടു
കുറുമൊഴിമുല്ല പൂങ്കാട്ടിൽ
രണ്ട് കുവലയപൂക്കള്‍ വിടര്‍ന്നു(കുയിലിന്റെ...)
മാനത്തെ മായാവനത്തില്‍ നിന്നും
മാലാഖ വിണ്ണിലിറങ്ങി
ആ മിഴിത്താമര പൂവില്‍ നിന്നും
ആശാ പരാഗം പറന്നു
ആ വര്‍ണ്ണ രാഗ പരാഗം
എന്റെ ജീവനില്‍ പുല്‍കി പടര്‍ന്നു
കുയിലിന്റെ മണിനാദം കേട്ടു
ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
ആതിരാ നൂല്‍ ചേല പോലെ
ഈ കാട്ടു പൂന്തേനരുവീ നിന്നും
ഇളവെയില്‍ പൊന്നില്‍ തിളങ്ങി
ഈ നദീതീരത്തു നീയാം
സ്വപ്നവീണയായ് എന്നില്‍ നിറഞ്ഞു (കുയിലിന്റെ...)

Kuyilinte Maninada... |

Monday, 11 August 2008
മരിയ്ക്കുന്നില്ല ഞാൻ - ചന്ദന മണി വാതിൽ
അടുത്തതായി, ജി.വേണുഗോപാൽ (ജീവി) ആലപിച്ച, പ്രശസ്തമായ ഒരു പാട്ടിനിട്ട് തന്നെയാവട്ടെ പണി.
നേവിയിലെ സേവനം നിറുത്തി, ആ കലാപരിപാടി നാട്ടിൽ സാമാന്യം തരക്കേടില്ലാതെ നടത്തിക്കൊണ്ടിരുന്ന ചില സായാഹ്നങ്ങളിൽ, എനിയ്ക്ക് മുമ്പേ നേവി വിട്ട്, നാട്ടിൽ ചെത്തിനടന്നിരുന്ന, എന്റെ സുഹൃത്ത് രാമചന്ദ്രനും, അദ്ദേഹത്തിന്റെ കോളേജ് മേറ്റായിരുന്ന രാധാകൃഷ്ണനും പിന്നെ ഞാനും ചേരുന്ന ഒരു കൂടൽ ഉണ്ടാകാറുണ്ട്. രാമചന്ദ്രന്റെ ഇഷ്ടഗാനമായിരുന്ന ഈ ഗാനം രാധാകൃഷ്ണന്റെ വകയായി അവതരിപ്പിയ്ക്കപ്പെടാതെ, അത്തരം കൂടൽ ഒരിയ്ക്കൽ പോലും അവസാനിച്ചിരുന്നില്ല.
ദാ, ഇപ്പോൾ, ഈ ഗാനം ആവശ്യപ്പെട്ടിരിയ്ക്കുന്നത്, നമ്മുടെയെല്ലാം പ്രിയങ്കരിയായ പ്രിയാ ഉണ്ണികൃഷ്ണൻ. എന്തായാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന് ഞാനും കരുതി. ബാക്കിയൊക്കെ നിങ്ങൾ സഹിയ്ക്ക്യാ, ക്ഷമിയ്ക്ക്യാ..
ഈ കസർത്ത്, പ്രിയാ ഉണ്ണികൃഷ്ണനും, ജീവിയുടെ ഡൈഹാർഡ് ഫാനായ പാമരനും സമർപ്പിയ്ക്കുന്നു. തല്ലാൻ വരുന്നവർ, ദയവു് ചെയ്ത്, തല്ല്, തെറി എന്നിവ മൂന്നായി പകുത്ത്, ഓരോ പങ്ക് അവർക്കും കൊടുക്കണമെന്ന് താഴ്മയായി അപേക്ഷിയ്ക്കുന്നു.
(ആർക്കെങ്കിലും നല്ലത് പറയാനുണ്ടെങ്കിൽ അത് പങ്ക് വെയ്ക്കണമെന്ന് എനിയ്ക്ക് വലിയ നിർബന്ധം ഇല്ല്യാട്ടോ....)
ചിത്രം : മരിയ്ക്കുന്നില്ല ഞാൻ
രചന : ഏഴാച്ചേരി രാമചന്ദ്രൻ
സംഗീതം : രവീന്ദ്രൻ
പാടിയത് : ജി. വേണുഗോപാൽ
വരികൾ വേണ്ടവർ ദാ, ഇവിടെ പോയാൽ മതി.

chandanamnivaathil... |
Wednesday, 16 July 2008
“ഒന്നിനി ശ്രുതി താഴ്ത്തി...“ - ലളിതഗാനം
ഈ ഒരു മനോഹരഗാനം ഇടയ്ക്കൊക്കെ മനസ്സില്‍ വന്ന് ഉറക്കം കെടുത്തി കൊണ്ടിരിയ്ക്കുകയായിരുന്നു. അതൊന്ന് പാടി നോക്കണം എന്നുള്ള കൊതി മൂത്ത് തുടങ്ങിയിട്ട് ഇത്തിരി കാലമായി. എന്നാലും അതിനുള്ള കോപ്പോ പ്രചോദന്‍സോ കിട്ടാത്തോണ്ട് മിഴുങ്ങസ്യാന്ന് ഇരിയ്ക്കുമ്പോഴാ തലയ്ക്ക് ഒരു കിണ്ണന്‍ കിഴുക്ക് കിട്ട്യേത്.
“പൊറാടത്തേ.., ഇതൊന്ന് നോക്ക്വാ..............“ന്നും പറഞ്ഞ്..
എന്നാലും, അത് വന്ന ഒരു വഴിയേ....!!
ഈ ഉറക്കുപാട്ട്, ഞാന്‍ ഇങ്ങനെ കുളമാക്കുന്നതിന് മുമ്പ്, ഒരു മുന്‍ കൂര്‍ ജാമ്യം എടുത്തേക്കാം.
ഇതിന്റെ എല്ലാ ഉത്തരവാദിത്വവും, തുടക്കം മുതലേ എന്നെ ചുമ്മാ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന എന്റെ സുഹൃത്ത് ഡോക്ടര്‍ അനില്‍ പിള്ളയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്നു.
തല്ലാന്‍ വരുന്നവര്‍ക്ക് സ്വാഗതം.... എന്നാലും, എത്ര തല്ല് കിട്ട്യാലും ഞാന്‍ നന്നാവും എന്ന് തോന്നുന്നില്ല....പരമാവുധി ശ്രമിച്ചിട്ടാ ഇങ്ങനെ തന്നെ തല്ലികൂട്ടീത്. സഹിയ്ക്കാന്‍ പറ്റാത്തവര്‍ ദയവുചെയ്ത് ക്ഷമിയ്ക്കുണം എന്ന അപേക്ഷ...
രചന : ഓ എന്‍ വി
സംഗീതം : ദേവരാജന്‍
പാടിയത് : ജയചന്ദ്രന്‍
എന്റെ ഈ കസര്‍ത്ത് ഒന്ന് കേട്ട് നോക്കൂ..
ചുരുങ്ങിയ പക്ഷം, കാലത്ത് സ്കൂളില്‍ പോകാന്‍ നേരത്തും ഉറങ്ങികൊണ്ടിരിയ്ക്കുന്ന നേഴ്സറി കുട്ടികളെ ഉണര്‍ത്താനെങ്കിലും ഉപകരിയ്ക്കും. അതിന് ഞാന്‍ ഗാരണ്ടി....
ഓ എന്‍ വി യുടെ ആ നല്ല വരികളിങ്ങനെ..
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ..
ഒന്നിനി തിരി താഴ്ത്തൂ ശാരദ നിലാവെ ഈ
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
കണ്ണിലെ കിനാവുകള്‍ കെടുത്തരുതേ..
ഉച്ചത്തില്‍ മിടിയ്ക്കൊല്ലെ നീ എന്റെ ഹൃദന്തമേ
സ്വച്ഛശാന്തമെന്നോമല്‍ മയങ്ങിടുമ്പോള്‍
എത്രയോ ദൂരമെന്നോടൊപ്പം നടന്ന
പദപത്മങ്ങള്‍ തരളമായ് ഇളവേല്‍ക്കുമ്പോള്‍
താരാട്ടിന്‍ അനുയാത്ര നിദ്രതന്‍ പടിവരെ
താമര മലര്‍മിഴി അടയും വരെ
രാവും പകലും ഇണ ചേരുന്ന സന്ധ്യയുടെ
സൌവര്‍ണ്ണനിറമോലും ഈ മുഖം നോക്കി
കാലത്തിന്‍ കണികയാമീ ഒരു ജന്മത്തിന്റെ
ജാലകത്തിലൂടപാരതയെ നോക്കി
ഞാനിരിയ്ക്കുമ്പോള്‍ കേവലാനന്ദ സമുദ്രമെന്‍
പ്രാണനിലലതല്ലി ആര്‍ത്തിടുന്നൂ

Tuesday, 24 June 2008
ഒരു തല്ലുകൊള്ളി പാട്ട് - “ഇന്നലെ മയങ്ങുമ്പോള്‍...“
കുറച്ച് നാളുകളായി, ആരടെങ്കിലും കയ്യില്‍നിന്ന് രണ്ടെണ്ണം കിട്ടീട്ട്. ഇന്നലെ രാത്രി ഒറങ്ങാന്‍ കെടന്നേപ്പഴാ, എന്നാ ആ ഒരു കൊറവ് അങ്ങ്ട് പരിഹരിച്ചേക്കാം എന്ന് ഒറപ്പിച്ചത്. അതിന് പറ്റിയ ഏറ്റവും എളുപ്പവഴിയായി തോന്നിയത്, താഴെ കൊടുത്തിരിയ്ക്കുന്ന അക്രമം പ്രവര്‍ത്തിയ്ക്ക്യാ എന്നാ..
അപ്പോ തൊടങ്ങ്വല്ലേ...
എല്ലാവരും നിര്‍ത്തി നിര്‍ത്തി തല്ലണം... എന്നാലല്ലേ പതം വരൂ...?
ചിത്രം : അന്വേഷിച്ചു കണ്ടെത്തിയില്ല
രചന : പി. ഭാസ്കരന്‍
സംഗീതം : എം. എസ്. ബാബുരാജ്
പാടിയത് : യേശുദാസ്
ഇപ്പോ, തല്ല് വാങ്ങാന്‍ വേണ്ടി പാടുന്നത് : പൊറാടത്ത്
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണി കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവമാസത്തില്‍ ആദ്യം വിരിയുന്ന
മാതളപൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നൂ
പൌര്‍ണ്ണമി സന്ധ്യ തന്‍ പാലാഴി നീന്തി വരും
വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ
തങ്കകിനാവിങ്കല്‍ ഏതോ സ്മരണ തന്‍
തംബുരു ശ്രുതി മീട്ടി നീ വന്നൂ
വാനത്തിന്‍ ഇരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്ത ചന്ദ്രലേഖ എന്ന പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്പം പോലെ
മാടിവിളിയ്ക്കാതെ നീ വന്നു

Wednesday, 28 May 2008
ഹൃദയ സരസ്സിലെ.. പ്രണയ പുഷ്പമേ...
“സഹൃദയരെ...
ഗാനമേളയില്‍ അടുത്തതായി ഒരു ചെറു ഇടവേള..
കിരണ്‍സ്, ബഹുവ്രീഹി, സ്വപ്നാടകന്‍, ഇന്ത്യാഹെറിറ്റേജ്, മാറുന്ന മലയാളി എന്നിവരുടെയും മറ്റും സംഗീതം ആസ്വദിച്ച്, സംഗീതത്തിന്റെ മായികലോകത്തില്‍ എത്തിയിരിയ്ക്കുകയാവും നിങ്ങളേവരും എന്നറിയാം..
ഈ ഒരു ചുരുങ്ങിയ ഇടവേളയില്‍, നിങ്ങളെയെല്ലാം ആ ഒരു ലോകത്ത്നിന്നും തിരിച്ച് ബൂലോകത്തേയ്ക്ക് കൊണ്ട് വരിക എന്ന ദുഷ്കരമായ കര്‍മ്മമാണ് ഈ ഗാനമേളയുടെ സംഘാടകര്‍ എന്നെ ഏല്പിച്ചിരിയ്ക്കുന്ന ദൌത്യം..എന്നാല്‍ കഴിയും വിധം ആ കര്‍മ്മം ഞാന്‍ നിര്‍വ്വഹിയ്ക്കാന്‍ പോകുകയാണ്.....
എല്ലാവരും റെഡി അല്ലേ ഈ ഷോക്ക് ട്രീറ്റ്മെന്റിന്...??
നിങ്ങളേവരുടെയും അനുഗ്രഹത്തോടെ... “
ഹലോ... മൈക് ടെസ്റ്റിങ്... വണ്‍.. ടൂ.. ത്രീ...
ചിത്രം - പാടുന്ന പുഴ (1968)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി.ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍

|
ചിത്രം - പാടുന്ന പുഴ (1968)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി.ദക്ഷിണമൂര്‍ത്തി
പാടിയത് : യേശുദാസ്
ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ
(ഹൃദയ...)
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ
(ഹൃദയ..)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ
ഇത്രയും അരുണിമ നിന്‍ കവിളില്‍
എത്രസമുദ്രഹൃദന്തം ചാര്‍ത്തീ
ഇത്രയും നീലിമ നിന്റെ കണ്ണില്‍
(ഹൃദയ...)
Thursday, 1 May 2008
ഗന്ധര്‍വ ക്ഷേത്രം..”വസുമതീ”
ഇന്നലെ രാത്രി കിടക്കുമ്പോള്‍ സമയമേറെ ആയി. ചൂടിന്റെ ആധിക്യം കാരണം, ഉള്ള ജനലുകളും വാതിലുകളും തുറന്നിട്ട്, കാറ്റിന്റെ ഒരു ചെറിയ കഷണമെങ്കിലും എവിടെയെങ്കിലും ബാക്കീയുണ്ടോന്ന് നോക്കി നടക്കുകയായിരുന്നു.., ഞാന്‍ മാത്രം...
അങ്ങനെ, വിറളി പിടിച്ച്, വീടിന് ചുറ്റും ഓടി ക്കൊണ്ടിരുന്നപ്പോള്‍, ക്ലോക്കില്‍ പന്ത്രണ്ട് അടിയ്ക്കൂന്ന ശബ്ദം കേട്ട്, ചെറുതായി ഒന്ന് നടുങ്ങി.. അകമ്പടിയായി, ഒരു കറുത്ത പൂച്ചയുടെ തിളങ്ങുന്ന കണ്ണുകളും, അതിന്റെ വൃത്തികെട്ട മോന്തയും, പേടിപ്പെടുത്തുന്ന മോങ്ങലും കൂടിയായപ്പോള്‍, ചെറുതായീ ഒന്ന് വിറച്ച്, വീട്ടിനുള്ളിലേയ്ക്ക് വലിയാന്‍ നോക്കിയിരുന്ന എന്റെ ചെവിട്ടിലേയ്ക്ക്, പതുക്കെ ആ ഗാനം അലയടിച്ച് വന്നൂ...
ഉറക്കം ഉണ്ടായില്ലെന്ന് മാത്രമല്ല, ശരിയ്ക്കും പേടിച്ച് പോയി, ഇന്നലെ..
എന്നെ അത്രമാത്രം പേടിപ്പിച്ച ആ ഗാനം ഇതായിരുന്നൂ... ഗന്ധര്‍വ ക്ഷേത്രം എന്ന സിനിമയില്‍ ഗാനഗന്ധര്‍വന്‍ പാടിയ “വസുമതീ....എന്ന് തുടങ്ങുന്ന ഗന്ധര്‍വ ഗാനം..
(പേടിയ്ക്കാനെന്താ കാരണം...? ഞാന്‍ തന്നെ പണ്ടെങ്ങാണ്ടോ റെകോര്‍ഡ് ചെയ്ത് വെച്ചിരുന്നത്, എന്റെ നല്ല പകുതി ഒന്ന് വെച്ച് മൂളിച്ചതാ... എന്നാലെങ്കിലും ഈ കുരുത്തല്ല്യാത്തോന്‍ ഒന്ന് പെരയ്ക്കകത്ത് കേറട്ടെ ന്ന് കരുതി... )
നല്ലൊരു ഗാനം എത്രത്തോളം കൊളമാക്കാം എന്നതിന് ഒരു ഉത്തമ ഉദാഹരണമായ എന്റെ കസര്‍ത്ത്, ഇനീപ്പൊ നിങ്ങളും ഒന്ന് കേട്ട് നോക്കൂ....
വരികള്‍ ഇങ്ങനെ...
ഓ... ഓ.. ഓ..
വസുമതീ..,.. ഋതുമതീ..
ഇനിയുണരൂ.. ഇവിടെ വരൂ.
ഈ ഇന്ദുപുഷ്പഹാരമണിയൂ...
മധുമതീ..
സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ..
ഒരു സ്വര്‍ഗാഥിതിയെ പോലെ..
നിന്റെ നൃത്തമേടയ്ക്കരികില്‍...
നില്‍പൂ ഗന്ധര്‍വ പൗര്‍ണമീ..
ഈ ഗാനം മറക്കുമോ..
ഇതിന്റെ സൗരഭം മറക്കുമോ..
ഓ... ഓ..... ഓ....
ശുഭ്ര പട്ടാംബരം ചുറ്റീ..
ഒരു സ്വപ്നാടകയെ പോലെ..
എന്റെ പര്‍ണ്ണശാലയ്ക്കരികില്‍..
നില്‍പൂ ശൃംഗാര മോഹിനീ..
ഈ ഗാനം നിലയ്ക്കുമോ.. ഇതിന്റെ
ലഹരിയും നിലയ്ക്കുമോ...
(വസുമതീ....)

Sunday, 27 April 2008
മലയാള ഭാഷ....
"കാട്ടുപൂക്കള്‍...." എന്നോ മറ്റോ പേരില്‍ തുടങ്ങുന്ന 'യാത്രാവിവരണം' വായിച്ച് വികാരവിവശനായ ആ രാത്രി...
സാഹിത്യം നിറച്ച് നിറച്ച്, അവസാനം ഗ്ഗ്ലാസ്സില്‍ നിന്നും, പുറത്തേയ്ക്ക് ഒഴുകി തുടങ്ങിയപ്പോള്‍, എന്നാ കൊറച്ച് ഭാര്യയ്ക്കും പകര്‍ന്ന് കൊടുക്കാം എന്ന് കരുതി, സ്നേഹത്തോടെ അവളെ അടുത്തേയ്ക്ക് വിളിച്ചു. ദൈവം സഹായിച്ച്, എന്റെ മലയാളത്തിലുള്ള വെറും കൊഞ്ചല്‍സ് പോലും അവള്‍ക്ക് കണ്ണിന് നേരെ കണ്ട് കൂട, പിന്നെയല്ലെ സാഹിത്യം..!!??
"നിങ്ങക്ക് വേറെ ഒരു പണീം ഇല്ല്യേ.." എന്ന പതിവു ഡയലോഗ് അടിച്ച്, പ്രിയതമ, തലമുടിയും വാരി കുത്തി, കടക്കണ്ണുകളാല്‍ "താനിങ്ങ് വാ.., തനിയ്ക്കുള്ളത് ഞാന്‍ വെച്ചിട്ടുണ്ട്.." എന്ന അര്‍ത്ഥത്തില്‍ ഒരു നോട്ടവും സമ്മാനിച്ച്, കിടപ്പുമുറിയിലേയ്ക്ക് ചവുട്ടി തുള്ളി കടന്നു പോയി..
എന്റെ മലയാളത്തിലുള്ള വിവരക്കേടിന് അവളെ പറഞ്ഞിട്ട് എന്ത് കാര്യം..? നാലാം ക്ലാസ്സ് വരെ, കഷ്ടിച്ച്, തറ, പറ, പന എന്നിവയൊക്കെ എഴുതി സമയം കളഞ്ഞു. അഞ്ച് മുതല്‍ പത്ത് വരെ, ജീവിതത്തില്‍ ഇന്നോളം ഒരിടത്തും ഉപയോഗിയ്ക്കാന്‍ തരം കിട്ടിയിട്ടില്ലാത്ത, "രാമ:, രാമൗ, രാമാ:"എന്നത് മാത്രം ഇപ്പോഴും ഓര്‍മ്മയുള്ള, സംസ്കൃതം..
'കിണ്ടി' പഠിയ്ക്കാന്‍ എളുപ്പാവും എന്ന് പറഞ്ഞ്, മനയ്ക്കലെ താത്രിക്കുട്ടി ടീച്ചര്‍ കനിഞ്ഞരുളിയ കൊടും പാതകം... പോട്ടെ, അവരുടെ വയറ്റിപ്പിഴപ്പല്ലേ..
പത്ത് കഴിഞ്ഞതും, തിരൂര്‍ എന്ന മലപ്പുറത്തെ അസ്സല്‍ മലയാളം.. ജ്ജ്, ഓന്‍, ഓള്....തുടങ്ങിയ കസര്‍ത്തുകള്‍ ഉള്ള ഭാഷാസാഹിത്യത്തില്‍ ചെറിയൊരു പരിചയം അത് കൊണ്ട് കിട്ടി... എന്തൊക്കെയായാലും, ചില തറവാടികള്‍ "അനക്കോട്ടില്ല്യ..." എന്ന് പറഞ്ഞാല്‍ എന്താന്ന് മനസ്സിലാവാനുള്ള സാമാന്യവിവരം അതുകൊണ്ട് സിദ്ധിച്ചു...
അത് കഴിഞ്ഞതും, നേവീലെ സാറന്മാരുടെ "ഉല്ലൂ കാ പട്ടാ", "സണ്‍ ഓഫ് എ ബിച്ച്" തുടങ്ങിയ ഓമനപ്പേരുകളുമായുള്ള സംസര്‍ഗ്ഗം.. ഒരു പതിനാറ് വര്‍ഷക്കാലം..
പിന്നീട്, നാട്ടില്‍ വന്ന് കുറെശ്ശെ മലയാളം പറഞ്ഞ് പഠിയ്കാനൊരുങ്ങുമ്പോഴെയ്ക്കും വന്നു അടുത്ത അപ്പോയിന്റോയിന്റ്‌മന്റ്.. 'നീ പോയി കൊറച്ച് കന്നഡ പഠിയ്ക്ക്ന്നും‘ പറഞ്ഞ്'.
"പാലിന് വെളുത്ത നിറം" എന്നൊക്കെ കഷ്ടപ്പെട്ട് പഠിച്ച് തുടങ്ങിയിരുന്ന ഞാന്‍ പിന്നെ "ഹാല്‍ഗെ ബിളി ബണ്ണ" എന്നോ മറ്റോ പറഞ്ഞ് തുടങ്ങി...
കഷ്ടകാലം കൊണ്ടേ പോകൂ എന്ന് പറയണ പോലെ, അടുത്ത മാറ്റം തമിഴ്‌നാട്ടിലേയ്ക്ക്...
"മഴ തൂളുന്നു....., ഏതാ വഴി......" എന്നൊക്കെ മലയാളത്തില്‍ അത്യാവശ്യം പറയാന്‍ പഠിച്ചിരുന്ന ഞാന്‍, ആ വക പറച്ചിലെല്ലാം അതോടെ നിര്‍ത്തി.
......... പറഞ്ഞ് വന്നത്, എന്റെ മലയാളഭാഷാ പാണ്ഡിത്യത്തിനെ കുറിച്ച്...
എന്നാലും എന്ത് ഭംഗിയാ നമ്മുടെ മലയാള ഭാഷയ്ക്ക്...!!!
അത്രയൊന്നും ഭംഗിയില്ലാത്ത, എന്റെ ഈ മലയാളഭാഷ ഒന്നു കേട്ടു നോക്കൂ...

Friday, 18 April 2008
“വിഘ്നേശ്വരാ... ജന്മ നാളികേരം...“
പ്രിയപ്പെട്ടവരെ..
കുറച്ച് നാളുകളായി ചിന്തിച്ച് കൊണ്ടിരുന്ന ഒരു കാര്യം അവസാനം ഇന്ന് സഫലമാകുന്നു. ‘രാഗമലരുകള്‍‘ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ് നിങ്ങളുടെയൊക്കെ ആശീര്‍വാദത്തിനായി സമര്‍പ്പിയ്ക്കുന്നു.
ഒരുപാട് തെറ്റുകള്‍ വന്നിട്ടുണ്ടെങ്കിലും, ഒരു തുടക്കം എന്ന നിലയില്‍ എല്ലാവരും സഹിയ്ക്കാന്‍ അപേക്ഷിയ്ക്കുന്നു.
ഇതിന് വേണ്ട എല്ലാ ഉപദേശങ്ങളും തന്ന ശ്രീമാന്‍ ‘ബഹുവ്രീഹി‘യോടുള്ള എന്റെ കടപ്പാട് അറിയിച്ച് കൊള്ളട്ടെ..
എന്റെ ആദ്യഗാനം ഗണപതിയുടെ മുമ്പില്‍ തേങ്ങയുടച്ച് കൊണ്ട് തുടങ്ങുന്നു...തെറ്റുകള്‍ സ്നേഹപൂര്‍വം സഹിച്ച് തിരുത്തി തരുമെന്ന പ്രതീക്ഷയോടെ...
വിഘ്നേശ്വരാ ജന്മ.... എന്ന് തുടങ്ങുന്ന, ശ്രീ ജയചന്ദ്രന്‍ ആലപിച്ച, ഗണപതി സ്തുതി ഇതാ നിങ്ങള്‍ക്കായി ഇവിടെ

Subscribe to:
Posts (Atom)